(അമ്മയുടെ ഗുരു പൂർണ്ണിമാ സന്ദേശത്തിൽ നിന്ന് – ജൂലൈ 2025, അമൃതപുരി ) ജന്മജന്മാന്തര ബന്ധനങ്ങളെ അറുക്കുന്ന ഗുരുവിൻ്റെ പാദത്തിൽ ശിഷ്യൻ കൃതജ്ഞതാപൂർണ്ണമായ ഹൃദയത്തെ സമർപ്പിക്കുന്നതിൻ്റെ പ്രതീകമാണ് ഗുരുപൂർണിമ. ഗുരു ഒരേ സമയം പ്രേമത്തിൻ്റെ ചന്ദ്രനും ജ്ഞാനത്തിൻ്റെ സൂര്യനുമാണ്. പൂനിലാവ് പോലെ കുളിർമ്മയും ആനന്ദവും പകർന്ന് ശിഷ്യരുടെ ദുഃഖമകറ്റുന്നതുകൊണ്ട് ഗുരു പ്രേമചന്ദ്രനാണ്. അജ്ഞാനത്തിൻ്റെ എല്ലാ ബന്ധനങ്ങളെയും തിന്മകളെയും ഇല്ലാതാക്കുന്നതുകൊണ്ട് ഗുരു ജ്ഞാനസൂര്യനാണ്. ഗുരുപൂർണിമ എന്നത് യഥാർത്ഥത്തിൽ പാദപൂജയോ ചടങ്ങുകളോ അല്ല . സമർപ്പിതമായ ശിഷ്യമനസ്സിലാണ് […]
Tag / പാദപൂജ
മക്കളേ, ഈശ്വരനോടു പ്രേമം വന്നുകഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ചിന്തിക്കുവാന്‍ കഴിയില്ല. ‘ഞാന്‍ എത്ര വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, പൂജ ചെയ്യുന്നു, ഈശ്വരനെ വിളിക്കുന്നു. എന്നിട്ടും ദുഃഖം ഒഴിഞ്ഞ സമയമില്ല’ എന്നാരെങ്കിലും പറയുന്നുവെങ്കില്‍ അവര്‍ ഇത്രയുംകാലം ഈശ്വരനെ വിളിച്ചിട്ടില്ല. അവരുടെ മനസ്സില്‍ മറ്റെന്തോ ആയിരുന്നു എന്നേ അമ്മ പറയുകയുള്ളൂ. കാരണം ഈശ്വരനോടു പ്രേമം വന്നവനു പിന്നെ ദുഃഖമില്ല. ഈശ്വര പ്രേമത്തില്‍ മുഴുകിയവൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. അവനു ദുഃഖത്തെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ സമയമെവിടെ? എവിടെയും ഏവരിലും അവന്‍ […]
ആചാരപ്രഭവോ ധര്‍മ്മഃ • ജന്മദിനസന്ദേശം 1990 • മക്കളേ, അമ്മയുടെ ജന്മദിനത്തിൻ്റെ പേരില്‍ മക്കള്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍, സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണുമ്പോള്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. അതില്‍ക്കവിഞ്ഞു് ഈ ആഘോഷങ്ങള്‍ക്കൊണ്ടു് അമ്മയ്ക്കു പ്രത്യേകിച്ചു് ഒരു സന്തോഷവുമില്ല. മക്കളുടെ ആനന്ദം കാണുന്നതിനുവേണ്ടി മാത്രമാണു് അമ്മ ഇതിനൊക്കെ സമ്മതിച്ചതു്. മക്കളേ, നിങ്ങള്‍ പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരോടു കരുണ കാട്ടുകയും ചെയ്യുമ്പോഴാണു് അമ്മ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നതു്. അമ്മയുടെ പാദം കഴുകി പൂജ നടത്തുന്നതിനെക്കാള്‍ അമ്മയ്ക്കു സന്തോഷം മക്കള്‍ അടുത്തുള്ള അഴുക്കുചാലു വൃത്തിയാക്കുന്നതു കാണുന്നതിലാണു്. […]