ഭാരതം സ്വാതന്ത്ര്യത്തിൻ്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചു. ആ സമയം അമ്മ വിദേശത്തായിരുന്നു. ഓരോ വിമാനത്തില്‍ കയറുമ്പോഴും അതില്‍ പേപ്പറുകള്‍ കിട്ടും. അവ വായിച്ചിട്ടു്, മക്കള്‍ വിഷമത്തോടെ പറയും, അമ്മേ, ഭാരതത്തെക്കുറിച്ചു് എഴുതിയിരിക്കുന്നതു കണ്ടോ? ഒരു പുരോഗതിയുമില്ല. പട്ടിണിയാണു്. മലിനീകരണമാണു്. അങ്ങനെ ഓരോരോ പ്രശ്നം എടുത്തെടുത്തു് എഴുതിയിരിക്കുന്നു. ഓരോ മൂന്നു ദിവസം കഴിയുമ്പോഴും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയാണു്. ഈ സമയത്തെല്ലാം വിമാനത്തില്‍ കിട്ടുന്ന പത്രങ്ങളില്‍, ഭാരതത്തെ കുറ്റപ്പെടുത്തിയുള്ള വാര്‍ത്തകള്‍ മാത്രം. ആരും നന്നായി എഴുതിക്കണ്ടില്ല. അവസാനം […]
Tag / ഭാരതം
സൂസന്ന ഹില്‍ – 2011 എനിക്കു യാത്ര ചെയ്യാന്‍ ഇഷ്ടമാണു്. പ്രത്യേകിച്ചു് ഏഷ്യന്‍ രാജ്യങ്ങളിലേക്കു്. അതിനു കാരണം അവിടത്തെ സംസ്കാരവും തത്ത്വശാസ്ത്രങ്ങളുമാണു്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ടു്. ഒരു നേഴ്സായ ഞാന്‍ കുറെ നാള് ജോലി ചെയ്തു പണം സമ്പാദിച്ചു മറ്റു രാജ്യങ്ങള്‍ കാണാന്‍ പോകും. 2001ല്‍ എനിക്കു രണ്ടു മാസം ലീവു കിട്ടി. അങ്ങനെയാണു ഭാരതത്തിലേക്കു് ഒരു ആത്മീയയാത്ര ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചതു്. അതിനു മുന്‍പും ഞാന്‍ ഭാരതം സന്ദര്‍ശിച്ചിട്ടുണ്ടു്. ആ രാജ്യവും അവിടത്തെ ജനങ്ങളും അവരുടെ […]
ഭാരതീയ വികസന മാതൃക ചിരപുരാതനമെങ്കിലും നിത്യനൂതനമായ ഒരു വികസനദർശനം ഭാരതത്തിനുണ്ടു്. സഹസ്രാബ്ദങ്ങളിലൂടെ രൂപമെടുത്ത ഈ ദർശനം പണ്ടത്തെ വേദേതിഹാസങ്ങളിലെന്നപോലെത്തന്നെ ഇന്നത്തെ അമൃതഭാഷണങ്ങളിലും നിറഞ്ഞുനില്ക്കുന്നു. അമ്മയുടെ പ്രഭാഷണങ്ങളും ഉപദേശങ്ങളും ശ്രദ്ധിച്ചാൽ വികസന സങ്കല്പത്തെക്കുറിച്ചു നമുക്കു സമഗ്രമായൊരു ചിത്രം ലഭിക്കും. സാമൂഹ്യശാസ്ത്രത്തിലെയും ഭൗതിക ശാസ്ത്രത്തിലെയും ഗവേഷകർ അല്പമൊന്നു് അഹങ്കാരംവിട്ടു് അമ്മയുടെ ഉപദേശങ്ങൾ ശ്രദ്ധിച്ചാൽ ലോകത്തിൻ്റെ വികസനത്തിനു് ഒരു ശാശ്വത മാതൃക നല്കാൻ സാധിക്കും. മതവിശ്വാസവും പ്രകൃതിസംരക്ഷണവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പിണ്ഡാണ്ഡവും ബ്രഹ്മാണ്ഡവും തമ്മിലുള്ളതു പോലെയാണെന്നു് അമ്മ പറയുന്നു. […]
ഇഗോർ സെഡ്നോവ് – റഷ്യ ഞാനൊരു റഷ്യക്കാരനാണു്. സോവിയറ്റ് യൂണിയനിലെ ഈശ്വരവിശ്വാസമില്ലാത്ത ഒരു കുടുംബത്തിലാണു ഞാൻ ജനിച്ചതു്. വീട്ടിലെ ഈ സാഹചര്യം കാരണം ചെറുപ്പം മുതലേ എനിക്കു് ഈശ്വരചിന്തയോ ഭക്തിയോ ഉണ്ടായിരുന്നില്ല. ഈശ്വരനിൽ വിശ്വസിക്കാത്ത ഞാൻ ആത്മീയതയിലും ഗുരുക്കന്മാരിലും വിശ്വസിച്ചിരുന്നില്ല എന്നതിനു് അദ്ഭുതത്തിനവകാശമില്ലല്ലോ. ഗുരുക്കന്മാർ എന്നു പറയുന്നവരൊക്കെ മടിയന്മാരും ദുർബ്ബലചിത്തരെ ചൂഷണം ചെയ്തു ജീവിക്കുന്നവരും ആണെന്നായിരുന്നു എൻ്റെ ധാരണ. 1993-ൽ സോവിയറ്റ് യൂണിയൻ്റെ തകർച്ചയ്ക്കു ശേഷം എൻ്റെ ജീവിതത്തിൽ ഒരു പ്രധാനപ്പെട്ട സംഭവം നടന്നു. കുറച്ചു കാലമായി […]


Download Amma App and stay connected to Amma