Tag / സന്തോഷം

പത്മിനി പൂലേരി സംഗീതം എന്നും എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ അമ്മയുമായി അടുക്കാനുണ്ടായ ഒരു കാരണം അമ്മയുടെ ഭജനകളായിരുന്നു. ഇന്നാകട്ടെ അമ്മയുടെ ഭജനകള്‍ എൻ്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തതായിരിക്കുന്നു. സത്യം പറഞ്ഞാല്‍ അമ്മയുമായുള്ള എൻ്റെ ആദ്യ ദര്‍ശനത്തെക്കുറിച്ചു് എനിക്കൊന്നുംതന്നെ ഓര്‍മ്മയില്ല. എന്നാല്‍ ആ ദിവസത്തെ ഭജനകള്‍ എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ടു്. ആദ്യമായി അമ്മയെ കണ്ടതിനുശേഷം എല്ലാ വര്‍ഷവും ഞാന്‍ അമ്മയുടെ വരവും കാത്തിരുന്നു. പുതിയ പുതിയ ഭജനകള്‍ കേള്‍ക്കാന്‍. അമ്മയുടെ ഭജനകളുടെ എല്ലാ കാസറ്റുകളും ഞാന്‍ […]

അമൃതപ്രിയ – 2012 വീണ്ടും കാണാന്‍ ആദ്യദര്‍ശനം അങ്ങനെ കഴിഞ്ഞു. ഞാന്‍ എൻ്റെ ലോകത്തിലേക്കു മടങ്ങി. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ കരുതി. എന്നാല്‍ അമ്മയാകട്ടെ എൻ്റെ ഹൃദയത്തിലേക്കു കൂടുതല്‍ കൂടുതല്‍ കടന്നുവരാന്‍ തുടങ്ങി. അമ്മയെക്കുറിച്ചുള്ള സ്മരണകള്‍, അമ്മയെ കാണണമെന്ന ആഗ്രഹം, ഒന്നും എനിക്കു് അടക്കാന്‍ വയ്യാതെയായി. ഒരു വര്‍ഷം അവധിയെടുത്തു് അമ്മയുടെ ആശ്രമത്തില്‍ പോയാലോ എന്നായി എൻ്റെ ചിന്ത. എനിക്കാണെങ്കില്‍ ഭാരതത്തില്‍ എവിടെയാണു് അമ്മയുടെ ആശ്രമം എന്നുപോലും അറിയില്ല. ഒറ്റയ്ക്കു്, തീര്‍ത്തും അപരിചിതമായ ഒരു സ്ഥലത്തു പോകാന്‍ […]

അമ്മയുടെ നാല്പതാംതിരുനാള്‍ ആഘോഷിക്കാന്‍ കന്നി മാസത്തിലെ കാര്‍ത്തികനാളില്‍ (1993 ഒക്ടോബര്‍ 5 ചൊവ്വ) ലോകത്തിൻ്റെ നാനാഭാഗത്തുനിന്നും അമൃതപുരിയിലെത്തിയ ഭക്തജനങ്ങള്‍ ആ പുണ്യദിനത്തില്‍ അമ്മയുടെ പാദപൂജ ചെയ്തു ധന്യരാകാന്‍ അഭിലഷിച്ചു. പശ്ചിമമദ്ധ്യഭാരതത്തില്‍ കരാളനൃത്തമാടിയ ഭൂമികുലുക്കം സൃഷ്ടിച്ച ശോകാന്തരീക്ഷത്തിൻ്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നടത്തുന്നതിലും പാദപൂജയ്ക്കും അമ്മ അത്യധികം വിമുഖയായിരുന്നു. എങ്കിലും മക്കളുടെ ഹൃദയപൂര്‍ണ്ണമായ പ്രാര്‍ത്ഥനകള്‍ക്കു മുന്‍പില്‍ ഒടുവില്‍ അമ്മ വഴങ്ങി. പ്രഭാതത്തില്‍ 8 മണിയോടെ അമ്മ, ആശ്രമത്തില്‍ പുതുതായി പണിത വിശാലമായ പന്തലിൻ്റെ തെക്കേ അറ്റത്തുള്ള വേദിയിലെത്തി. ഭക്തിനിര്‍ഭരമായ പാദപൂജാകര്‍മ്മത്തിനുശേഷം […]

(……..ലേഖനത്തിൻ്റെ തുടർച്ച) നിരവധി ഘോരസംഘര്‍ഷങ്ങള്‍ മനുഷ്യവംശം അനുഭവിച്ചു കഴിഞ്ഞു. സ്വന്തം വര്‍ഗ്ഗത്തെ കൂട്ടക്കൊല ചെയ്യുന്ന ഏകജീവി ഭൂമുഖത്തു മനുഷ്യനാണു്. എല്ലാ കൂട്ടക്കൊലകളും അസഹിഷ്ണുതയുടെ ഫലമായിരുന്നു. എന്നിട്ടിപ്പോഴും നാം പഠിച്ചില്ല. അനുഭവത്തില്‍നിന്നു് അറിവു നേടുന്ന ജീവിയാണു മനുഷ്യന്‍ എന്നാണു വച്ചിരിക്കുന്നതു്. പക്ഷേ, ഈ കാര്യത്തില്‍ അതു നടന്നില്ല. പോകെപ്പോകെ കാര്യങ്ങള്‍ കൂടുതല്‍ വഷളായും വരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിട്ടുവീഴ്ചയില്ലായ്മയാണു പൊറുതിയില്ലായ്മയ്ക്കു കാരണം. ഏതു കടുംപിടുത്തവും, അതു പൊതു നന്മയ്ക്കല്ല, തൻ്റെ സ്വകല്പിതമായ പ്രതിച്ഛായ കൂടുതല്‍ വീര്‍ക്കാനാണു് ഉതകുന്നതെങ്കില്‍, […]

മറ്റുള്ളവരോടു കാട്ടുന്ന കാരുണ്യം, പുഞ്ചിരി ഇതൊക്കെയും ഈശ്വരനോടുള്ള പ്രേമത്തെ, ഭക്തിയെയാണു കാണിക്കുന്നതു്.