Author / kairali

ചോദ്യം : ഈശ്വരന്‍ എന്തിനാണു് ഇങ്ങനെ ഒരു ഭൂമിയും അതില്‍ കുറെ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നതു്? അമ്മ: ഈശ്വരന്‍ ആരെയും സൃഷ്ടിച്ചിട്ടില്ല. ഇതു നമ്മുടെ സൃഷ്ടിയാണു്. അനേകം സ്വര്‍ണ്ണവും രത്‌നങ്ങളും സൂക്ഷിക്കുന്ന ഒരു ക്ഷേത്രക്കലവറ സൂക്ഷിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. അയാള്‍ രാത്രി ഉറക്കമൊഴിച്ചിരിക്കേണ്ടതിനു പകരം കിടന്നുറങ്ങി; ആ തക്കത്തിനു കുറെ കള്ളന്മാര്‍ കലവറയിലുണ്ടായിരുന്നതെല്ലാം മോഷ്ടിച്ചു. ഉണര്‍ന്നപ്പോഴാണു സൂക്ഷിപ്പുകാരന്‍ മോഷണത്തെക്കുറിച്ചറിയുന്നതു്. അയാള്‍ക്കു് ആധിയായി. ‘എന്നെ പോലീസു പിടിക്കുമോ! എൻ്റെ കുട്ടികള്‍ക്കിനി ആരുമില്ലേ!’ അയാള്‍ കിടന്നു നിലവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഉറങ്ങിയ […]

ചോദ്യം : ദൈവികശക്തിയുള്ള അനേകം മഹാത്മാക്കള്‍ ഇന്നു നമ്മുടെ രാജ്യത്തു ജീവിച്ചിരിപ്പുണ്ടെന്നു പറയുന്നു. അവരെക്കൊണ്ടു സാധിക്കാത്തതായി ഒന്നുമില്ല എന്നു കരുതപ്പെടുന്നു. നാട്ടില്‍ ജനങ്ങള്‍ വെള്ളപ്പൊക്കവും വരള്‍ച്ചയുംകൊണ്ടു കഷ്ടപ്പെടുകയും മരണമടയുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടു് ഈ മഹാത്മാക്കള്‍ അവരെ രക്ഷിക്കുന്നില്ല? അമ്മ: മക്കളേ, അവരുടെ ലോകത്തില്‍ ജനനവും മരണവും സുഖവും ദുഃഖവും ഒന്നുമില്ല. ജനങ്ങള്‍ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതവരുടെ പ്രാരബ്ധമാണു്. കര്‍മ്മഫലം അനുഭവിച്ചു തീര്‍ക്കുന്നു. പിന്നെ മഹാത്മാക്കളുടെ കരുണകൊണ്ടു് അനുഭവിക്കേണ്ട പ്രാരബ്ധങ്ങളെ കുറയ്ക്കാം. പക്ഷേ, അവരുടെ കരുണയ്ക്കു നമ്മള്‍ പാത്രമാകണം. മഹാത്മാക്കളുണ്ടു്, […]

ചോദ്യം : സൈക്യാട്രിസ്റ്റുകള്‍ മനസ്സിന്റെ ഡോക്ടര്‍മാരല്ലേ? അമ്മ: മനസ്സിന്റെ സമനില തെറ്റിയാല്‍ ചികിത്സിക്കാനേ അവര്‍ക്കു സാധിക്കുന്നുള്ളൂ. എന്നാല്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ എങ്ങനെ ജീവിക്കണം എന്നു പഠിപ്പിക്കുന്നവരാണു് ആദ്ധ്യാത്മിക ഗുരുക്കന്മാര്‍. അതിനുവേണ്ടിയുള്ളതാണു ഗുരുകുലങ്ങള്‍. ചോദ്യം : ആഗ്രഹങ്ങളാണു ദുഃഖത്തിനു കാരണമെന്നു പറയുന്നു. എന്നാല്‍ ഇവയെ വെടിയാന്‍ എന്താണൊരു മാര്‍ഗ്ഗം? അമ്മ: നമുക്കു ദ്രോഹം ചെയ്യുന്ന ഒരാളെ അറിഞ്ഞുകൊണ്ടു നമ്മള്‍ കൂടെ താമസിപ്പിക്കുമോ? അറിഞ്ഞുകൊണ്ടു് ഒരു ഭ്രാന്തന്റെ സമീപം കിടന്നുറങ്ങാന്‍ തയ്യാറാകുമോ? ഇല്ല. അവനു സ്ഥിരബുദ്ധിയില്ല; ഏതു നിമിഷവും നമ്മളെ […]

