Tag / ഭക്തി

എന്‍റെ ആദ്യദര്‍ശനംഒരു അന്ധനായ ബെല്‍ജിയംകാരന്‍ വിശ്വമാതാവായ അമ്മയുമായി എങ്ങനെയാണു് അടുത്തതു്? ആ കഥയാണു ഞാന്‍ പറയാന്‍ പോകുന്നതു്. 1987 ജൂലായിലെ ആ ദിവസം എനിക്കു മറക്കാന്‍ കഴിയില്ല. ഞങ്ങളുടെ വീട്ടിലേക്കു പച്ചക്കറി കൊണ്ടുവരുന്ന പയ്യനാണു് അന്നാദ്യമായി അമ്മയെക്കുറിച്ചു് എന്നോടു പറഞ്ഞതു്. എല്ലാവര്‍ക്കും സ്നേഹം വാരിക്കോരി കൊടുക്കുന്ന ഒരു സ്ത്രീയാണു് അമ്മ എന്നാണു് അവന്‍ പറഞ്ഞതു്. അല്ല, അവന്‍റെ വാക്കുകള്‍ കൃത്യമായി അതായിരുന്നില്ല. എങ്കിലും ഞാന്‍ മനസ്സിലാക്കിയതു് അങ്ങനെയാണു്. അമ്മയുടെ ഒരു ഫോട്ടോ തരാമോ എന്നു ഞാനവനോടു ചോദിച്ചു. […]

കണ്ണീരുണങ്ങാത്ത കണ്ണുമായ്, നിന്‍ കഴല്‍നെഞ്ചകം നീറി നിനച്ചിരിപ്പൂമന്ദഹാസത്തിൻ്റെ പൊന്‍തരിവെട്ടത്താല്‍അഞ്ചിതമാക്കുകെന്നന്തരംഗം.ചിന്തയില്‍ ചേറു പുരളാതെ താരക –പുഞ്ചിരിശോഭയാല്‍ ശുദ്ധി ചെയ്യൂചെന്താരടികളില്‍ വീണു നമിക്കുവോര്‍ –ക്കന്തരംഗത്തിലമൃതവര്‍ഷം!കണ്ണീരെഴുത്തിൻ്റെ കാരണസ്രോതസ്സില്‍കാണാമനേകയുഗാന്തസ്വപ്‌നംആശകളാറ്റിക്കുറുക്കിയേകാത്മക –മാക്കി നിന്‍ കാല്ക്കല്‍ ഞാന്‍ കാഴ്ചവെയ്പ്പൂ!അന്തരംഗത്തിലെ അന്ധകാരം നീക്കിബന്ധുരാംഗി നീയുണര്‍ന്നു വെല്ക!ഭക്തിയും മുക്തിയും നിന്‍ കൃപാനുഗ്രഹംചിത്തവിശുദ്ധിയും നിന്‍ കടാക്ഷം! സ്വാമി തുരീയാമൃതാനന്ദ പുരി

അമൃതപുരിയിലുള്ള ആശ്രമത്തില്‍വച്ചാണു ഞാന്‍ അമ്മയെ ആദ്യമായി കാണുന്നതു്. ആരാണു് ഈ ‘ഹഗ്ഗിങ് സെയിന്റ്’ എന്നറിയാനുള്ള ആകാംക്ഷകൊണ്ടാണു ഞാന്‍ വന്നതു്. ഗുരുക്കന്മാരെക്കുറിച്ചോ അവതാരങ്ങളെക്കുറിച്ചോ ഒന്നും എനിക്കു് അറിയില്ലായിരുന്നു. ഞാന്‍ ഒരു റോമന്‍ കത്തോലിക്കാണു്. ബുദ്ധിസവും ഞാന്‍ പ്രാക്ടീസു ചെയ്യാറുണ്ടു്. പതിനാലു വര്‍ഷമായി സ്ഥിരമായിട്ടല്ലെങ്കിലും ഞാന്‍ ധ്യാനിക്കാറുണ്ടു്. ആത്മീയമായി കൂടുതല്‍ അറിവു നേടണം എന്നതായിരുന്നു ഭാരതത്തിലേക്കു പുറപ്പെടുമ്പോള്‍ എൻ്റെ ഉദ്ദേശ്യം. അങ്ങനെയാണു ഞാന്‍ അമ്മയുടെ ആശ്രമത്തിലെത്തുന്നതു്. ഞാന്‍ ആശ്രമത്തിലെത്തിയതിൻ്റെ അടുത്ത ദിവസം അമ്മയുടെ തിരുനാളാഘോഷമായിരുന്നു. അതുകൊണ്ടു് ആശ്രമത്തില്‍ വലിയ തിരക്കായിരുന്നു. […]

എല്ലാവരും അമ്മയെക്കുറിച്ചുള്ള കഥകള്‍ പറയുന്നു. അമ്മയുടെ ശിഷ്യന്മാര്‍ മുതല്‍ ആശ്രമത്തിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ചെടികള്‍ക്കും വരെ പറയാനുണ്ടാകും ഓരോരോ അനുഭവകഥകള്‍. അതൊക്കെ കേള്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഞാനോ വെറുമൊരു തക്കാളിച്ചെടി. താമസം ആശ്രമത്തിലൊന്നുമല്ല, അങ്ങു ദൂരെ എറണാകുളത്തു്. സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ കര്‍മ്മഫലങ്ങളുണ്ടോ പുണ്യപാപങ്ങളുണ്ടോ? അറിയില്ല! എങ്കിലും ഞാന്‍ ഒരല്പം പുണ്യം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. തമിഴ്‌നാട്ടിലെ ഏതെങ്കിലും കൃഷിസ്ഥലത്തു കീടനാശിനിയൊക്കെ കുടിച്ചു വളരേണ്ടി വന്നില്ല. അമ്മയുടെ ഭക്തരുടെ വീട്ടിലാണു ഞാന്‍ വന്നുപെട്ടതു്. എറണാകുളത്തുള്ള ഒരു വീടിൻ്റെ മുകളിലത്തെ […]

ഭക്തിക്കു് ഇത്ര പ്രാധാന്യം നല്കുവാന്‍ മറ്റൊരു കാരണം, നമ്മള്‍ ഏതു ശീലമനുസരിച്ചു നീങ്ങിയോ സാധനയില്‍ അതനുസരിച്ചു മുന്നോട്ടു നീങ്ങിയാല്‍ വേഗം പുരോഗതി നേടാം. ചെറുപ്പം മുതലേ നമ്മള്‍ അമ്മയുടെ മടിയിലിരുന്നു സന്തോഷം നേടിയവരാണു്. കുറച്ചു വളര്‍ന്നപ്പോള്‍ സുഖവും ദുഃഖവും കൂട്ടുകാരോടു പറഞ്ഞു സന്തോഷം നേടി. പ്രായമെത്തിയപ്പോള്‍ ദുഃഖം പങ്കിടാന്‍ കൂട്ടുകാരി വന്നു. ഇങ്ങനെ ഓരോ സമയവും നമ്മള്‍ ഓരോരുത്തരില്‍ മനസ്സിനെ നിര്‍ത്തിയാണു മുന്നോട്ടു നീങ്ങിയതു്, സന്തോഷം നേടിയതു്. അങ്ങനെയുള്ള ഒരു മനസ്സിനു പെട്ടെന്നു നിരാകാരത്തിലേക്കു് ഉയരാന്‍ പറ്റിയെന്നു […]