കുട്ടിക്കാലം മുതലേ ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യമുള്ളവളായിരുന്നു ഞാന്‍. 1993ല്‍ ഞാനൊരു സ്വപ്‌നം കണ്ടു, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സ്വപ്‌നം. ഞാന്‍ ഏതോ യൂറോപ്യന്‍ നഗരത്തിലാണു്. ആ നഗരത്തിൻ്റെ മദ്ധ്യത്തിലെ മൈതാനത്തിലേക്കു ഞാന്‍ നടക്കുകയാണു്. അവിടെ അനേകം പേര്‍ ഒരു ഭാരതീയ വനിതയുടെ ചുറ്റും കൂടിയിട്ടുണ്ടു്. ആ സ്ത്രീ ആരാണെന്നു് എനിക്കറിയില്ല. പക്ഷേ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ആരോ ആണു് അതു് എന്നെനിക്കു മനസ്സിലായി. ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഞാന്‍ ഇതിനുമുന്‍പു കണ്ടിട്ടില്ലാത്ത, എന്നാല്‍ എൻ്റെ ആത്മാവിനു് […]
Author / kairali
എന്തു കുറുമ്പുകള്‍ കാട്ടിയാലും എൻ്റെകണ്മണിയല്ലേ നീ തങ്കമല്ലേ?എന്തു കുന്നായ്മകള്‍ കാട്ടിയാലും അമ്മ-യ്ക്കന്‍പുറ്റൊരോമനക്കുട്ടനല്ലേ…ഉണ്ണിക്കാല്‍ പിച്ചവച്ചീക്കൊച്ചു മുറ്റത്തെമണ്ണില്‍ നടക്കാന്‍ പഠിച്ചിടുമ്പോള്‍,ഉണ്ണിക്കൈ രണ്ടിലും മണ്ണുവാരിപ്പിടി-ച്ചുണ്ണുവാനോങ്ങിയൊരുങ്ങിടുമ്പോള്‍,അമ്മയ്ക്കു തീയാണെന്‍ പൊന്നുങ്കൊടമേ നീതിന്നല്ലേ വീഴല്ലേയെന്നു കെഞ്ചുംകണ്ണീര്‍മൊഴികളില്‍ തുള്ളിത്തുളുമ്പുന്നൊ-രമ്മമനസ്സു നീ കാണ്മതുണ്ടോ? അമ്മയ്ക്കു നീ മാത്രമാണു പൊന്നോമനേകര്‍മ്മബന്ധങ്ങള്‍ക്കു സാക്ഷിയായിനിന്നെയെടുത്തൊരു പൊന്നുമ്മ നല്കുമ്പോള്‍ധന്യമായ്ത്തീരുന്നു ജന്മംതന്നെ!കണ്ണിന്നുകണ്ണായ നീയെനിക്കീശ്വരന്‍തന്ന നിധിയെന്നറിഞ്ഞിടുമ്പോള്‍പ്രാണൻ്റെ പ്രാണനെക്കാളുമെന്നുണ്ണിയോ-ടാണെനിക്കിഷ്ടമെന്നോര്‍ത്തിടുമ്പോള്‍,അമ്മയ്ക്കു നീയും നിനക്കെന്നുമമ്മയുംനമ്മള്‍ക്കു ദൈവവും കാവലായിനന്മയും സ്നേഹവും കോരിനിറയ്ക്കുന്നനല്ലൊരു ലോകത്തിന്‍ കാതലായിഅമ്മയും മക്കളും തമ്മിലുള്ളന്യോന്യ-ബന്ധത്തിന്നപ്പുറത്തൊന്നുമില്ല.ആ ബന്ധവായ്പിന്‍ പ്രകാശസുഗന്ധമാ-ണീരേഴു പാരും നിറഞ്ഞ സത്യം! അമ്പലപ്പുഴ ഗോപകുമാര്‍
