Tag / കാരുണ്യം

”നിങ്ങള്‍ പറയുന്ന മനസ്സിന്റെ നിശ്ചലത കവിത രചിക്കുമ്പോഴും ഭാവനാലോകത്തു കഴിയുമ്പോഴും പ്രകൃതിഭംഗി ആസ്വദിക്കുമ്പോഴുമെല്ലാം ഒരു കവിക്കും കിട്ടുന്നുണ്ട്. തന്റെ വിളവിനെക്കുറിച്ചു കിനാവു കാണുന്ന കൃഷിക്കാരനും മനസ്സിന്റെ നിശ്ചലത അനുഭവിക്കുന്നുണ്ട്. കാമുകന്‍ കാമുകിയെക്കുറിച്ചു മനോരാജ്യം കാണുമ്പോള്‍ അയാളും അതേ തലത്തിലാണ്. പക്ഷേ, ഇവരുടെ ആരുടെയെങ്കിലും അഹന്ത നശിച്ചു കാണുന്നുണ്ടോ? അവര്‍ മനസ്സിനു് അധീനരാണു്, എന്നുതന്നെയല്ല അതു് അവരില്‍ കൂടുതലാണെന്നു കാണാം. അവരുടെ തല നിറയെ ചിന്തകളും ആശയങ്ങളും ഭാവിപരിപാടികളുമാണ്. തങ്ങളുടെ താല്‍ക്കാലിക ഏകാഗ്രതയില്‍ നിന്നു പുറത്തു വന്നു കഴിഞ്ഞാല്‍ […]

മക്കളേ, ധര്‍മ്മബോധമുള്ള മനസ്സിലേ ഈശ്വരന്റെ സാമീപ്യം ഉണ്ടാവുകയുള്ളൂ. പണ്ടുള്ളവര്‍ എങ്ങനെയായിരുന്നു? ഒരു പക്ഷിക്കുഞ്ഞിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലി കഴിക്കുവാന്‍ അവര്‍ തയ്യാറായിരുന്നു. ഈ ധര്‍മ്മബോധമാണു നമ്മളെ ഈശ്വരനോടു്, പരമാത്മാവിനോടു് അടുപ്പിക്കുന്നതു്. നമ്മുടെ വിശാലമായ മനസ്സാണു് അവിടുത്തെ സാമീപ്യത്തിനു നമ്മെ അര്‍ഹരാക്കുന്നതു്, ഈശ്വരന്റെ ഗുണങ്ങളെ നമ്മില്‍ പ്രതിഫലിപ്പിക്കുന്നതു്. ഈ ധര്‍മ്മബോധമുള്ള മനസ്സു് നമ്മളിലിരിക്കുന്ന ഈശ്വരീയ ഗുണങ്ങളെ വളര്‍ത്തും. വിത്തിനെ വളര്‍ത്തി വൃക്ഷമാക്കുന്ന വളം പോലെയാണു് ഈ നല്ല പ്രവൃത്തികള്‍, നല്ല ഗുണങ്ങള്‍. സ്വാര്‍ത്ഥത മുറ്റിയ മനസ്സില്‍ […]

മക്കളേ, ഇന്നു നമ്മുടെ മനസ്സു് ഭൗതിക വിഷയങ്ങളില്‍ ഒട്ടി നില്ക്കുകയാണു്. സ്വാര്‍ത്ഥത നിറഞ്ഞതാണു്. ഇതുമൂലം ഈശ്വരനു വസിക്കുവാന്‍ നമ്മില്‍ ഇടമില്ല. അതിനാല്‍ ഇവയില്‍ നിന്നെല്ലാം മോചനം നേടി മനസ്സിനെ ശുദ്ധീകരിക്കുന്നതിനും ഈശ്വരനെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നതിനും വേണ്ടിയാണു ഗുരുകുലങ്ങളില്‍ പോകുന്നതും ഗുരുക്കന്മാരെ ആശ്രയിക്കുന്നതും. എന്നാല്‍ ഇന്നു നമ്മള്‍ അവിടെ എത്തിയാലും സമ്പത്തിനുവേണ്ടിയാണു പ്രാര്‍ത്ഥിക്കാറുള്ളതു്. ‘എനിക്കു് ഈശ്വരനോടു വലിയ പ്രേമമാണു്, ഇഷ്ടമാണു്’ എന്നൊക്കെ പറയും. പക്ഷേ, മനസ്സിനെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്ന വസ്തുക്കളെ സമര്‍പ്പിക്കാന്‍ നാം തയ്യാറാകണം. അപ്പോള്‍ മാത്രമേ നമ്മളിലെ […]

