സിസിലി വില്ലകാമ്പ് തോബെ എൻ്റെ ആദ്യദർശനം കഴിഞ്ഞ വർഷം അമ്മയുടെ പ്രോഗ്രാം പെനാങിൽ നടക്കുമ്പോൾ ഞാൻ മാതൃവാണി കൗണ്ടറിലേക്കു ചെന്നു. മാതൃവാണി വരിക്കാരിയാകണം എന്നതായിരുന്നു എൻ്റെ ആവശ്യം. ഷാങ്ഹായിലെ എൻ്റെ അഡ്രസ്സു് കൊടുത്തിട്ടു ഞാൻ അവിടെ ഇരിക്കുന്നവരോടു ചോദിച്ചു, ”ചൈനയിൽ എനിക്കു തീർച്ചയായും മാതൃവാണി ലഭിക്കുമല്ലോ?” മാതൃവാണി ചൈനയിലും ലഭിക്കും എന്നു് അവരെനിക്കു് ഉറപ്പു തന്നു. അവർ പറഞ്ഞതുപോലെ ചൈനയിൽ എനിക്കു മാതൃവാണി ലഭിക്കുകതന്നെ ചെയ്തു. ഷാങ്ഹായിലെ വീട്ടിൽ എനിക്കു് ആദ്യമായി മാതൃവാണി ലഭിച്ചപ്പോൾ ഞാൻ വളരെ […]
Tag / ദുഃഖം
ചന്ദ്രൻ പെരുമുടിയൂർ പത്രങ്ങളിൽ എല്ലാ ദിവസങ്ങളിലും പ്രത്യേകിച്ചു ഞായറാഴ്ചകളിൽ പരസ്യപ്പേജുകൾ കൈയടക്കുന്ന സ്ഥിരക്കാരുണ്ടു്. ഇത്തരക്കാർക്കു് ഒരു പത്രവും നിഷിദ്ധവുമല്ല. പുരോഗമനമെന്നും വാർത്തയുടെ സത്യസന്ധമായ തീച്ചൂളയെന്നും സ്വയം വീമ്പിളക്കുന്ന പത്രങ്ങൾപോലും നിലനില്പിൻ്റെ തത്ത്വശാസ്ത്രം പറഞ്ഞു് ഈ പരസ്യങ്ങളെ നിലനിർത്തുകയും ചെയ്യുന്നു. നീറുന്ന പ്രശ്നങ്ങൾക്കു പൂജാകർമ്മങ്ങൾകൊണ്ടു് ഉത്തമ പരിഹാരം നല്കുന്നവരാണു് ഒരു കൂട്ടർ. ഉഗ്രദേവതയുടെ അനുഗ്രഹത്താൽ സർവ്വദോഷപരിഹാരം വാഗ്ദാനം ചെയ്യുന്നു മറ്റൊരു കൂട്ടർ. ചിലർ കൈവിഷദോഷം അകറ്റുന്നു. സർവ്വമതസ്ഥർക്കും ബന്ധപ്പെടാം എന്ന ഒരു വിശാലതകൂടി ചിലർ പ്രകടിപ്പിക്കുന്നുണ്ടു്. ചിലരുടെ ഏലസ്സുകൾക്കു് […]
ഒരു കാര്യം അമ്മയ്ക്കു പറയുവാനുള്ളതു് ഇന്നത്തെ കുടുംബ പ്രശ്നങ്ങളെക്കുറിച്ചാണു്. മിക്ക കുടുംബവഴക്കുകള്‍ക്കും കാരണം സംശയമാണു്. വെറും സംശയം കാരണം എത്രയോ കുടുംബബന്ധങ്ങള്‍ വേര്‍പിരിഞ്ഞിരിക്കുന്നു. എത്രയോ സ്ത്രീകള്‍ തോരാത്ത കണ്ണുനീരിനു് ഉടമകളായി മാറിയിരിക്കുന്നു. ഭര്‍ത്താവു വെറും സംശയത്തിൻ്റെ പേരില്‍ ഉപേക്ഷിച്ച ഒരു സ്ത്രീ ഈ അടുത്ത കാലത്തിവിടെ വന്നു. ആ സ്ത്രീ തൻ്റെ മൂന്നു മക്കളെയും കൂട്ടി ആത്മഹത്യയ്ക്കൊരുങ്ങിയതായിരുന്നു. അതിനിടെ ആരോ അവരോടു പറഞ്ഞു വള്ളിക്കാവിലൊരമ്മയുണ്ടു്, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു്. അവര്‍ ഓടി അമ്മയുടെ അടുത്തുവന്നു. […]
ഐ.സി. ദെവേ (ശാസ്ത്രജ്ഞന്, ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്റര്‍) ഒരു ദിവസം ഞാന്‍ എൻ്റെ ലാബില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ എനിക്കൊരു ഫോണ്‍ വന്നു. എൻ്റെ ഒരു സുഹൃത്താണു വിളിക്കുന്നതു്, ഡോ.പി.കെ. ഭട്ടാചാര്യ. മുംബൈയില്‍ ഭാഭാ ആറ്റൊമിക് റിസര്‍ച്ച് സെന്ററില്‍ റേഡിയേഷന് വിഭാഗത്തിൻ്റെ തലവനാണു് അദ്ദേഹം. ആയിടെ റഷ്യയില്‍നിന്നു തിരിച്ചുവന്ന അദ്ദേഹത്തിനു് എന്നോടെന്തോ അത്യാവശ്യമായി പറയാനുണ്ടത്രേ. ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, ”സൈബീരിയയിലെ ആറ്റൊമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമൊത്തു ജോലി ചെയ്യാന്‍ എനിക്കു് അവസരം ലഭിച്ചിരുന്നു. […]
സ്വാമി തുരീയാമൃതാനന്ദ പുരി സമസ്തവേദാര്‍ത്ഥവും പ്രതിഷ്ഠിതമമ്മയില്‍,അടുത്തറിയുന്നവര്‍ അനുഗൃഹീതര്‍!സമസ്തധര്‍മ്മങ്ങളും പ്രതിഷ്ഠിതമമ്മയില്‍,തിരിച്ചറിയുന്നവര്‍ അനുഗൃഹീതര്‍…! ജ്ഞാനികളും മേധാശാലികളും, ധ്യാനയോഗികളും ഭാവഗ്രാഹികളും,ജീവൻ്റെ നാരായവേരായ നിന് കഴല്‍വേദമൂലസ്ഥാനമെന്നു കാണ്മൂ! ശിഷ്ടര്‍ക്കു താങ്ങും തണലുമായെപ്പൊഴുംഊഷ്മളസ്നേഹം ചുരത്തുമമ്മേ,ജന്മദുഃഖത്തിൻ്റെ മുള്‍ക്കാടെരിച്ചു നീദുര്‍ഗ്ഗമപ്പാത തെളിച്ചിടുന്നു…! കൈതൊഴാം കൈതൊഴാം കൈവല്യരൂപിണി,കൈതൊഴാം പൊന്‍കഴല്‍ത്താരടികള്‍…!പാവനഗംഗപോല്‍ കാരുണ്യധാരയായ്താണൊഴുകേണമേ താപഹൃത്തില്‍!