Tag / മനസ്സ്

പ്രേമസ്വരൂപികളും ആത്മസ്വരൂപികളുമായിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം. ആദ്ധ്യാത്മികജീവികള്‍ക്കു ജന്മനാളും പക്കനാളുമൊന്നുമില്ല. അവരതൊക്കെ വിടേണ്ടവരാണു്. മക്കളുടെ സന്തോഷത്തിനായി അമ്മ ഇതിനൊക്കെ ഇരുന്നുതരുന്നു. പക്ഷേ, അമ്മയ്ക്കു സന്തോഷം ഉണ്ടാകുന്നതു നമ്മുടെ സംസ്‌കാരം ഉള്‍ക്കൊണ്ടുകൊണ്ടു്, നമ്മുടെ സംസ്‌കാരത്തെ പുനഃപ്രതിഷ്ഠ ചെയ്യും എന്നു മക്കള്‍ ഈ ദിവസം പ്രതിജ്ഞ എടുക്കുന്നതിലാണു്. അതനുസരിച്ചു ജീവിക്കുന്നതിലാണു്. ഈയൊരു നിശ്ചയദാർഢ്യമാണു നമുക്കുണ്ടാകേണ്ടതു്. പലരും ഉയര്‍ത്താറുള്ള ഒരു ചോദ്യമുണ്ടു്, ”നാം എങ്ങോട്ടേക്കാണു പോകുന്നതു്?” ശരിയാണു്, ഋഷികളുടെ നാടായ ഭാരതം എങ്ങോട്ടേക്കാണു പൊയ്‌ക്കൊണ്ടിരിക്കുന്നതു്? നമ്മള്‍ ഓരോരുത്തരും നമ്മുടെ ഉള്ളിലേക്കു നോക്കി ചോദിക്കേണ്ട […]

സയൻസിനെയും മതവിശ്വാസത്തെയും രണ്ടാക്കി മാറ്റിയതാണു് ഇന്നു സമൂഹത്തിൽ കാണുന്ന പല സംഘർഷങ്ങൾക്കും പ്രധാനകാരണം. വാസ്തവത്തിൽ, മതവും ശാസ്ത്രവും കൈകോർത്തുപോവേണ്ടതാണു്. ആദ്ധ്യാത്മികശാസ്ത്രത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള സയൻസും സയൻസിനെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയും പൂർണ്ണമാവില്ല. പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ സമൂഹം ഇന്നു മനുഷ്യനെ മതവിശ്വാസികളെന്നും ശാസ്ത്ര വിശ്വാസികളെന്നും രണ്ടായി തരംതിരിക്കാൻ ശ്രമിക്കുന്നു. മതവും ആത്മീയതയും വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും അതു് അന്ധതയാണെന്നും സയൻസിനെ പിൻതാങ്ങുന്നവർ പറയുന്നു. സയൻസു് വസ്തുതയാണു്, അതു പരീക്ഷണങ്ങളിലൂടെ തെളിയിക്കുന്നതാണു് എന്നാണു വാദം. നിങ്ങൾ ഏതു പക്ഷത്താണു്? വിശ്വാസത്തിൻ്റെയോ അതോ, […]

അമ്പലപ്പുഴ ഗോപകുമാര്‍ പുഴയൊഴുകുന്നൊരമ്മതന്നവതാര-മഴകായ്പ്പടര്‍ന്നാത്മസൗരഭം പരത്തുമ്പോള്‍മഴവില്‍ക്കാവില്‍ പൂത്ത പൊന്നമ്പിളിക്കുളിര്‍വഴിയും നിലാവലച്ചാര്‍ത്തില്‍ നാടലിയുമ്പോള്‍പ്രേമമര്‍മ്മരം പെയ്യും പ്രകൃതീശ്വരിയുടെതൂമന്ദഹാസം ആശാപാശങ്ങളറുക്കുമ്പോള്‍,എന്തു മോഹനം! ജഗത്സങ്കല്പമേകാദ്വൈത-കാന്തിയിലൊരു പക്ഷിക്കൂടുപോല്‍ കാണാകുന്നു! ആ കിളിക്കൂടും കാത്തു നിര്‍ന്നിമേഷമായൊരു-നീക്കമില്ലാതേനില്ക്കുന്നരികത്തമ്മക്കിളി…പ്രാണസര്‍വ്വസ്വം ജീവരാശിയെകാത്തേപോരുംകാരുണ്യവാരാന്നിധിയായൊരമ്മയെപ്പോലെ…!നന്മതന്‍നറുനിലാപ്പാലാഴിയൊഴുക്കുന്നോ-രമ്മഹച്ചൈതന്യമോ പുഴയായൊഴുകുന്നു…പുഴയില്‍ നീന്തിത്തുടിച്ചാര്‍ക്കുന്ന മനസ്സിൻ്റെ-വിമലാകാശത്തിലോ മഴവില്ലുദിക്കുന്നു… മഴയും വില്ലും ഋതുസംക്രമപ്പകര്‍ച്ചതന്‍മധുരപ്രതീക്ഷയായ് മനസ്സില്‍ തെളിയുമ്പോള്‍,ദുരിതദുഃഖക്ലേശമൊക്കെയുമകറ്റുന്നപുലരിത്തുടിപ്പിൻ്റെ ശുഭദര്‍ശനം ലോകര്‍-ക്കരുളാനാര്‍ത്തത്രാണ നിര്‍ഝരിയായിത്തുടി-ച്ചമൃതസ്‌നാതോത്ക്കൃഷ്ട ജന്മങ്ങള്‍ തെളിക്കുന്നപരമപ്രകാശൈകരൂപിണീ നമോസ്തുതേ…

നവാഗതനായ ബ്രഹ്മചാരിയോടായി ചോദിച്ചു, ”മോനിപ്പോൾ പുസ്തകമെന്തെങ്കിലും വായിക്കുന്നുണ്ടോ?”ബ്രഹ്മചാരി: ഉണ്ടമ്മേ, പക്ഷേ അമ്മേ, മിക്ക പുസ്തകങ്ങളിലും ഒരേ കാര്യംതന്നെ. അതും പലയിടത്തും ആവർത്തിച്ചു പറയുന്നതായിക്കാണുന്നു. അമ്മ: മോനേ, പറയാനുള്ളതു് ഒന്നുമാത്രം. നിത്യമേതു്, അനിത്യമേത്. നന്മയേതു്, തിന്മയേത്. നിത്യത്തെ എങ്ങനെ സാക്ഷാത്കരിക്കാം. ഗീതയും പുരാണങ്ങളുമെല്ലാം ഒരേ തത്ത്വം ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്നു. അതിനാൽ സാരമായ ഉപദേശങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നു. അവയുടെ പ്രാധാന്യം കാണിക്കാനാണത്. പലതവണ കേട്ടാലേ സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ അത് തങ്ങി നിൽക്കുകയുള്ളൂ. പിന്നെ ബാഹ്യമായി ചില മാറ്റങ്ങൾ […]

ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ. പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. […]