ചോദ്യം : ദുഃഖത്തില്‍നിന്നു് എങ്ങനെ മോചനം നേടാം? അമ്മ: ആദ്ധ്യാത്മികചിന്ത ഉള്‍ക്കൊണ്ടു ജീവിതം നയിക്കുന്നവര്‍ക്കു ദുഃഖം ഉണ്ടാകാറില്ല. കൈ മുറിയുമ്പോള്‍ ഇരുന്നു കരഞ്ഞതുകൊണ്ടു പ്രയോജനമുണ്ടോ? വേഗം മരുന്നു വയ്ക്കണം. അല്ലാതെ കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പഴുക്കും. ചിലപ്പോള്‍ സെപ്റ്റിക്കായി മരിച്ചെന്നും വരാം. ഒരാള്‍ നമ്മെ ചീത്ത പറയുന്നു. നമ്മള്‍ മാറിയിരുന്നു കരയുന്നു. അതു സ്വീകരിച്ചതുകൊണ്ടു ദുഃഖമായി. സ്വീകരിച്ചില്ലെങ്കില്‍ അതവര്‍ക്കുതന്നെയായിരിക്കും. അതുകൊണ്ടു് അവയെ നമ്മള്‍ തള്ളിക്കളയണം. ഇങ്ങനെ വിവേകപൂര്‍വ്വം നീങ്ങിയാല്‍ നമുക്കു ദുഃഖത്തില്‍നിന്നു മോചനംനേടാം. കൈ മുറിഞ്ഞാല്‍ മരുന്നുവയ്ക്കാതെ എങ്ങനെ […]

ചോദ്യം : ചിലര്‍ ജനിക്കുമ്പോള്‍ത്തന്നെ പണക്കാരാണു്. എല്ലാ സുഭിക്ഷതകളുടെയും നടുവില്‍ അവര്‍ വളരുന്നു. ചിലരാകട്ടെ ഒരു നേരത്തെ ഭക്ഷണത്തിനുകൂടി വകയില്ലാത്ത കുടിലുകളില്‍ ജനിക്കുന്നു. ഇതിനു കാരണമെന്താണു്? അമ്മ: മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസരിച്ചാണു് ഓരോരുത്തര്‍ക്കും പുതിയ ജന്മം കിട്ടുന്നതു്. ചിലര്‍ ജനിക്കുന്നതു കേസരിയോഗസമയത്തായിരിക്കും. അവര്‍ക്കു് എവിടെയും ഐശ്വര്യംതന്നെ. ഐശ്വര്യദേവത അവരില്‍ കുടികൊള്ളുന്നു. മുജ്ജന്മങ്ങളില്‍ ചെയ്ത കര്‍മ്മങ്ങള്‍ക്കനുസരിച്ചു് ആ ദേവതയോടുകൂടി അവര്‍ ജനിക്കുന്നു. ഏകാഗ്രതയോടുകൂടി ഈശ്വരനെ ഭജിച്ചും ദാനധര്‍മ്മങ്ങള്‍ ചെയ്തും കഴിഞ്ഞ ജന്മങ്ങളില്‍ ജീവിച്ചവരായിരിക്കും അവര്‍. അതുമൂലം അവര്‍ക്കു് ഐശ്വര്യമുണ്ടായി. […]