‘ആനന്ദം ഉള്ളിലാണു്. അതു പുറത്തു് അന്വേഷിക്കേണ്ട വസ്തുവല്ല’ എന്നും മറ്റും അമ്മ എത്ര പറഞ്ഞാലും അനുഭവതലത്തില്‍ വരുന്നതുവരെ അതു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നു് അമ്മയ്ക്കറിയാം. ഒരു വീട്ടില്‍ എലിയുടെ വലിയ ശല്യം. അവിടെ ഒരു തള്ളയും മകനും കൂടിയാണു താമസം. എലികളെ എങ്ങനെ കൊന്നൊടുക്കാം എന്നതിനെക്കുറിച്ചു മകന്‍ ആലോചനയായി. ആദ്യം ഒരു പൂച്ചയെ വളര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടു് ആ തീരുമാനം മാറി. എലിപ്പത്തായം വാങ്ങിവയ്ക്കുന്നതാണു നല്ലതെന്നു തോന്നി. പക്ഷേ, അതിനു പണം തികയില്ലെന്നു് അറിഞ്ഞപ്പോള്‍ […]
സപ്തസാഗരങ്ങളിലും ഇന്നു സ്നേഹത്തിൻ്റെ ചിറ്റോളങ്ങള്‍…! അഞ്ചു വന്‍കരകളിലും കാരുണ്യത്തിൻ്റെ ഇളംകാറ്റു്… സാന്ത്വനത്തിൻ്റെ തൂവല്‍സ്പര്‍ശം. ലോകത്തിൻ്റെ വിവിധകോണുകളില്‍നിന്നു തപിക്കുന്ന ഹൃദയങ്ങള്‍ അമ്മയുടെ മടിയില്‍ ആശ്വാസത്തിൻ്റെ തണല്‍ തേടുന്നു. ഭരണകര്‍ത്താക്കളും ശാസ്ത്രജ്ഞരും ബിസിനസ്സുകാരും ഇവരെക്കാള്‍ എത്രയോ ഇരട്ടി സാധാരണക്കാരും അമ്മയുടെ മുന്‍പില്‍ അല്പനേരത്തേക്കെങ്കിലും കുഞ്ഞുങ്ങളാകുന്നു! സാര്‍വ്വലൗകികപ്രേമത്തിൻ്റെ ആള്‍രൂപമാണമ്മ. കാലദേശങ്ങളെ അതിവര്‍ത്തിക്കുന്ന സ്നേഹസ്വരൂപിണിക്കു സ്വദേശമെന്നോ വിദേശമെന്നോ വ്യത്യാസമില്ല; ഇന്നലെയെന്നോ ഇന്നെന്നോ നാളെയെന്നോ ഉള്ള അളവുകോലുകള്‍ ബാധകമല്ല. പക്ഷേ, സാധാരണക്കാര്‍ക്കു രാജ്യത്തിൻ്റെ അതിര്‍ത്തികളും കാലത്തിൻ്റെ അളവുകോലുകളും കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ അത്യാവശ്യമാണു്. അതുകൊണ്ടാണു് അമ്മയുടെ […]
1985 ജൂണ്‍ 3 തിങ്കള്‍. സമയം പ്രഭാതം. അമ്മയുടെ മുറിയില്‍നിന്നു തംബുരുവിൻ്റെ ശ്രുതിമധുരമായ നാദം വ്യക്തമായിക്കേള്‍ക്കാം. ഒരു ഭക്ത അമ്മയ്ക്കു സമര്‍പ്പിച്ചതാണു് ഈ തംബുരു. ഈയിടെ രാവിലെ ചില ദിവസങ്ങളില്‍ കുറച്ചുസമയം അമ്മ തംബുരുവില്‍ ശ്രുതി മീട്ടാറുണ്ട്. തൊട്ടുവന്ദിച്ചതിനു ശേഷമേ അമ്മ അതു കൈയിലെടുക്കാറുള്ളു. തിരിയെ വയ്ക്കുമ്പോഴും നമസ്‌കരിക്കും. എന്തും ഏതും അമ്മയ്ക്കു് ഈശ്വരസ്വരൂപമാണ്. സംഗീതോപകരണങ്ങളെ സാക്ഷാല്‍ സരസ്വതിയായിക്കാണണം എന്നു് അമ്മ പറയാറുണ്ട്. ഭജനവേളകളില്‍ അമ്മ കൈമണി താഴെ വച്ചാല്‍ ‘വച്ചു’ എന്നറിയാന്‍ സാധിക്കില്ല. അത്ര ശ്രദ്ധയോടെ, […]

Download Amma App and stay connected to Amma