അമൃതപുരിയിലുള്ള ആശ്രമത്തില്‍വച്ചാണു ഞാന്‍ അമ്മയെ ആദ്യമായി കാണുന്നതു്. ആരാണു് ഈ ‘ഹഗ്ഗിങ് സെയിന്റ്’ എന്നറിയാനുള്ള ആകാംക്ഷകൊണ്ടാണു ഞാന്‍ വന്നതു്. ഗുരുക്കന്മാരെക്കുറിച്ചോ അവതാരങ്ങളെക്കുറിച്ചോ ഒന്നും എനിക്കു് അറിയില്ലായിരുന്നു. ഞാന്‍ ഒരു റോമന്‍ കത്തോലിക്കാണു്. ബുദ്ധിസവും ഞാന്‍ പ്രാക്ടീസു ചെയ്യാറുണ്ടു്. പതിനാലു വര്‍ഷമായി സ്ഥിരമായിട്ടല്ലെങ്കിലും ഞാന്‍ ധ്യാനിക്കാറുണ്ടു്. ആത്മീയമായി കൂടുതല്‍ അറിവു നേടണം എന്നതായിരുന്നു ഭാരതത്തിലേക്കു പുറപ്പെടുമ്പോള്‍ എൻ്റെ ഉദ്ദേശ്യം. അങ്ങനെയാണു ഞാന്‍ അമ്മയുടെ ആശ്രമത്തിലെത്തുന്നതു്. ഞാന്‍ ആശ്രമത്തിലെത്തിയതിൻ്റെ അടുത്ത ദിവസം അമ്മയുടെ തിരുനാളാഘോഷമായിരുന്നു. അതുകൊണ്ടു് ആശ്രമത്തില്‍ വലിയ തിരക്കായിരുന്നു. […]
Tag / ധ്യാനം
മക്കളേ നമ്മളില്‍ പലരും ദാനം ചെയ്യുമ്പോള്‍പ്പോലും പിശുക്കു കാട്ടുന്നവരാണു്. മക്കള്‍ ഇതോര്‍ക്കണം. എത്രയധികം സമ്പത്തിനുടമയായാലും അവയൊന്നും എന്നും നമ്മുടെ കൂടെയുണ്ടാവില്ല. പിന്നെ എന്തിനു പിശുക്കുകാട്ടണം. കഷ്ടപ്പെടുന്നവര്‍ക്കു നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യണം. അതാണു യഥാര്‍ത്ഥ സമ്പത്തു്. ശാന്തിയുടെയും സമാധാനത്തിൻ്റെയും മാര്‍ഗ്ഗമതാണു്. മക്കളേ, നമ്മുടെ മനസ്സിനെ ഈശ്വരനില്‍ സമര്‍പ്പിക്കുവാന്‍ കഴിയണം. പക്ഷേ, അതത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മനസ്സു് എടുത്തു സമര്‍പ്പിക്കുവാന്‍ പറ്റിയ വസ്തുവല്ല. എന്നാല്‍ മനസ്സു് ഏതൊന്നില് ബന്ധിച്ചു നില്ക്കുന്നുവോ ആ വസ്തുവിനെ സമര്‍പ്പിക്കുമ്പോള്‍ മനസ്സിനെ സമര്‍പ്പിച്ചതിനു […]
‘ആനന്ദം ഉള്ളിലാണു്. അതു പുറത്തു് അന്വേഷിക്കേണ്ട വസ്തുവല്ല’ എന്നും മറ്റും അമ്മ എത്ര പറഞ്ഞാലും അനുഭവതലത്തില്‍ വരുന്നതുവരെ അതു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ കഴിയില്ല എന്നു് അമ്മയ്ക്കറിയാം. ഒരു വീട്ടില്‍ എലിയുടെ വലിയ ശല്യം. അവിടെ ഒരു തള്ളയും മകനും കൂടിയാണു താമസം. എലികളെ എങ്ങനെ കൊന്നൊടുക്കാം എന്നതിനെക്കുറിച്ചു മകന് ആലോചനയായി. ആദ്യം ഒരു പൂച്ചയെ വളര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ പിന്നീടു് ആ തീരുമാനം മാറി. എലിപ്പത്തായം വാങ്ങിവയ്ക്കുന്നതാണു നല്ലതെന്നു തോന്നി. പക്ഷേ, അതിനു പണം തികയില്ലെന്നു് അറിഞ്ഞപ്പോള്‍ […]
ചോദ്യം : മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണമെന്താണു്? (………തുടർച്ച) ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളെ അമ്മ നിന്ദിക്കുന്നില്ല. അവ ആവശ്യംതന്നെ. പക്ഷേ, മനുഷ്യന് മനസ്സിന്റെ വിദ്യ കൂടി പഠിക്കണം. ഇന്നതിനു് എങ്ങും മാര്‍ഗ്ഗമില്ല. എവിടെയും മനുഷ്യനിലെ മൃഗീയവാസനകളെ വളര്‍ത്താനുള്ള സാഹചര്യങ്ങളേയുള്ളൂ. ഓരോ ദിവസത്തെയും പത്രവാര്‍ത്തകള്‍ നോക്കിയാല്‍ കുറ്റകൃത്യങ്ങള്‍ എത്ര പെരുകിയിട്ടുണ്ടെന്നു കാണുവാന്‍ കഴിയും. മനസ്സിനെ ഈ താണപടിയില്‍നിന്നു് ഉദ്ധരിക്കുവാനുള്ള ക്രിയകളാണു ധ്യാനജപാദികള്‍. പക്ഷേ, അതിനാര്‍ക്കും സമയമില്ല. ഇരുപത്തിനാലുമണിക്കൂറില്‍ ഒരു മണിക്കൂറെങ്കിലും സാധനയ്ക്കു നീക്കിവയ്ക്കുവാന്‍ എത്ര പേര്‍ക്കു കഴിയുന്നുണ്ടു്? […]
ചോദ്യം : ധ്യാനം ചെയ്യുന്നതുകൊണ്ടു് എന്തെങ്കിലും ദോഷമുണ്ടോ? ചിലരൊക്കെ ധ്യാനിച്ചു തല ചൂടാവുന്നതായി പറയുന്നതു കേള്‍ക്കാമല്ലോ. അമ്മ: എങ്ങനെ ധ്യാനിക്കണം, എത്ര സമയം ധ്യാനിക്കണം എന്നൊക്കെ ഒരു ഗുരുവില്‍നിന്നു മനസ്സിലാക്കുന്നതാണു് ഉത്തമം. ധ്യാനം എന്നതു് ഒരു ടോണിക്കു പോലെയാണു്. ടോണിക്കു കഴിക്കുന്നതിനു് ഒരു ക്രമമുണ്ടു്. ക്രമം തെറ്റിച്ചു കുടിച്ചാല്‍ അപകടമാണു്. ശരീരപുഷ്ടിക്കുള്ളതാണെങ്കിലും മിക്ക ടോണിക്കും ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചേ കഴിക്കുവാന്‍ പാടുള്ളൂ. അതുപോലെ ഗുരുവിൻ്റെ നിര്‍ദ്ദേശമനുസരിച്ചു വേണം ധ്യാനം ചെയ്യാന്‍. ഗുരു നമ്മുടെ ശാരീരികവും മാനസികവുമായ നില എങ്ങനെയുണ്ടെന്നു […]