ചോദ്യം : വനങ്ങള്‍ ഭൂമിയുടെ അവശ്യ ഘടകമാണോ ? അമ്മ : അതേ. വനങ്ങള്‍ പ്രകൃതിക്കു ചെയ്യുന്ന ഗുണങ്ങള്‍ നിരവധിയാണെന്നു ശാസ്ത്രം മനസ്സിലാക്കി വരുന്നതേയുള്ളൂ. അന്തരീക്ഷശുദ്ധിക്കും ഉഷ്ണം വര്‍ദ്ധിക്കുന്നതു തടയാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും പക്ഷിമൃഗാദികളെ സംരക്ഷിക്കാനുമെല്ലാം വനങ്ങള്‍ ആവശ്യമാണു്. മനുഷ്യൻ്റെ അത്യാവശ്യങ്ങള്‍ക്കു വനത്തില്‍നിന്നു തടിയും ഔഷധസസ്യങ്ങളും എടുക്കുന്നതില്‍ തെറ്റില്ല. നമ്മള് വനത്തെ നശിപ്പിക്കാതിരുന്നാല്‍ മാത്രം മതി. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രകൃതിക്കുതന്നെ അറിയാം. സംരക്ഷണത്തിൻ്റെ പേരില്‍ ഇന്നു മനുഷ്യന് പ്രകൃതിയെ ചൂഷണം ചെയ്യുകയാണു്. പക്ഷിമൃഗാദികള്‍ കാട്ടില്‍ ആനന്ദിച്ചു […]
Tag / പ്രകൃതി
ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………) മിലിട്ടറിയിലും പൊലീസിലും ഓഫീസിലും ജോലിക്കുവേണ്ട യോഗ്യതകള്‍ വ്യത്യസ്തമാണു്. അതുപോലെ, വിഭിന്നതരക്കാര്‍ക്കു പറഞ്ഞുകൊടുത്തിട്ടുള്ള തത്ത്വങ്ങളാണു മതത്തിലുള്ളതു്. എല്ലാംകൂടി ഒരുമിച്ചുകിടക്കുമ്പോള്‍, ചിലതൊന്നും ചില സമയം നമുക്കു യോജിക്കാതെ വരും. എന്നാല്‍ ഓരോന്നും അതു് ഉദ്ദേശിച്ചിട്ടുള്ളവര്‍ക്കു വേണ്ടതാണു്. മതതത്ത്വങ്ങളെ സമീപിക്കുമ്പോള്‍ ഈ ഒരു വിശ്വാസം നമ്മിലുണ്ടായിരിക്കണം. വിശ്വാസമില്ലാതെ ആര്‍ക്കെങ്കിലും ജീവിക്കുവാന്‍ പറ്റുമോ ? എത്രയോ പേരു് അപകടത്തിലും മറ്റുമായി മരിക്കുന്നു! സംസാരിച്ചു നില്ക്കുന്നതിനിടയില് മരിച്ചുവീഴുന്നു! എന്നാലും […]
ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………) പ്രകൃതിയെ ഈശ്വരാംശമായിക്കാണാനും സ്നേഹിക്കാനും ആരാധിക്കാനും അതുമായി ഐക്യത്തില്‍ വര്‍ത്തിക്കാനും നമുക്കു മാര്‍ഗ്ഗദീപം തെളിക്കുന്നതു മതമാണു്. താന്‍ പ്രകൃതിയുടെ അവിഭാജ്യഘടകമാണെന്ന എളിമ മനുഷ്യനില്‍ ഉളവാക്കാനും ഒപ്പം പ്രകൃതിയെ അതിക്രമിച്ചു് ആ പരമതത്ത്വം സാക്ഷാത്ക്കരിക്കാനുള്ള ശക്തി അവനില്‍ ഉണര്‍ത്താനും മതം സഹായിക്കുന്നു. മതബോധത്തിലൂടെ മനുഷ്യനു കിട്ടിയ ഭയഭക്തി അവനും പ്രകൃതിക്കും നന്മയാണു ചെയ്തിട്ടുള്ളതു് അതിലൂടെ പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും അവന് പഠിച്ചു. ഒരു സ്ഥലത്തു് […]
ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………) വിത്തിട്ടാല്‍ സമയത്തിനു വെള്ളവും വളവും നല്‍കണം. അല്ലെങ്കില്‍ നശിച്ചുപോകും. പട്ടിണിക്കു കാരണമാകും. പട്ടിണിയെക്കുറിച്ചോര്‍ത്തപ്പോള്‍ അവനില്‍ ശ്രദ്ധ വന്നു. വിവേകവൈരാഗ്യങ്ങള്‍ ഉണര്‍ന്നു. അങ്ങനെ ഒരു വിത്തു് ആയിരക്കണക്കിനു ഫലങ്ങളും വിത്തുകളും നല്കുന്ന വന്‍വൃക്ഷമായി മാറി. പട്ടിണിയെക്കുറിച്ചുള്ള പേടി; ശ്രദ്ധയോടെ കര്‍മ്മം ചെയ്യുവാനുള്ള പ്രേരണ നല്കി ഈശ്വരനോടുള്ള ഭയഭക്തിയും ഇതു പോലെയാണു്. വിവേകപൂര്‍വ്വം കര്‍മ്മംചെയ്യുവാന്‍ അതു മനുഷ്യനു പ്രേരണ നല്കുന്നു. ആ ഭയം നമ്മളെ […]
ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? അമ്മ : മതത്തില്‍ ഇല്ലാത്തതൊന്നും ശാസ്ത്രത്തില്‍ക്കാണുവാന്‍ കഴിയില്ല. മതം പ്രകൃതിയെ സംരക്ഷിക്കുവാന്‍തന്നെയാണു് പറയുന്നതു്. സര്‍വ്വതിനെയും ഈശ്വരനായിക്കണ്ടു സ്നേഹിക്കാനും സേവിക്കാനുമാണു മതം നമ്മെ പഠിപ്പിക്കുന്നതു്. മലകളെയും വൃക്ഷങ്ങളെയും വായുവിനെയും സൂര്യനെയും പശുക്കളെയും നദികളെയും മറ്റും ഓരോ രീതിയില്‍ ആരാധിച്ചിരുന്നു. പാലിനെ ആശ്രയിച്ചാല്‍ മോരും തൈരും വെണ്ണയും എല്ലാം കിട്ടും എന്നു പറയുന്നതുപോലെ, മതത്തില്‍നിന്നു നമുക്കു വേണ്ടതെല്ലാം ലഭിക്കും. മതത്തില്‍പ്പറയുന്ന ഭയഭക്തി, നമ്മെ ഭയപ്പെടുത്തുവാനുള്ളതല്ല, നമ്മില്‍ […]