Tag / വിശ്വാസം

സയൻസിനെയും മതവിശ്വാസത്തെയും രണ്ടാക്കി മാറ്റിയതാണു് ഇന്നു സമൂഹത്തിൽ കാണുന്ന പല സംഘർഷങ്ങൾക്കും പ്രധാനകാരണം. വാസ്തവത്തിൽ, മതവും ശാസ്ത്രവും കൈകോർത്തുപോവേണ്ടതാണു്. ആദ്ധ്യാത്മികശാസ്ത്രത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള സയൻസും സയൻസിനെ പാടെ ഒഴിവാക്കിക്കൊണ്ടുള്ള ആത്മീയതയും പൂർണ്ണമാവില്ല. പക്ഷേ, നിർഭാഗ്യവശാൽ നമ്മുടെ സമൂഹം ഇന്നു മനുഷ്യനെ മതവിശ്വാസികളെന്നും ശാസ്ത്ര വിശ്വാസികളെന്നും രണ്ടായി തരംതിരിക്കാൻ ശ്രമിക്കുന്നു. മതവും ആത്മീയതയും വിശ്വാസത്തിൽ അധിഷ്ഠിതമാണെന്നും അതു് അന്ധതയാണെന്നും സയൻസിനെ പിൻതാങ്ങുന്നവർ പറയുന്നു. സയൻസു് വസ്തുതയാണു്, അതു പരീക്ഷണങ്ങളിലൂടെ തെളിയിക്കുന്നതാണു് എന്നാണു വാദം. നിങ്ങൾ ഏതു പക്ഷത്താണു്? വിശ്വാസത്തിൻ്റെയോ അതോ, […]

ഇതു ബുദ്ധിയുടെയും യുക്തിയുടെയും ലോകമാണു്. ഹൃദയത്തിൻ്റെ ഭാഷ മനുഷ്യന്‍ മറന്നിരിക്കുന്നു. പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കുവാനും ബഹുമാനിക്കുവാനുമുള്ള ഹൃദയത്തിൻ്റെ ഭാഷയാണു് ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു്. ഒരിക്കല്‍ ഒരു സ്ത്രീ താന്‍ എഴുതിയ കവിത തൻ്റെ ഭര്‍ത്താവിനെ കാണിച്ചു. അവര്‍ ഒരു കവിതയെഴുത്തുകാരിയാണു്. ഭര്‍ത്താവാകട്ടെ ഒരു ശാസ്ത്രജ്ഞനും. ഭാര്യയുടെ നിര്‍ബ്ബന്ധം കാരണം, അദ്ദേഹം കവിത വായിച്ചു. കവിത, ഒരു കുട്ടിയെ വര്‍ണ്ണിച്ചുകൊണ്ടുള്ളതാണു്. മുഖം ചന്ദ്രനെപ്പോലെയിരിക്കുന്നു, കണ്ണുകള്‍ താമരദളങ്ങള്‍ പോലെയാണു്. ഇങ്ങനെ ഓരോ വരിയിലും ഓരോന്നിനെ ഉപമിച്ചു വര്‍ണ്ണിച്ചിരിക്കുകയാണു്. കവിത വായിച്ചിട്ടു്, ഭര്‍ത്താവിൻ്റെ […]

