Tag / ശാന്തി

പ്രകൃതിസംരക്ഷണത്തിനെക്കുറിച്ചു നാം വ്യാകുലരാണു്. എന്നാൽ, പ്രകൃതി നല്കുന്ന പാഠങ്ങൾ നാം കാണാതെ പോകുന്നു. മഞ്ഞുകാലത്തു പ്രകൃതിയെ നോക്കൂ. വൃക്ഷങ്ങൾ അതിൻ്റെ പഴയ തൊലിയും ഇലയും കൊഴിച്ചു. അതിൽ കായോ, ഫലമോ ഒന്നും ഉണ്ടാകുന്നില്ല. പക്ഷികൾപോലും അപൂർവ്വമായി മാത്രമേ അതിൽ വന്നിരിക്കാറുള്ളൂ. പക്ഷേ, ശരത്കാലം വരുന്നതോടുകൂടി പ്രകൃതിക്കു മാറ്റമുണ്ടാകുന്നു. വൃക്ഷങ്ങളിലും ലതകളിലും പുതിയ ഇലകൾ തളിർക്കുന്നു. ക്രമേണ, അതിൽ പൂവും കായും ഫലവും ഉണ്ടാകുന്നു. എവിടെയും പാറിനടക്കുന്ന പക്ഷികൾ. അവയുടെ ചിറകടിയും കളഗാനവും എല്ലായിടവും കേൾക്കാം. അന്തരീക്ഷത്തിനൊരു പ്രത്യേക […]

സൂരജ് സുബ്രഹ്‌മണ്യന്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു നാമെല്ലാം വിഷു കൊണ്ടാടുകയാണു്. നമ്മെ സംബന്ധി ച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണു വിഷു. കണികണ്ടുണര്‍ന്നും കൈ നീട്ടം നല്കിയും വിത്തിറക്കിയുമൊക്കെ നമ്മുടെ നാടു് ഈ ആഘോഷത്തെ വരവേല്ക്കുന്നു. സൂര്യഭഗവാന്‍ തൻ്റെ ഉച്ചരാശിയായ മേടരാശിയിലേക്കു പ്രവേശിക്കുന്ന ദിവസമാണു വിഷുവായി ആചരിച്ചുവരുന്നതു്. രാശിചക്രത്തിലെ ആദ്യരാശിയാണു മേഷ രാശി. വിഷു എന്നാല്‍ തുല്യമായതു് എന്നര്‍ത്ഥം. അതായതു രാത്രിയും പകലും തുല്യമായ ദിവസമാണു വിഷു. പരമ്പരാഗത കാല ഗണന പ്രകാരം മേടം ഒന്നാം തീയതിയാണു […]

രാഹുല്‍ മേനോന്‍ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണു് അമ്മയെ ആദ്യമായി കാണുന്നതു്. എൻ്റെ മാതാപിതാക്കള്‍ അമ്മയുടെ വലിയ ഭക്തരായിരുന്നു. അവര്‍ ആശ്രമത്തില്‍ പോകുമ്പോഴൊക്കെ എന്നെ തീര്‍ച്ചയായും കൊണ്ടു പോയിരുന്നു. എനിക്കാണെങ്കില്‍ ആശ്രമത്തില്‍ പോകാന്‍ വലിയ ഇഷ്ടവുമായിരുന്നു. വീട്ടിലെ ദിനചര്യകളില്‍ നിന്നെല്ലാം ഒരു മോചനമായിരുന്നു ആശ്രമ ജീവിതം; സ്‌കൂളില്‍ പോകണ്ട, പഠിക്കണ്ട. ഇടയ്ക്കിടയ്ക്കു് അമ്മയുടെ ദര്‍ശനത്തിനു പോകാം, ആ സുഗന്ധമനുഭവിച്ചുകൊണ്ടു് അമ്മയുടെ മടിയില്‍ കിടക്കാം, അമ്മയില്‍നിന്നു പ്രസാദമായി മിഠായി വാങ്ങാം. അതെല്ലാം വളരെ സന്തോഷകരമായ അനുഭവമായിരുന്നു. വളര്‍ന്നപ്പോള്‍ ആശ്രമത്തിലെ […]

സ്വാമി തുരീയാമൃതാനന്ദ പുരി അന്യനും താനുമെന്നന്തരംഗത്തില്‍ഭിന്നതതോന്നുന്നതന്ധതമാത്രം!അന്യനുമവ്വിധം തോന്നിയാല്‍ പിന്നെഅന്യരല്ലാതാരുമില്ലിവിടെങ്ങും! ദേഹത്തിനാധാരമെന്തെന്നറിഞ്ഞാല്‍ലോകത്തിനാധാരമെന്തെന്നറിയാംഓതവും പ്രോതവുമാണിവിടെല്ലാംഓരോ അണുവിലും ചേതനസ്പന്ദം! അന്യന്‍ തനിക്കാരുമല്ലെന്നു കണ്ടാല്‍അന്യന്റെ നെഞ്ചിലേക്കമ്പുതൊടുക്കാംഅന്യന്‍ സഹോദരനെന്നു കാണുമ്പോള്‍അന്യന്റെ നെഞ്ചിലേക്കന്‍പു ചുരത്തും! അന്യോന്യമൈത്രിയെഴാതെ പോകുമ്പോള്‍ചിന്തയില്‍ നഞ്ചുകലര്‍ന്നെന്നു വ്യക്തം!അന്യനില്‍ തന്മുഖകാന്തി വിരിഞ്ഞാല്‍ചിന്തയില്‍ പീയുഷധാരാഭിഷേകം! അന്യോന്യം ചേതനകണ്ടാദരിക്കെദൈവികമായ്ത്തീരും ലോകമീരേഴും!മൃണ്മയമായ് കാണ്മതേതൊന്നും പിന്നെചിന്മയമായ് കണ്ടു നിര്‍വൃതി നേടാം!

മതവും ആദ്ധ്യാത്മികതയും മനുഷ്യൻ്റെ ഹൃദയം തുറക്കാനും കാരുണ്യത്തോടെ എല്ലാവരെയും കാണാനുമുള്ള താക്കോലാണു്. എന്നാൽ സ്വാർത്ഥത അന്ധമാക്കിയ അവൻ്റെ മനസ്സിനും കണ്ണിനും തിരിച്ചറിവു നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കാനുള്ള അതേ താക്കോൽകൊണ്ടു ഹൃദയത്തെ അടച്ചു്, കൂടുതൽ അന്ധകാരം സൃഷ്ടിക്കുവാനേ ഇന്നത്തെ മനോഭാവം സഹായിക്കുകയുള്ളൂ. ഒരു മതസമ്മേളനത്തിൽ പങ്കെടുക്കുവാൻ പോയവരിൽ നാലുപേർ ഒരു ദ്വീപിൽ രാത്രി കഴിച്ചു കൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി! യാത്രക്കാർ നാലുപേരുടെയും ഭാണ്ഡത്തിൽ തീപ്പെട്ടിയും ചെറിയ വിറകുകഷ്ണങ്ങളുമുണ്ടു്. എന്നാൽ തൻ്റെ കൈയിൽ മാത്രമേ വിറകും തീപ്പെട്ടിയുമുള്ളൂവെന്നു് അവർ […]