Tag / അനുഭവം

ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഏതു മാര്‍ഗ്ഗമാണു് ഇന്നത്തെ കാലഘട്ടത്തില്‍ അനുയോജ്യമായതു്? അമ്മ: മോനേ, ആത്മസാക്ഷാത്കാരം എന്നതു പ്രത്യേകിച്ചു എവിടെയെങ്കിലും ഇരിക്കുകയൊന്നുമല്ല. ‘സമത്വം യോഗമുച്യതേ’ എന്നാണു ഭഗവാന്‍ പറഞ്ഞിരിക്കുന്നതു്. സര്‍വ്വതും ചൈതന്യമായി കാണുവാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ പൂര്‍ണ്ണത പറയുവാന്‍ പറ്റുകയുള്ളൂ. സര്‍വ്വതിലും നല്ലതുമാത്രം കാണുവാന്‍ സാധിക്കണം. തേനീച്ച പുഷ്പങ്ങളിലെ തേന്‍ മാത്രം കാണുന്നതുപോലെ, അതിലെ മാധുര്യം നുകരുന്നതുപോലെ, എല്ലായിടത്തും എല്ലായ്‌പ്പോഴും നല്ലതുമാത്രം കാണുന്നവനേ സാക്ഷാത്കാരത്തിനു് അര്‍ഹനാകുന്നുള്ളൂ. സാക്ഷാത്കാരം വേണമെങ്കില്‍ ഈ ശരീരത്തെ പൂര്‍ണ്ണമായും മറക്കുവാന്‍ […]

(മലയാളത്തിന്റെ പ്രിയങ്കര നടനായ ശ്രീ മോഹന്‍ലാല്‍, അമ്മയുടെ 56ാം ജന്മദിനത്തില്‍ ‘അമൃതനിധി’ പഠനസഹായം സ്വീകരിക്കാനെത്തിയ കുട്ടികളോട് നടത്തിയ പ്രസംഗത്തില്‍ നിന്ന്) അമ്മേ, ഈ മകന്റെ പ്രണാമം. ഇന്ന് ഈ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് എന്റെ പൂര്‍വ്വപുണ്യമാണ്. ഒപ്പം എന്റെ അമ്മയുടെ അനുഗ്രഹാശിസ്സുകളും. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ ജന്മത്തില്‍ ഞാനമ്മയെ ആദ്യമായി കാണുന്നത്. ഇന്ന് കാണുന്ന സമൃദ്ധിയും പ്രൗ™ിയും അന്നീ ഗ്രാമത്തിനില്ലായിരുന്നു. ഒരു സാധാരണ നാട്ടിന്‍പുറം. കായല്‍ കടന്ന് ഞാനമ്മയുടെ വീട്ടുമുറ്റത്ത് എത്തി. വളരെ കുറച്ച് ആളുകള്‍ […]