Tag / നന്ദി

ഏതൊരു വിജയത്തിനും പ്രയത്‌നത്തിനെക്കാളുപരി, അവിടുത്തെ കൃപയാണു മുഖ്യമെന്നു പറയും. കൃപയ്ക്കു തടസ്സം നമ്മുടെ അഹം ഭാവമാണു്. അതിനാല്‍ എങ്ങനെയും അഹംഭാവത്തെ ഇല്ലാതാക്കേണ്ടതുണ്ടു്. ഈ അഹംഭാവത്യാഗം നമ്മളെ വലിയവരാക്കിത്തീര്‍ക്കും. എന്നാല്‍ കൃപയ്ക്കു പാത്രമാകണമെങ്കില്‍ തീര്‍ച്ചയായും നല്ല കര്‍മ്മം ആവശ്യമാണു്. നമ്മള്‍ എപ്പോഴും ‘താ, താ’ എന്നു പറയുന്നു. പക്ഷേ, ‘താങ്ക്‌യൂ’ (നന്ദി) പറയാന്‍ പഠിച്ചിട്ടില്ല. ഏതു സാഹചര്യത്തിനും നന്ദി പറയാനാണു നാം പഠിക്കേണ്ടതു്. മറ്റുള്ളവരില്‍നിന്നു നമുക്കെന്തു ലഭിക്കും എന്ന ചിന്ത വെടിഞ്ഞിട്ടു മറ്റുള്ളവര്‍ക്കു എന്തു കൊടുക്കുവാന്‍ കഴിയും  ഈ […]

നമുക്കിരിക്കാനും വിശ്രമിക്കാനും ഇടമൊരുക്കിത്തരുന്ന കസേരയോടും പാറയോടും നന്ദിയുള്ളവരായിരിക്കേണ്ടേ? നമുക്കോടാനും ചാടാനും കളിക്കാനുമൊക്കെ ക്ഷമയോടെ സ്വന്തം മടിത്തട്ടൊരുക്കിത്തരുന്ന മണ്ണിനോടു കൃതജ്ഞത വേണ്ടേ? നമുക്കു വേണ്ടി പാടുന്ന പക്ഷികളോടും നമുക്കുവേണ്ടി വിരിയുന്ന പൂക്കളോടും നമുക്കുവേണ്ടി തണൽവിരിക്കുന്ന വൃക്ഷങ്ങളോടും നമുക്കുവേണ്ടി ഒഴുകുന്ന നദികളോടുമെല്ലാം നാം കൃതജ്ഞതയുള്ളവരായിരിക്കേണ്ടേ? ഓരോ പ്രഭാതത്തിലും പുതിയൊരു സൂര്യോദയമാണു നാം കാണുന്നതു്. കാരണം, രാത്രിയിൽ നാം എല്ലാം മറന്നുറങ്ങുമ്പോൾ, മരണമുൾപ്പെടെ എന്തുവേണമെങ്കിലും സംഭവിക്കാം. കേടുപാടൊന്നും സംഭവിക്കാതെ, ശരീരവും മനസ്സും പഴയതുപോലെ പ്രവർത്തിക്കാൻ അനുഗ്രഹിക്കുന്ന ആ മഹാശക്തിക്കു നമ്മൾ ആരെങ്കിലും […]

പാം ബ്രൂക്‌സ് സന്തുഷ്ടമല്ലാത്ത ഒരു കുട്ടിക്കാലമായിരുന്നു എൻ്റെതു്. എൻ്റെ വീടാകട്ടെ എനിക്കു് ഒട്ടും സന്തോഷം തന്നിരുന്നില്ല. മുതിര്‍ന്നതിനു ശേഷം വീടുവിട്ടിറങ്ങി സ്വതന്ത്രമായി ജീവിക്കാന്‍ അക്ഷമയായി കഴിയുകയായിരുന്നു ഞാന്‍. ഞാനും മമ്മിയും തമ്മിലുള്ള ബന്ധം വളരെ മോശമായിരുന്നു. ഒന്നിച്ചുള്ള ജീവിതം ഞങ്ങള്‍ക്കു് ഒരിക്കലും സുഖകരമായിരുന്നില്ല. മുതിര്‍ന്നപ്പോള്‍ ഞാന്‍ മമ്മിയുമായി വളരെക്കുറച്ചു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ആഴ്ചയില്‍ ഒരു പ്രാവശ്യം വിളിക്കും. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കാണാന്‍ പോകും. മമ്മി വളരെ ആരോഗ്യവതിയും ആരെയും ആശ്രയിക്കാത്തവളുമായിരുന്നു. അതു കൊണ്ടുതന്നെ എന്നില്‍നിന്നു് ഇതില്‍ക്കൂടുതലൊന്നും […]

പ്രശാന്ത് എന്‍. IAS യുവാക്കള്‍ക്കു്, പ്രത്യേകിച്ചു ടീനേജുകാര്‍ക്കു സ്വന്തം ബുദ്ധിയിലും കായികശക്തിയിലും വലിയ മതിപ്പാണു്. പൊതുവേ, എന്തിനോടും ഏതിനോടും എതിരിടാനും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുമാണു് ഈ പ്രായത്തില്‍ അവര്‍ക്കു താത്പര്യം. അമ്പലങ്ങള്‍ തീരെ ഫാഷനബിള്‍ അല്ല. ദൈവവിശ്വാസം പണ്ടേ കമ്മി. ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസ്സിലെ ‘ചെഗ്വേര’പോലും ഗണപതിക്കു തേങ്ങ അടിക്കുന്ന സീസണ്‍ ആണു പരീക്ഷാക്കാലം. മാര്‍ച്ച് മാസം പരീക്ഷയുടെ സീസണ്‍, ഭക്തിയുടെയും. പരീക്ഷ പാസ്സാക്കിത്തരാന്‍ ദൈവം ഇടപെടുമോ? മത്സരപ്പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് തരപ്പെടുത്തിത്തരുമോ? ചിന്തിക്കേണ്ട വിഷയമാണു്. ഒന്നും പഠിക്കാതെ […]