Category / അമൃതമൊഴികള്‍

ചോദ്യം : ആത്മാവു സര്‍വ്വവ്യാപിയാണെങ്കില്‍ മരിച്ചു കിടക്കുന്ന ആളിലും ചൈതന്യം നിലനിലേ്ക്കണ്ടതല്ലേ? പിന്നെ എന്തുകൊണ്ടാണു മരണം സംഭവിക്കുന്നതു്? അമ്മ : ബള്‍ബ്ബു ഫ്യൂസാകുന്നതുകൊണ്ടോ, ഫാന്‍ കേടായി കറങ്ങാത്തതുകൊണ്ടോ, കറണ്ടില്ലാതാകുന്നില്ല. വീശിക്കൊണ്ടിരുന്ന വിശറി മാറ്റിവച്ചപ്പോള്‍ കാറ്റു കിട്ടുന്നില്ല എന്നു കരുതി, കാറ്റില്ലാതാകുന്നില്ല. എഞ്ചിന്‍ കേടായി വണ്ടി ഓടാതായതിനു പെട്രോളിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. വണ്ടി നിന്നെങ്കില്‍ പെട്രോളിന്റെ കുറ്റമല്ല എഞ്ചിന്റെ തകരാറാണു്. ഊതിവീര്‍പ്പിച്ചു കെട്ടിപ്പറത്തി വിട്ട ബലൂണ്‍ പൊട്ടി എന്നു കരുതി അതിലെ വായു ഇല്ലാതാകുന്നില്ല. അതു് അവിടെത്തന്നെയുണ്ടു്. […]

ചോദ്യം : ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യൂ എന്നു ഗീതയില്‍ പറയുന്നു. ഫലം ഇച്ഛിക്കാതെ എങ്ങനെ കര്‍മ്മം ചെയ്യുവാന്‍ കഴിയും ? അമ്മ: ദുഃഖം ഒഴിവാക്കിയ ഒരു ജീവിതം നയിക്കുന്നതിനു വേണ്ടിയാണു ഭഗവാന്‍ അങ്ങനെ പറഞ്ഞതു്. ഫലത്തെക്കുറിച്ചു ചിന്തിച്ചു വേവലാതിപ്പെടാതെ കര്‍മ്മം ശ്രദ്ധയോടെ ചെയ്യുക. ഫലം ലഭിക്കേണ്ടതു ലഭിക്കുകതന്നെ ചെയ്യും. പഠിക്കുമ്പോള്‍ ശ്രദ്ധിച്ചു പഠിക്കുക. ജയിക്കുമോ, തോല്ക്കുമോ എന്നോര്‍ത്തു വിഷമിക്കേണ്ട ആവശ്യമില്ല. കെട്ടിടം പണിയുമ്പോള്‍ അതു വീഴുമോ വീഴുമോ എന്നു് ആലോചിച്ചു തല പുണ്ണാക്കാതെ, കണക്കനുസരിച്ചു ഭംഗിയായി […]

ചോദ്യം : തെറ്റും ശരിയുമെല്ലാം ചെയ്യിക്കുന്നതു് ഈശ്വരനല്ലേ? അമ്മ: എല്ലാം ഈശ്വരന്‍ ചെയ്യിക്കുന്നുവെന്നു ബോധമുണ്ടെങ്കില്‍ ഇതു ശരിയാണു്. ശരി ചെയ്തു് അതിൻ്റെ ഗുണം കിട്ടുമ്പോഴും, തെറ്റു ചെയ്തു ശിക്ഷ ലഭിക്കുമ്പോഴും സമഭാവത്തില്‍ ‘എല്ലാം ഈശ്വരന്‍ തരുന്നു’ എന്നു കാണുവാന്‍ കഴിയണം. തെറ്റുകള്‍ക്കുത്തരവാദി ഈശ്വരനല്ല; നമ്മളുതന്നെയാണു്. ടോണിക് ശരീരപുഷ്ടിക്കുള്ളതാണു്; ദിവസം എത്രനേരം എത്ര സ്പൂണ്‍ വീതം കഴിക്കണമെന്നു ഡോക്ടര്‍ വ്യക്തമായി പറഞ്ഞിട്ടുമുണ്ടു്. അതനുസരിക്കാതെ മുഴുവനും ഒറ്റ പ്രാവശ്യമായി കഴിച്ചു് ഉള്ള ആരോഗ്യംകൂടി നഷ്ടമാകുമ്പോള്‍ ഡോക്ടറെ പഴി പറഞ്ഞിട്ടു കാര്യമുണ്ടോ? […]

ചോദ്യം : അമ്മ പറയാറുണ്ടല്ലോ, കാമ്യഭക്തി പാടില്ല, തത്ത്വമറിഞ്ഞുള്ള ഭക്തിയാണു വേണ്ടതെന്നു്. അങ്ങനെ പറയുവാന്‍ കാരണമെന്താണു്? (തുടർച്ച) അമ്മ: ഒരു ഗ്രാമത്തില്‍ രണ്ടുപേരുണ്ടായിരുന്നു. രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിട്ടു് എട്ടുപത്തു വര്‍ഷമായെങ്കിലും രണ്ടുകൂട്ടര്‍ക്കും കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്ത ദുഃഖം മൂലം ആദ്യത്തെയാള്‍ ഈശ്വരനെ വിളിച്ചു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഒരു കുട്ടി ജനിക്കുന്നതിനുവേണ്ടി ദിവസവും ഈശ്വരനോടു കരഞ്ഞു പ്രാര്‍ത്ഥിക്കും. അങ്ങനെയിരിക്കെ ഒരു ദിവസം സ്വപ്നത്തില്‍ ഒരു ദര്‍ശനമുണ്ടായി. ഒരു ദേവന്‍ വന്നു ചോദിച്ചു ”കുട്ടികളുണ്ടായാല്‍ നിനക്കു തൃപ്തിയാകുമോ?” അയാള്‍ പറഞ്ഞു, ”കുട്ടിയെ […]

ചോദ്യം : അമ്മ പറയാറുണ്ടല്ലോ, കാമ്യഭക്തി പാടില്ല, തത്ത്വമറിഞ്ഞുള്ള ഭക്തിയാണു വേണ്ടതെന്നു്. അങ്ങനെ പറയുവാന്‍ കാരണമെന്താണു്? അമ്മ: തത്ത്വത്തിലുള്ള ഭക്തിയിലൂടെയേ, ശരിയായ പുരോഗതി ഉണ്ടാവുകയുള്ളു. ഒരു മെഷീന്‍ മേടിച്ചാല്‍, അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കണം എന്നു് അതിൻ്റെ കൂടെ തരുന്ന ബുക്കില്‍ പറഞ്ഞിരിക്കും. അതു വായിച്ചു മനസ്സിലാക്കാതെ തോന്നിയപോലെ പ്രവര്‍ത്തിപ്പിച്ചാല്‍ മെഷീന്‍ കേടാകും. റേഡിയോ ശരിയായ രീതിയില്‍ ട്യൂൺ ചെയ്തില്ലായെങ്കില്‍ ‘കിറുകിറ’ ശബ്ദം മാത്രമേ കേള്‍ക്കാനുണ്ടാകൂ. അതുപോലെ ശരിയായ പാതയില്‍ ജീവിതം നയിക്കുവാന്‍ നാം അറിഞ്ഞിരിക്കണം. എങ്ങനെ ശരിയായ […]