സ്വാമി തുരീയാമൃതാനന്ദ പുരി ഉള്ളിലെ ഭീതി മറച്ചുടൻ ഗൗരവഭാവം നടിച്ചു സുയോധനൻതാ,നിരുവ്യൂഹരചനയെച്ചൂണ്ടിനിന്നാചാര്യദ്രോണനോടോതിയ വാക്കിലെ മുള്ളുകൾ,”പശ്യൈതാം, ധീമൻ ദ്രുപദാത്മജൻ, തവശിഷ്യനാൽ നിർമ്മിതമീവ്യൂഢസഞ്ചയംഭീമനാൽ പാലിക്കുമിപ്പാണ്ഡവാനീക-മാകവേ പര്യാപ്തമെന്നു കാണുന്നു നാംഭീഷ്മാഭിരക്ഷിതം കൗരവവ്യൂഢമോ,ഓർക്കുവിൻ, പര്യാപ്തമല്ലെന്നതും ഭവാൻ!” എന്തേയിതീവിധമോതാൻ? പരാജയഭീതിയോ, ഗർവ്വോ, വിവേകരാഹിത്യമോ?ശിഷ്യനാണെങ്കിലും ശത്രുവിൻ പുത്രനെശത്രുവായ്ത്തന്നെ നിനയേ്ക്കണമെന്നതോ?ഇംഗിതഗോപനം രാജധർമ്മം, ഭയംഉള്ളിലുണ്ടേലും പുറത്തരുതെന്നതോ?തെല്ലൊരരക്ഷിതാബോധം മനസ്സിൻ്റെചില്ലയിലെങ്ങാനൊളിഞ്ഞിരിക്കുന്നുവോ?പൂർവ്വവൈരത്തെയുണർത്തിയുലർത്തണം,ശിഷ്യവാത്സല്യം മനസ്സിൽക്കെടുത്തണം,എന്നല്ല – പാണ്ഡുസുതന്മാരോടൊട്ടൊരുകൂറുണ്ടതൊന്നു ധ്വനിപ്പിച്ചികഴ്ത്തണം.ആചാര്യനിന്ദതൻ ദക്ഷിണയായത-ങ്ങാദ്യം നിവേദിച്ചഹങ്കാരമത്തനായ്! സർവ്വസൈന്യാധിപൻ ഭീഷ്മനാണെങ്കിലുംസർവ്വവിശ്വാസവും ദ്രോണനിലേറ്റിയോ?വിശ്വാസമല്ലിതു – ദുർവ്വിനയം, പിന്നെതൊട്ടതിലൊക്കെയും സംശയബുദ്ധിയും.ഭീഷ്മരെയല്ലതാനാശ്രയിക്കുന്നതെ-ന്നുദ്യോഗപൂർവ്വം ധ്വനിപ്പിക്കയെന്നതും. പിന്നെയുമുണ്ടുനേർവ്യാഖ്യാനമീവിധം,‘കൊല്ലില്ല പാണ്ഡവരിൽ താനൊരാളെയും’എന്നുള്ള ഭീഷ്മവചനത്തെയോർക്കുകിൽകില്ലില്ല – ദ്രോണനിലൂന്നണമാഹവം.നിർവൈരമല്ലിവിടാവശ്യം, ദുർഘടവാപി കടത്തുവാൻ […]

• ജന്മദിനസന്ദേശം 1995 • മക്കളേ, എല്ലാത്തിൻ്റെയും അടിസ്ഥാനം വിനയവും ക്ഷമയുമാണു്. അതില്ലാത്തതുകൊണ്ടാണു സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ വളരുന്നതു്. അതിനാല്‍ വിനയവും ക്ഷമയുമുള്ള ഒരു മനസ്സാണു നമുക്കു വേണ്ടതു്. ആധുനികലോകം ഒരു യുദ്ധക്കളമായി മാറിയിരിക്കുന്നു. ഇവിടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ഇല്ല. ശത്രുക്കള്‍ മാത്രം; പരസ്പരം നശിപ്പിക്കാന്‍ വ്യഗ്രതപൂണ്ടു നില്ക്കുന്ന ശത്രുക്കള്‍ മാത്രം. ഇപ്പോള്‍ ഒന്നിച്ചുനിന്നു മറുപക്ഷക്കാരോടു യുദ്ധം ചെയ്യും. പിന്നീടു്, ഭിന്നിച്ചുനിന്നു പരസ്പരം യുദ്ധം ചെയ്യും. ഈ കാഴ്ചയാണു പലയിടങ്ങളിലും കാണുന്നതു്. സ്വാര്‍ത്ഥതയും അഹങ്കാരവും മനുഷ്യന്‍ ബിസിനസ്സാക്കി […]

ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള്‍ നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ. പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്‌വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. […]