Tag / വികാരം

സ്വാമി തുരീയാമൃതാനന്ദ പുരി പരിസരം മറന്നുപോയ്പരസ്പരം കലഹിക്കുംമനുഷ്യര്‍തന്‍ മദാന്ധതയ്‌ക്കൊടുക്കമുണ്ടോ? ഫലത്തിലല്ലാതൊരാള്‍ക്കുംമനസ്സുവ്യാപരിക്കില്ലലഭിക്കിലും മതിവരില്ലനര്‍ത്ഥഭോഗം! ഒരുമയില്ലെളിമയില്ലഗതികള്‍’ക്കുതവി’യുംഅനൃതമേ,തമൃതമേ,തുണര്‍വ്വുമില്ല. ജപത്തിലും തപസ്സിലുംമനസ്സിനില്ലിണക്കവുംപരസ്പരമുപകാരസ്മരണയില്ല. പെരുത്ത കാമനയും പി-ന്നുരത്ത ഗര്‍വ്വവുമായിമദിച്ചഹങ്കരിക്കുന്നു മനുഷ്യവൃന്ദം. അനുവദനീയമല്ലാ-ത്തനുചിതകര്‍മ്മങ്ങളില്‍മതിമറന്നവിരതമഭിരമിപ്പൂ. ആയുസ്സും വപുസ്സും പിന്നെഅതുലസൗഭാഗ്യങ്ങളുംഅനിശ്ചിതമെന്നുണര്‍ന്നാലാസക്തിപോകും. മനസ്സിനെ മനസ്സാലു-ള്ളടക്കുവാനറിയായ്കില്‍മനസ്സില്‍നിന്നകന്നുനിന്നുണര്‍വ്വുകാക്കാം. പ്രതിലോമവികാരത്തെഅനുലോമവിചാരത്താല്‍പ്രതിരോധിച്ചനുവേലം തുഴഞ്ഞുപോകാം. തെരുതെരെതിരയടി-ച്ചുലഞ്ഞാലും തകരാതെഅമരംകാത്തപാരമാം തീരം തിരയാം!

എം.പി. വീരേന്ദ്രകുമാര്‍ – 2011 അമ്മയെ കാണുന്നതു സ്നേഹോഷ്മളമായ ഒരു അനുഭവമാണു്. പ്രഥമദര്‍ശനത്തില്‍ത്തന്നെ ‘അമ്മ’ ഹൃദയത്തില്‍ ഇടം നേടുന്നു. ഒരു സ്നേഹസ്പര്‍ശത്തിലൂടെ ആത്മാവിനെ തൊട്ടറിയുകയാണു് അമ്മ. അമ്മയുടെ മുന്നില്‍ ദുഃഖവും വേദനയും നിരാശയും വേവലാതിയുമൊക്കെ അലിഞ്ഞ് ഇല്ലാതാകുന്നു. ‘അമ്മ’ എന്ന സാന്ത്വനത്തിൻ്റെ മൂര്‍ത്തീഭാവമായതുകൊണ്ടാണു ജാതിമത ഭേദമെന്യേ ജനഹൃദയങ്ങളില്‍ അമ്മ ജീവിക്കുന്നതു്. ലോകത്തെമ്പാടും ലക്ഷോപലക്ഷം ആരാധകരുണ്ടു് അമ്മയ്ക്കു്. അമ്മയെ സൗകര്യപ്പെടുമ്പോഴൊക്കെ ഞാന്‍ പോയിക്കാണാറുണ്ടു്. കഴിഞ്ഞ വര്‍ഷം വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചു് അമ്മയെ കണ്ടിരുന്നു. അന്നു് ഏകദേശം രണ്ടുമണിക്കൂറോളം അമ്മയുടെ […]