Tag / മായ

അശോക് നായര്‍ അമ്മയോടു പലരും ചോദിച്ചിട്ടുണ്ടു്, ”അമ്മേ, അമ്മ എന്താണു് അദ്ഭുതങ്ങളൊന്നും പ്രവര്‍ത്തിക്കാത്തതു്?” അമ്മ പുഞ്ചിരിച്ചുകൊണ്ടു പറയും, ”മക്കളേ, ആദ്ധ്യാത്മികത എന്നുപറഞ്ഞാല്‍ അദ്ഭുതപ്രവൃത്തികളല്ല. ഒരിക്കല്‍ അദ്ഭുതമെന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിച്ചാല്‍ മക്കള്‍ അതു തന്നെ വീണ്ടുംവീണ്ടും കാണണമെന്നാഗ്രഹിക്കും. അമ്മ മക്കളുടെ ആഗ്രഹങ്ങള്‍ വളര്‍ത്താന്‍ വന്നതല്ല. മക്കളുടെ ആഗ്രഹങ്ങള്‍ ഇല്ലാതാകണം എന്നാണു് അമ്മയുടെ ആഗ്രഹം.” അമ്മയുടെ വാക്കുകള്‍ ഏറ്റു പറയാന്‍ ശ്രമിക്കുന്നുവെങ്കിലും ഒന്നെനിക്കറിയാം, അമ്മയെ മനസ്സിലാക്കാന്‍ ഈ ഒരു ജന്മം മതിയാകില്ല. അതുകൊണ്ടു് അനന്തമായ ഒന്നിൻ്റെ അവസാനം കണ്ടു പിടിക്കാനുള്ള […]

പി. നാരായണക്കുറുപ്പ് ജനങ്ങള്‍ ശങ്കാകുലര്‍ ആകുന്ന അവസ്ഥ (ഇംഗ്ലീഷിലെ സ്കെപ്റ്റിസിസം) പരിഷ്‌കൃത രാജ്യങ്ങളുടെ ലക്ഷണമായിക്കഴിഞ്ഞു പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍. ഭൗതികശാസ്ത്രത്തിൻ്റെ മുന്നേറ്റവും വ്യാപാരമനഃസ്ഥിതിയും മനോവ്യാപാരത്തെ നിത്യജീവിത പ്രശ്‌നത്തിലേക്കും ലാഭക്കച്ചവടത്തിലേക്കും തളച്ചിടുകയും ചെയ്തു. ഈ കാലഘട്ടത്തിലും വിശ്വമാനവികത (ദീനദയാല്‍ ഉപാധ്യായയുടെ വാക്കു്) എന്ന ദര്‍ശനം അനേകം ഋഷിതുല്യരായ ആചാര്യന്മാരുടെ വാക്കിലും കര്‍മ്മത്തിലും നിലനിന്നതു നമ്മുടെ നാട്ടില്‍ മാത്രമാണു്. ഈ വസ്തുത അനേകം ദുഃഖകരമായ സംഭവപരമ്പരയ്ക്കിടയിലും നമുക്കു സ്വാഭിമാനവും സാന്ത്വനവും പകരുന്നു. ആ ഋഷിപരമ്പരയെ വന്ദിച്ചുകൊണ്ടു് നമുക്കേറ്റവും അടുത്തുള്ള അമ്മ എന്ന […]

അമ്മേ, ഞാന്‍ പാരാകെയെന്തിന്നു പാഴിലെന്‍ അച്ഛനെ തേടിയലഞ്ഞിടേണം അച്ഛനായ് നിന്നെയവരോധിക്കട്ടെ ഞാന്‍ അന്തവുമാദിയുമറ്റ നിന്നെ നിന്നില്‍ നിന്നുദ്ഭൂതമായ ലാവണ്യമീ മന്നില്‍ അനുക്ഷണം വ്യാപിക്കുമ്പോള്‍ എങ്ങോട്ടു വീക്ഷിച്ചു നില്ക്കണം ഈ വിശ്വ- മെങ്ങും നിറഞ്ഞ വിചിത്രതേ ഞാന്‍ ഒന്നിനുമില്ല സംതൃപ്തി നിന്നാകാര- മന്യൂനമെന്നല്ലീ കേട്ടിരിപ്പൂ കേട്ടതും കണ്ടതും കാണാതെ കണ്ടതും കേവലം നീ തന്നെയെങ്കില്‍ ഹാ! നീ ഞാനെന്നു നണ്ണിയാല്‍ ഇല്ല ഞാന്‍ ഇല്ല നീ വാനവും ഭൂമിയുമെങ്ങു പിന്നെ? ഒന്നിലുണ്ടന്യസമസ്തവും ഈ ഞാനും എന്നല്ലീ വേദങ്ങള്‍ കോറിവച്ചു […]

