ഇന്നു ലോകത്തു കഷ്ടപ്പെടുന്നവര്‍ എത്രപേരാണു്! ചികിത്സയേ്ക്കാ മരുന്നിനോ പണമില്ലാതെ സാധുക്കളായ എത്രയോ രോഗികള്‍ വേദന തിന്നു കഴിയുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ എത്രയോ സാധുക്കള്‍ കഷ്ടപ്പെടുന്നു. ഫീസു കൊടുക്കാന്‍ കഴിവില്ലാതെ എത്രയോ കുട്ടികള്‍ പഠിത്തം നിര്‍ത്തുന്നു. നമ്മള്‍ ജോലി ചെയ്തു മിച്ചംവരുത്തുന്ന കാശു് ഈ സാധുക്കളെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കാമല്ലോ. നമ്മുടെ അനാഥാലയത്തില്‍ത്തന്നെ പത്തഞ്ഞൂറു കുട്ടികള്‍ പഠിക്കുന്നു. നമ്മള്‍ കഷ്ടപ്പെട്ടും മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകണം. എല്ലാവര്‍ക്കും കസേരയില്‍ ഇരുന്നുള്ള ജോലികള്‍ ചെയ്യുവാനാണു താത്പര്യം. ഇതുപോലുള്ള ജോലികള്‍ ചെയ്യുവാന്‍ […]
Category / അമൃതമൊഴികള്‍
ദേവീഭാവദര്‍ശനം തീര്‍ന്നതായി അറിയിച്ചുകൊണ്ടു് ശംഖനാദം മുഴങ്ങി, ക്ലോക്കില്‍ മണി രണ്ടടിച്ചു. പകല്‍ മുഴുവന്‍ കായല്‍ നികത്തുന്നതിനു മണ്ണു ചുമക്കുന്ന ജോലിയിലായിരുന്നു ആശ്രമാന്തേവാസികള്‍. അവര്‍ക്കു് ഉത്സാഹം പകര്‍ന്നുകൊണ്ടു രാവിലെ അമ്മയും ജോലിയില്‍ പങ്കുചേര്‍ന്നിരുന്നു. പകല്‍ കുടിലില്‍ ഭക്തജനങ്ങള്‍ക്കു ദര്‍ശനം നല്കിക്കഴിഞ്ഞു കഷ്ടിച്ചു രണ്ടുമണിക്കൂറിനു ശേഷം അഞ്ചുമണിക്കു ഭജനയ്ക്കു കയറിയ അമ്മയ്ക്കു് ഇപ്പോഴാണു് അവസാനത്തെ ആളിനും ദര്‍ശനം നല്കിക്കഴിഞ്ഞു് എഴുന്നേല്ക്കുവാന്‍ സാധിച്ചതു്. ഭാവദര്‍ശനം കഴിഞ്ഞു മുറിയിലേക്കു പോകാതെ നേരെ കായല്‍ക്കരയിലേക്കാണു് അമ്മ നടന്നതു്. കൊണ്ടുവന്നിറക്കിയ മണല്‍ മുഴുവന്‍ മാറ്റാന്‍ കഴിഞ്ഞിട്ടില്ല. […]
ചോദ്യം : ചില ഋഷിമാര്‍ കോപിച്ചിരുന്നതായി പറയുന്നുണ്ടല്ലോ? അമ്മ: അവരുടെ ദേഷ്യം മറ്റുള്ളവരുടെ അഹങ്കാരത്തെ ഇല്ലാതാക്കുകയാണു ചെയ്തതു്. അവരുടെ ദേഷ്യവും കാരുണ്യമാണു്. അതു സാധാരണക്കാരുടെ കോപം പോലെയല്ല. ഒരു ഗുരു ദ്വേഷിക്കുന്നതു ശിഷ്യൻ്റെ തമസ്സിനെ അകറ്റാനാണു്. പശു ചെടി തിന്നു നശിപ്പിക്കുന്ന സമയം ”പശുവേ, പശുവേ, ചെടി തിന്നല്ലേ, മാറു്” എന്നിങ്ങനെ പതുക്കെ പറഞ്ഞുകൊണ്ടു ചെന്നാല്‍ പശു മാറില്ല. എന്നാല്‍ ഗൗരവത്തില്‍, ഉച്ചത്തില്‍ ‘ഓടു പശുവേ’ എന്നു പറയുമ്പോള്‍ അതു മാറും. നമ്മുടെ ആ ഗൗരവഭാവം, തിരിച്ചറിവില്ലാത്ത […]
ചോദ്യം : സാധന ചെയ്യുന്ന പലരിലും ദേഷ്യം കാണുന്നു. അതെങ്ങനെ ഇല്ലാതാക്കാന്‍ കഴിയും? അമ്മ: സാധന ചെയ്തതുകൊണ്ടു മാത്രം കോപത്തെ അതിജീവിക്കുവാന്‍ പറ്റില്ല. ഏകാന്തമായിരുന്നു് , സാധനമാത്രം ചെയ്തു നീങ്ങുന്നവര്‍ മരുഭൂമിയിലെ വൃക്ഷംപോലെയാണു്. അതിനും തണലില്ല. ലോകത്തിനും ഗുണമില്ല. അങ്ങനെയുള്ളവര്‍ ലോകത്തിറങ്ങി, അതിൻ്റെ നടുക്കുനിന്നു് എല്ലാത്തിലും ഈശ്വരനെ കാണുവാനുള്ള ഒരു മനസ്സു വളര്‍ത്തുവാന്‍ ശ്രമിക്കണം. പല പാറക്കല്ലുകള്‍ ഒന്നിച്ചു് ഒരു മിഷ്യനകത്തിട്ടു കറക്കുമ്പോള്‍, പരസ്പരം ഉരസി, അതിൻ്റെ മുനകള്‍ നഷ്ടമായി, നല്ല ആകൃതി കൈക്കൊള്ളുന്നു. അതുപോലെ ലോകത്തിറങ്ങി […]
ചോദ്യം : മനസ്സു് നന്നാകാതെ പ്രാര്‍ത്ഥിച്ചതുകൊണ്ടു പ്രയോജനമുണ്ടോ? അമ്മ: ഇത്രയും നാള്‍ ഞാന്‍ ധാരാളം തെറ്റുകള്‍ ചെയ്താണു ജീവിച്ചതു്. പ്രാര്‍ത്ഥിക്കാന്‍ തക്ക ശുദ്ധി എൻ്റെ മനസ്സിനില്ല. അതിനാല്‍ മനസ്സു നന്നായതിനുശേഷം പ്രാര്‍ത്ഥിക്കാം എന്നു മക്കള്‍ ചിന്തിക്കേണ്ട. കടലിലെ തിരയടങ്ങിയിട്ടു കുളിക്കാമെന്നു വച്ചാല്‍ കുളിക്കാന്‍ പറ്റില്ല. കരയിലിരുന്നു നീന്തു പഠിക്കാന്‍ ആര്‍ക്കും കഴിയില്ല. നീന്തു പഠിക്കണമെങ്കില്‍ വെള്ളത്തില്‍ ഇറങ്ങണം. ഡോക്ടര്‍ രോഗിയോടു ‘രോഗം ഭേദമായിട്ടു് എൻ്റെ അടുത്തു വന്നാല്‍ മതി’ എന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? രോഗം മാറാനാണു […]

Download Amma App and stay connected to Amma