സ്നേഹമാണു് അമ്മയുടെ മതം. ഈ അടിസ്ഥാനശിലയുടെ മുകളിലാണു് അമ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യപരിഷ്കരണ- നവോത്ഥാനപ്രവര്‍ത്തനങ്ങളും നടത്തുന്നതു്. എവിടെയൊക്കെ കാരുണ്യവും സഹാനുഭൂതിയും ആവശ്യമുണ്ടോ അവിടെയൊക്കെ അമ്മയുടെ കാരുണ്യം ഒഴുകിയെത്തി നിറയുന്നു- അന്താരാഷ്ട്രതലത്തില്‍പ്പോലും.
Tag / അമ്മ
അമ്മ ജനിച്ച ദിവസവും പിന്നീടും പലരും ജനിച്ചു. അവരുടെ ശവക്കല്ലറയില്‍ ജനിച്ചദിവസും മരിച്ചദിവസവും മാത്രമേ ഉണ്ടാകൂ. മരിക്കാറായവരെ ജീവിപ്പിച്ചു് അവര്‍ക്കു ജീവന് നല്കി അമ്മ ജീവിച്ചു
27/09/2010, അമൃതപുരി അമ്മ നടത്തുന്ന നിസ്സ്വാർത്ഥമായ സേവനപ്രവർത്തനങ്ങൾക്കു ഭാരതം അമ്മയോടു കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാൾ അഭിപ്രായപ്പെട്ടു. അമ്മ ജന്മംകൊണ്ടതു കേരളത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ അനുഗ്രഹമാണു്. അമ്മയുടെ ജീവിതവും ദർശനവും പ്രബോധനങ്ങളും ലോകത്തിലെ മനുഷ്യജീവിതത്തിന്റെ നിലനില്പുതന്നെയാണു ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. എപ്പോഴൊക്കെ പ്രകൃതിദുരന്തം ഉണ്ടായോ അവിടെയൊക്കെ അമ്മയുടെ സഹായഹസ്തമെത്തി. കഴിഞ്ഞ തവണ ഞാൻ അമ്മയെ കണ്ടതു സുനാമി വേളയിലായിരുന്നു. ഭക്ഷണവും, മരുന്നും, വീടു നഷ്ടപ്പെട്ടവർക്കു വീടും ഒക്കെയായി പതിനായിരങ്ങളുടെ കണ്ണീരൊപ്പാൻ അമ്മ ഓടിയെത്തി. ഈ നിസ്സ്വാർത്ഥ […]
നിങ്ങളെ എല്ലാ ജന്മത്തിലും ആനന്ദം അനുഭവിക്കത്തക്കരീതിയില് നിങ്ങളെ നയിക്കുക എന്നതാണ് അമ്മയുടെ ഉദ്ദേശ്യം. അമ്മയുടെ ഓരോ പ്രവൃത്തിയും കണ്ട് മന്സ്സിലാക്കി മുന്നോട്ട് നീങ്ങിയാല്‍ മുക്ത്നാകം. പറയുന്നത് ഓര്‍മ്മയില്‍ നിറുത്തിയാല്‍ ഒരു ശാസ്ത്രവും പഠിക്കേണ്ടതില്ല.
ശരണാഗതേ, സ്നേഹലോലുപേ, നിന്റെ തൃ- ച്ചരണങ്ങള്‍ തേടിവന്നെത്തുന്നവര്‍ക്കുള്ള- മുരുകുമ്പൊഴൊക്കെയും മിഴിനീര് തുടയ്ക്കുവാ- നരികത്തു നീ വന്നു ചേരുന്നതെങ്ങനെ ? പറയുവാനാവാത്തൊരത്ഭുത ലീലകള്‍ നിറയുന്നൊരീ വിശ്വനാടകവേദിയില്‍ തളരാതെ താങ്ങായി നിര്‍ത്തുന്ന നിന് മാതൃ- ഹൃദയത്തില്‍ ഞങ്ങള്‍ക്കിടം തന്നതെങ്ങനെ ? അറിയില്ല, നിബിഡാന്ധകാരത്തിലീ വഴി- ക്കവലയില്‍ നില്ക്കുന്ന ഞങ്ങള്‍ക്കതൊന്നുമേ അറിയില്ല, നീയൊഴിഞ്ഞമ്മേ കൃപാനിധേ ആരൊരുതുള്ളി വെളിച്ചം തളിക്കുവാന്‍ ? ഒന്നും തിരിയാത്തൊരീ ജന്മവൃത്താന്ത- സന്നിപാതങ്ങളില്‍പ്പെട്ടുഴലുമ്പോഴും നിന്നെയല്ലാതെ മറ്റാരെയമ്മേ, യകം നൊന്തു വിളിച്ചഴല്‍ പങ്കുവച്ചീടുവാന്‍ ? ഹേ! മഹാമായാപ്രപഞ്ചവിധായിനി ഹേ! മഹിതാത്മപ്രകാശപ്രബോധിനീ […]

Download Amma App and stay connected to Amma