അമ്മേ! ജഗന്മനോമോഹനാകാരമാര്‍-ന്നുണ്മയായ്, വെണ്മതിപോലെ ചിദാകാശനിര്‍മ്മല സ്നേഹപ്രകാശമായ്, ഞങ്ങള്‍ക്കുകണ്ണിന്നുകണ്ണായി, കാവലായ് നില്ക്കുന്നൊ-രമ്മേ! കൃപാമൃതവാരിധേ കൈതൊഴാം… നിന്‍ മാതൃഭാവമനന്തമചിന്ത്യ,മേ-തന്ധമാം ജന്മാന്തരത്തിലും വാത്സല്യമന്ദാരപുഷ്പമായ് മക്കള്‍ക്കു ശാന്തിയുംസന്തോഷവും നല്കിയെത്തുന്നൊരാസൗമ്യ-മന്ദസ്മിതത്തിന്നു കൈതൊഴാം കൈതൊഴാം… നിന്‍ മൃദുരാഗമധുനിസ്വനങ്ങളോപഞ്ചമംപാടും കിളിച്ചുണ്ടിലൂറുന്നു!നിന്‍മധുരാമൃതപ്രേമസൗന്ദര്യമോവെണ്‍പനീര്‍പൂക്കള്‍ നിറഞ്ഞൊഴുകീടുന്നു…നിൻ്റെ ഹൃത്താളം പകര്‍ത്തി നില്ക്കുന്നുവോമന്ദസമീരന്‍നുണഞ്ഞിലച്ചാര്‍ത്തുകള്‍… എന്തു സമ്മോഹനമമ്മേ! പ്രകൃതിയില്‍നിന്നില്‍നിന്നന്യമായില്ലൊന്നുമൊന്നുമേ…പൊന്നുഷസ്സമ്മയെ സ്വാഗതം ചെയ്യുവാന്‍എന്നും വിളക്കുതെളിച്ചെത്തിടുമ്പോഴുംനിന്നനഘാനന്ദസന്ദോഹലക്ഷ്മിയില്‍മൃണ്‍മയലോകമലിഞ്ഞു നില്ക്കുമ്പൊഴുംനിന്നപദാനങ്ങള്‍ പാടും കടലല-തന്നോടു ചേരാന്‍ പുഴ കുതിക്കുമ്പൊഴുംനിന്നെയല്ലാതെ മറ്റാരെയോര്‍ക്കുന്നു, സ-ച്ചിന്മയേ മായേ മഹാപ്രപഞ്ചാത്മികേ… നിന്നെത്തൊഴുതുവണങ്ങി സ്തുതിക്കുവാന്‍ജന്മം കനിവാര്‍ന്നുതന്ന കാരുണ്യമേകണ്ണിലും കാതിലും നാവിലും, പിന്നക-ക്കണ്ണിലും നീ കളിയാടുവാനാപ്പാദപുണ്യത്തിലെല്ലാം മറന്നു സമര്‍പ്പിച്ചു-നിന്നുകൊള്ളാന്‍ നീയനുജ്ഞ നല്‌കേണമേ… […]

ചോദ്യം : എല്ലാറ്റിനും കാരണമായിരിക്കുന്നതു് ഈശ്വരനാണെങ്കില്‍ ഇന്നു കാണുന്ന അനേക രോഗങ്ങള്‍ക്കും കാരണം ഈശ്വരന്‍തന്നെയല്ലേ? അമ്മ: ഈശ്വരനാണു് എല്ലാറ്റിനും കാരണമെങ്കില്‍ എങ്ങനെ ജീവിക്കണം എന്നും അവിടുന്നു പറഞ്ഞുതന്നിട്ടുണ്ടു്. അതാണു മഹാത്മാക്കളുടെ വചനങ്ങള്‍. അതനുസരിക്കാത്തതു മൂലമുണ്ടാകുന്ന കഷ്ടതകള്‍ക്കു് ഈശ്വരനെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കാം എന്നു കാണിക്കുന്ന ഒരു പുസ്തകം കൂടി തരും. അതു വായിക്കാന്‍ മെനക്കെടാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിപ്പിച്ചാല്‍ അതു ചീത്തയാകും. ടോണിക്കു് ആരോഗ്യം വര്‍ദ്ധിക്കുന്നതിനുള്ളതാണു്. എങ്ങനെ അതു […]