പ്രശാന്ത് IAS പാറശ്ശാല ഭാഗത്തു്, മക്കളുടെയും ചെറുമക്കളുടെയും കൂടെ ജീവിക്കുന്ന പടുവൃദ്ധന്, ഗോവിന്ദന് മാഷിനു തീരെ ചെവി കേള്‍ക്കില്ലായിരുന്നു. തൊണ്ണൂറു വയസ്സു് കഴിഞ്ഞ മാഷിനു പേരക്കുട്ടിയുടെ കൊഞ്ചല് കേള്‍ക്കാന്‍ അതിയായ മോഹമായി. അങ്ങനെ മക്കളെയും മറ്റും അറിയിക്കാതെ, മാഷ് കന്യാകുമാരിയില്‍ ചെന്നു് ഒരു സിദ്ധവൈദ്യനെ കണ്ടു. സിദ്ധന് അപൂര്‍വ്വമായ ഒരു ഒറ്റമൂലി പരീക്ഷിച്ചു. അദ്ഭുതം എന്നേ പറയേണ്ടൂ, ഗോവിന്ദന്‍മാഷിനു നൂറു ശതമാനം കേള്‍വി ശക്തി തിരിച്ചുകിട്ടി. സന്തോഷത്തോടെ തിരിച്ചെത്തിയ ഗോവിന്ദന്മാഷ് തൻ്റെ കേള്‍വിശക്തി തിരിച്ചു കിട്ടിയ കാര്യം […]
Tag / അറിവ്
ഡോ. എം. ലക്ഷ്മീകുമാരി (പ്രസിഡൻ്റ് വിവേകാനന്ദ വേദിക് വിഷന്‍) ഭക്തരെക്കൊണ്ടു് അമ്മ ചെയ്യിക്കുന്ന അതിപ്രധാനമായൊരു സാധനയാണു ലളിതാസഹസ്രനാമാര്‍ച്ചന. എന്നാല്‍, അതിലൊളിഞ്ഞിരിക്കുന്ന അമ്മയുടെ ദിവ്യഭാവവും സന്ദേശവും കണ്ടെത്തിയവര്‍ എത്രയുണ്ടാകും? അത്തരമൊരു കണ്ടെത്തല്‍ ലളിതാസഹസ്രനാമത്തിലെ ആദ്യ ശ്ലോക ധ്യാനത്തില്‍ക്കൂടി അതാണിവിടെ ശ്രമിക്കുന്നതു്. ശ്രീപരമേശ്വരിയുടെ ആജ്ഞയനുസരിച്ചു വാഗ്ദേവിമാര്‍ ഒന്നിച്ചിരുന്നു കൂടിയാലോചിച്ചു് അനന്തനാലും വര്‍ണ്ണിക്കാന്‍ പ്രയാസമായ ദേവിയുടെ എല്ലാ വൈഭവങ്ങളെയും കണക്കിലെടുത്തുകൊണ്ടു് അത്യുത്തമമായ ഒരു സ്തോത്രം രചിച്ചു. ഒരിക്കല്‍ ദേവീദേവന്മാരുടെ നിറഞ്ഞ സദസ്സില്‍ അവര്‍ക്കെല്ലാം ദര്‍ശനം കൊടുത്തതിനുശേഷം ദേവിയുടെ പ്രേരണയാല്‍ വശിന്യാദി ദേവതമാര്‍ […]
