Tag / ജ്ഞാനം

ഡോ. എം. ലക്ഷ്മീകുമാരി (പ്രസിഡൻ്റ് വിവേകാനന്ദ വേദിക് വിഷന്‍) ഭക്തരെക്കൊണ്ടു് അമ്മ ചെയ്യിക്കുന്ന അതിപ്രധാനമായൊരു സാധനയാണു ലളിതാസഹസ്രനാമാര്‍ച്ചന. എന്നാല്‍, അതിലൊളിഞ്ഞിരിക്കുന്ന അമ്മയുടെ ദിവ്യഭാവവും സന്ദേശവും കണ്ടെത്തിയവര്‍ എത്രയുണ്ടാകും? അത്തരമൊരു കണ്ടെത്തല്‍ ലളിതാസഹസ്രനാമത്തിലെ ആദ്യ ശ്ലോക ധ്യാനത്തില്‍ക്കൂടി അതാണിവിടെ ശ്രമിക്കുന്നതു്. ശ്രീപരമേശ്വരിയുടെ ആജ്ഞയനുസരിച്ചു വാഗ്‌ദേവിമാര്‍ ഒന്നിച്ചിരുന്നു കൂടിയാലോചിച്ചു് അനന്തനാലും വര്‍ണ്ണിക്കാന്‍ പ്രയാസമായ ദേവിയുടെ എല്ലാ വൈഭവങ്ങളെയും കണക്കിലെടുത്തുകൊണ്ടു് അത്യുത്തമമായ ഒരു സ്തോത്രം രചിച്ചു. ഒരിക്കല്‍ ദേവീദേവന്മാരുടെ നിറഞ്ഞ സദസ്സില്‍ അവര്‍ക്കെല്ലാം ദര്‍ശനം കൊടുത്തതിനുശേഷം ദേവിയുടെ പ്രേരണയാല്‍ വശിന്യാദി ദേവതമാര്‍ […]

ഇന്നു് നമുക്കു ബാഹ്യകാര്യങ്ങളിലാണു ശ്രദ്ധ കൂടുതലും. ആന്തരികദൃഷ്ടി ഇല്ലെന്നുതന്നെ പറയാം. പത്താംക്ലാസ്സുവരെ കുട്ടികൾക്കു കളികളിലാണു താത്പര്യം. ആ സമയം അച്ഛനമ്മമാരോടുള്ള ഭയം കൊണ്ടാണവർ പഠിക്കുന്നത്. പിന്നീടു് ലക്ഷ്യബോധം വരുമ്പോൾ റാങ്കു മേടിക്കണം, എഞ്ചിനീയറാകണം തുടങ്ങിയ ആഗ്രഹങ്ങൾ വരുമ്പോൾ ഒരു പ്രേരണയും കൂടാതെ അവർ പഠിക്കുന്നു. ഇന്നു നമുക്കു ലക്ഷ്യമുണ്ടെങ്കിലും വാസനകളുടെ ആധിക്യം മൂലം മനസ്സു വഴുതിപ്പോകുന്നു. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിക്കണമെങ്കിൽ സദ്ഗുരുവില്ലാതെ പറ്റില്ല. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ ആരുടെയും ആവശ്യമില്ല. തന്നിൽത്തന്നെയുള്ള ഗുരു ഉണർന്നു കഴിഞ്ഞു. […]