സാധാരണ പറയാറുണ്ടു്, പ്രകൃതി, വികൃതി, സംസ്‌കൃതി എന്നു്. നാലുപേര്‍ക്കു് ഓരോ റൊട്ടി കിട്ടി. ഒന്നാമന്‍ അതു കിട്ടിയ ഉടനെ കഴിച്ചു. രണ്ടാമന്‍ മൂന്നാമന്റെതുകൂടി തട്ടി എടുത്തു കഴിച്ചു. നാലാമനാകട്ടെ തനിക്കു കിട്ടിയതിന്റെ പകുതി നഷ്ടമായവനുകൂടി നല്കി, പങ്കിട്ടു കഴിച്ചു. ഒന്നാമന്റെ പെരുമാറ്റത്തെ പ്രകൃതി എന്നുപറയാം. തന്റെ സുഖത്തെമാത്രം ചിന്തിക്കുന്നു. മറ്റുള്ളവരെ ദ്രോഹിക്കുന്നുമില്ല, സഹായിക്കുന്നുമില്ല. രണ്ടാമന്റെ പെരുമാറ്റത്തെ വികൃതി എന്നുപറയാം. കാരണം മറ്റുള്ളവരെ കഷ്ടപ്പെടുത്തിയും സ്വാര്‍ത്ഥത നോക്കുന്നു. നാലാമന്റെ പെരുമാറ്റമാണു സംസ്‌കൃതി. തനിക്കുള്ളതുപോലും ഇല്ലാത്തവര്‍ക്കു നല്കി. തന്റെ സുഖത്തിലുമുപരി […]

”മക്കളേ, സ്നേഹമാണു നമ്മുടെയൊക്കെ സഹജസ്വഭാവം. സത്യത്തില്‍ നമ്മുടെ തനിമ ശുദ്ധസ്നേഹമാണ്. ആ ദിവ്യസ്നേഹമാണു നമ്മളിലെല്ലാം ചൈതന്യം പകരുന്നത്. അതിന്റെ പലവിധത്തിലുള്ള പ്രകാശനമാണു നമ്മുടെ ഓരോ പ്രവൃത്തിയിലും കൂടി പ്രകടമാകുന്നത്.” ”ശാസ്ത്രജ്ഞനു തന്റെ പരീക്ഷണത്തോടു പ്രേമമുണ്ട്. പക്ഷേ, ആ സ്നേഹം പരിമിതമാണ്. അതു തന്റെ വിഷയത്തില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ലാതെ എല്ലാ ജീവരാശികളെയും ഉള്‍ക്കൊള്ളുവാന്‍ തക്കവണ്ണം വികസിക്കുന്നില്ല. അയാള്‍ തന്റെ ഗവേഷണശാലയിലും പരീക്ഷണോപകരണങ്ങളിലും മാത്രമായി ഒതുങ്ങിക്കൂടുന്നു. തനിക്കു ചുറ്റുമുള്ള യഥാര്‍ത്ഥ ജീവിതവുമായി അയാള്‍ക്കു ബന്ധമില്ല. ചന്ദ്രനിലും ചൊവ്വയിലും ജീവനുണ്ടോ എന്നറിയാനാണു് […]