Tag / തത്ത്വം

നവാഗതനായ ബ്രഹ്മചാരിയോടായി ചോദിച്ചു, ”മോനിപ്പോൾ പുസ്തകമെന്തെങ്കിലും വായിക്കുന്നുണ്ടോ?”ബ്രഹ്മചാരി: ഉണ്ടമ്മേ, പക്ഷേ അമ്മേ, മിക്ക പുസ്തകങ്ങളിലും ഒരേ കാര്യംതന്നെ. അതും പലയിടത്തും ആവർത്തിച്ചു പറയുന്നതായിക്കാണുന്നു. അമ്മ: മോനേ, പറയാനുള്ളതു് ഒന്നുമാത്രം. നിത്യമേതു്, അനിത്യമേത്. നന്മയേതു്, തിന്മയേത്. നിത്യത്തെ എങ്ങനെ സാക്ഷാത്കരിക്കാം. ഗീതയും പുരാണങ്ങളുമെല്ലാം ഒരേ തത്ത്വം ജനങ്ങൾക്കു മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുന്നു. അതിനാൽ സാരമായ ഉപദേശങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുന്നു. അവയുടെ പ്രാധാന്യം കാണിക്കാനാണത്. പലതവണ കേട്ടാലേ സാധാരണക്കാരായ ജനങ്ങളുടെ മനസ്സിൽ അത് തങ്ങി നിൽക്കുകയുള്ളൂ. പിന്നെ ബാഹ്യമായി ചില മാറ്റങ്ങൾ […]

ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ. പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. […]

സ്വാമി തുരീയാമൃതാനന്ദ പുരി കർമ്മവും കർമ്മിയുമൊന്നിച്ചു പോകുന്നുനീളെനിഴൽ,വെയിലെന്നപോലെകാലവും മൃത്യുവുമൊന്നിച്ചുപോകുന്നുവാക്യവുമർത്ഥവുമെന്നപോലെ! ജീവിതത്തോടൊപ്പം മൃത്യുവുമുണ്ടെന്നതത്ത്വമറിഞ്ഞവർക്കത്തലില്ല;മൃത്യുവെന്നാൽ ജീവിതാന്ത്യമ,ല്ലോർക്കുകിൽജീവിതത്തിന്റെ തുടക്കമത്രെ! കർമ്മത്തിനൊത്തപോൽ കാലം പ്രവർത്തിപ്പൂകാലത്തിനൗദാര്യശീലമില്ല;കാലത്തിലെല്ലാം നിഴലിക്കും, നിശ്ചിതകാലം നിലനിന്നു മാഞ്ഞുപോകും! കാലവും മൃത്യുവും നിഷ്പക്ഷരെങ്കിലുംകർമ്മങ്ങൾ കർമ്മിതൻ സ്വേച്ഛപോലെ!കാലത്തിലൂടെ ഫലം കൈവരും; പക്ഷേ,കർമ്മത്തിനൊത്തപോ,ലത്രതന്നെ! ക്രൗര്യമെന്നുള്ളതും കാരുണ്യമെന്നതുംകാലനേത്രത്തിലുലാവുകില്ല;കർമ്മങ്ങൾ പാറ്റിക്കൊഴി,ച്ചതാതിൻഫലംകർമ്മികൾക്കെത്തിപ്പുകാലദൗത്യം! കാലത്തെ ശത്രുവായ് കാണേണ്ട; കണ്ടിടാംശത്രുവും മിത്രവും കർമ്മജാലംമൃത്യുവെ ക്രുദ്ധനായ് കാണേണ്ട; കണ്ടിടാംകർമ്മജാലത്തിൻ ഫലസ്വരൂപം! വാഗതീതപ്പൊരുളാകുമനന്താത്മചേതനമാത്രമെന്നോർക്ക നമ്മൾ!വാക്കും മനസ്സും ലയിച്ചൊടുങ്ങീടവേ‘ആത്മാവുബ്രഹ്‌മ’മെന്നാഗമോക്തി! കർമ്മം നിയന്ത്രിച്ചാൽ കാലം നിയന്ത്രിക്കാംകാലം നിയന്ത്രിച്ചാൽ മൃത്യു മായുംകാലവും മൃത്യുവും ‘സങ്കല്പ’മാണെന്നുകാണുകിൽ ദർശനം പൂർണ്ണമാകും!

പത്രലേ: ഗുരുവിനെ അന്ധമായി അനുസരിക്കുന്നതു അടിമത്തമല്ലേ? അമ്മ: മോനേ, സത്യത്തെ അറിയണമെങ്കിൽ ഞാനെന്ന ഭാവം പോയിക്കിട്ടണം. സാധനകൊണ്ടു മാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുവാൻ പ്രയാസമാണ്. ‘അഹംഭാവം’ നീങ്ങണമെങ്കിൽ ഗുരുവിൻ്റെ നിർദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിൻ്റെ മുമ്പിൽ തല കുനിക്കുമ്പോൾ നമ്മൾ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദർശത്തെയാണു വണങ്ങുന്നത്. നമുക്കും ആ തലത്തിൽ എത്തുന്നതിനു വേണ്ടിയാണത്. വിനയത്തിലൂടെയേ ഉന്നതിയുണ്ടാവുകയുള്ളൂ. വിത്തിൽ വൃക്ഷമുണ്ട്. പക്ഷേ അതുംപറഞ്ഞു പത്തായത്തിൽ കിടന്നാൽ എലിക്കാഹാരമാകും. അതു മണ്ണിനടിയിൽപ്പോകുമ്പോൾ അതിൻ്റെ സ്വരൂപം പുറത്തുവരുന്നു. […]

പത്രലേ: എല്ലാം നമ്മളിൽത്തന്നെയുണ്ടെന്നല്ലേ ശാസ്ത്രങ്ങൾ പറയുന്നത്. പിന്നെ ഈ സാധനയുടെ ആവശ്യമെന്താണ്. അമ്മ: നമ്മളിൽ എല്ലാമുണ്ടെങ്കിലും അതിനെ അനുഭവതലത്തിൽ കൊണ്ടുവരാതെ യാതൊരു പ്രയോജനവുമില്ല. അതിനു സാധന കൂടാതെ പറ്റില്ല. തത്ത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ മഹാവാക്യങ്ങൾ പറഞ്ഞിരുന്ന ഋഷിമാർ ആ തലത്തിൽ എത്തിയവരായിരുന്നു. അവരുടെ സ്വഭാവരീതി നമ്മുടേതിൽനിന്നു് എത്രയോ ഭിന്നമായിരുന്നു. അവർ സകലജീവരാശികളെയും ഒരുപോലെ കണ്ടു് സ്നേഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നു. അവർക്കു പ്രപഞ്ചത്തിൽ യാതൊന്നും അന്യമായിരുന്നില്ല. അവർക്കു് ഈശ്വരീയഗുണങ്ങളാണു് ഉണ്ടായിരുന്നതെങ്കിൽ, നമുക്കു് ഈച്ചയുടെ ഗുണമാണുള്ളതു്. ഈച്ചയുടെ വാസം […]