സ്വാമി തുരീയാമൃതാനന്ദ പുരി നിഗമാഗമങ്ങള്‍ വിള കൊയ്ത സമൃദ്ധിയില്‍ നാംസ്ഥലകാലസംഭവകഥാഗതി വിസ്മരിച്ചു്,അനവദ്യവിദ്യയഖിലര്‍ക്കുമുദാരമാക്കിഅഭിവന്ദ്യരായി ഗുരുപീഠമലങ്കരിച്ചു. അവതാരഗംഗയശുഭങ്ങളെയാകെ നീക്കിഅറിവിൻ്റെ ഗംഗയവനീതലമാര്യമാക്കിഗുരുവായ ഭാരതമനേകയുഗാന്തരങ്ങള്‍സകലര്‍ക്കുമാത്മസുഖലാഭമനുഗ്രഹിച്ചു. കനിവിൻ്റെ ദീപ്തി കനകാസനവാഴ്വുവിട്ടു്ഹൃദയാന്തരാളമുഴിയുന്നതില്‍ നീതമാക്കിപ്രതിപത്തിപൂര്‍വ്വമറിവിൻ്റെയപാരതീരംതിരയുന്നവര്‍ക്കു തുണയായ്, സമദര്‍ശനത്താല്‍! ചരിതങ്ങളാകെ ചമയങ്ങളെഴാതെമേന്മേല്‍തടിനീസമാനഗതി സാദരമാചരിച്ചുപരിതാപമാറ്റി, ജഗദാത്മകഭാവമേറ്റിചരിതാര്‍ത്ഥമോടെയവിരാമമുണര്‍ന്നിരിപ്പൂ! അനുകമ്പയാര്‍ന്ന ഹൃദയത്തിനു മാത്രമല്ലീഉലകിൻ്റെ യാതന സ്വവേദനയെന്നുതോന്നൂപരമാര്‍ത്ഥമായ പൊരുളിന്നു നിവേദ്യമായാല്‍സമഭാവ ജീവിതഗതിക്കനുയോജ്യരാകാം!
അമൃതപുരിയിലുള്ള ആശ്രമത്തില്‍വച്ചാണു ഞാന്‍ അമ്മയെ ആദ്യമായി കാണുന്നതു്. ആരാണു് ഈ ‘ഹഗ്ഗിങ് സെയിന്റ്’ എന്നറിയാനുള്ള ആകാംക്ഷകൊണ്ടാണു ഞാന്‍ വന്നതു്. ഗുരുക്കന്മാരെക്കുറിച്ചോ അവതാരങ്ങളെക്കുറിച്ചോ ഒന്നും എനിക്കു് അറിയില്ലായിരുന്നു. ഞാന്‍ ഒരു റോമന്‍ കത്തോലിക്കാണു്. ബുദ്ധിസവും ഞാന്‍ പ്രാക്ടീസു ചെയ്യാറുണ്ടു്. പതിനാലു വര്‍ഷമായി സ്ഥിരമായിട്ടല്ലെങ്കിലും ഞാന്‍ ധ്യാനിക്കാറുണ്ടു്. ആത്മീയമായി കൂടുതല്‍ അറിവു നേടണം എന്നതായിരുന്നു ഭാരതത്തിലേക്കു പുറപ്പെടുമ്പോള്‍ എൻ്റെ ഉദ്ദേശ്യം. അങ്ങനെയാണു ഞാന്‍ അമ്മയുടെ ആശ്രമത്തിലെത്തുന്നതു്. ഞാന്‍ ആശ്രമത്തിലെത്തിയതിൻ്റെ അടുത്ത ദിവസം അമ്മയുടെ തിരുനാളാഘോഷമായിരുന്നു. അതുകൊണ്ടു് ആശ്രമത്തില്‍ വലിയ തിരക്കായിരുന്നു. […]
ഏതോ ഒരു ഉറക്കത്തിലാണു നമ്മളിന്നു കഴിയുന്നതു്.വാക്കിലോ പ്രവൃത്തിയിലോ ശരിയായ ബോധം വരുന്നില്ല. ചെയ്യുന്ന ഓരോ കര്‍മ്മത്തിന്റെയും ഭവിഷ്യത്തിനെക്കുറിച്ചു നമുക്കു ബോധമുണ്ടായാല്‍പ്പിന്നെ, നമുക്കു തെറ്റു ചെയ്യുവാന്‍ സാധിക്കയില്ല.

Download Amma App and stay connected to Amma