എം.പി. വീരേന്ദ്രകുമാര്‍ – 2011 അമ്മയെ കാണുന്നതു സ്നേഹോഷ്മളമായ ഒരു അനുഭവമാണു്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ‘അമ്മ’ ഹൃദയത്തില്‍ ഇടം നേടുന്നു. ഒരു സ്നേഹസ്പര്‍ശത്തിലൂടെ ആത്മാവിനെ തൊട്ടറിയുകയാണു് അമ്മ. അമ്മയുടെ മുന്നില്‍ ദുഃഖവും വേദനയും നിരാശയും വേവലാതിയുമൊക്കെ അലിഞ്ഞ് ഇല്ലാതാകുന്നു. ‘അമ്മ’ എന്ന സാന്ത്വനത്തിൻ്റെ മൂര്‍ത്തീഭാവമായതുകൊണ്ടാണു ജാതിമത ഭേദമെന്യേ ജനഹൃദയങ്ങളില്‍ അമ്മ ജീവിക്കുന്നതു്. ലോകത്തെമ്പാടും ലക്ഷോപലക്ഷം ആരാധകരുണ്ടു് അമ്മയ്ക്കു്. അമ്മയെ സൗകര്യപ്പെടുമ്പോഴൊക്കെ ഞാന്‍ പോയിക്കാണാറുണ്ടു്. കഴിഞ്ഞ വര്‍ഷം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചു് അമ്മയെ കണ്ടിരുന്നു. അന്നു് ഏകദേശം രണ്ടുമണിക്കൂറോളം അമ്മയുടെ […]

പി. നാരായണക്കുറുപ്പ് ജനങ്ങള്‍ ശങ്കാകുലര്‍ ആകുന്ന അവസ്ഥ (ഇംഗ്ലീഷിലെ സ്കെപ്റ്റിസിസം) പരിഷ്‌കൃത രാജ്യങ്ങളുടെ ലക്ഷണമായിക്കഴിഞ്ഞു പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍. ഭൗതികശാസ്ത്രത്തിൻ്റെ മുന്നേറ്റവും വ്യാപാരമനഃസ്ഥിതിയും മനോവ്യാപാരത്തെ നിത്യജീവിത പ്രശ്‌നത്തിലേക്കും ലാഭക്കച്ചവടത്തിലേക്കും തളച്ചിടുകയും ചെയ്തു. ഈ കാലഘട്ടത്തിലും വിശ്വമാനവികത (ദീനദയാല്‍ ഉപാധ്യായയുടെ വാക്കു്) എന്ന ദര്‍ശനം അനേകം ഋഷിതുല്യരായ ആചാര്യന്മാരുടെ വാക്കിലും കര്‍മ്മത്തിലും നിലനിന്നതു നമ്മുടെ നാട്ടില്‍ മാത്രമാണു്. ഈ വസ്തുത അനേകം ദുഃഖകരമായ സംഭവപരമ്പരയ്ക്കിടയിലും നമുക്കു സ്വാഭിമാനവും സാന്ത്വനവും പകരുന്നു. ആ ഋഷിപരമ്പരയെ വന്ദിച്ചുകൊണ്ടു് നമുക്കേറ്റവും അടുത്തുള്ള അമ്മ എന്ന […]

ഇന്ന് ശിവരാത്രിയാണ്. പരമമായ മംഗളത്തെ തരുന്ന രാത്രിയാണ് ശിവരാത്രി. ത്യാഗം, തപസ്സ്, വ്രതം, ഭക്തി, ജ്ഞാനം എല്ലാം ഒത്തുചേരുന്ന ഒരു ആഘോഷമാണ് ശിവരാത്രി.ഇവയെല്ലാം ഒത്തുചേർന്ന ശിവാരാധനയിലൂടെ നമ്മൾ പരമമായ മംഗളത്തെ പ്രാപിക്കുന്നു. അഥവാ ഈശ്വരനുമായി ഒന്നു ചേരുന്നു. സംഹാരമൂർത്തിയായിട്ടാണ് ശിവൻ അറിയപ്പെടുന്നത്. തുടക്കമുണ്ടെങ്കിൽ ഒടുക്കവും ഉണ്ട്. ഇവ രണ്ടുമുണ്ടെങ്കിൽ ഇടയിൽ സ്ഥിതിയും ഉണ്ടാകും. സൃഷ്ടിസ്ഥിതിലയങ്ങൾ വേറിട്ട് നിൽക്കുകയില്ല. ഒരു പൂ വിടരണമെങ്കിൽ മൊട്ട് ഇല്ലാതാകണം. കായ് ഉണ്ടാകണമെങ്കിൽ പൂ കൊഴിഞ്ഞു വീഴണം. അപ്പോൾ സൃഷ്ടിസ്ഥിതിലയങ്ങൾ ഒന്നിൻ്റെ തന്നെ […]