Category / അമൃതമൊഴികള്‍

ചോദ്യം : അമ്മേ, സാധന ചെയ്താല്‍ ശാന്തി നേടാന്‍ കഴിയുമോ? അമ്മ: മോളേ, സാധന ചെയ്തതുകൊണ്ടുമാത്രം ശാന്തി നേടാന്‍ പറ്റില്ല. അഹങ്കാരം കളഞ്ഞു സാധന ചെയ്താലേ സാധനയുടെ ഗുണങ്ങളെ അനുഭവിക്കാന്‍ പറ്റൂ. ശാന്തിയും സമാധാനവും നേടുവാന്‍ കഴിയൂ. ഈശ്വരനെ വിളിക്കുന്നവര്‍ക്കെല്ലാം ശാന്തിയുണ്ടോ എന്നു ചോദിക്കുന്നവരുണ്ടു്. ആദര്‍ശം മനസ്സിലാക്കി വിളിച്ചാലല്ലേ ദുര്‍ബ്ബലമനസ്സു് ശക്തമാകുകയുള്ളൂ. ശാസ്ത്രങ്ങള്‍ മനസ്സിലാക്കി സത്സംഗങ്ങള്‍ ശ്രവിച്ചു് അതേ രീതിയില്‍ ജീവിക്കുന്നവര്‍ക്കേ സാധനകൊണ്ടു ഗുണമുള്ളൂ. തന്‍റെ തപസ്സിനു ഭംഗം വരുത്തി എന്ന കാരണത്താല്‍ പക്ഷിയെ ഭസ്മമാക്കിയ താപസന്‍റെ […]

ചോദ്യം : അമ്മേ, ജീവിതത്തില്‍ ഒരു ശാന്തിയും സമാധാനവുമില്ല. എന്നും ദുഃഖം മാത്രമേയുള്ളൂ. ഇങ്ങനെ എന്തിനു ജീവിക്കണം എന്നുകൂടി ചിന്തിച്ചുപോകുന്നു. അമ്മ: മോളേ, നിന്നിലെ അഹങ്കാരമാണു നിന്നെ ദുഃഖിപ്പിക്കുന്നതു്. ശാന്തിയുടെയും സമാധാനത്തിന്‍റെയും ഉറവിടമായ ഈശ്വരന്‍ നമ്മില്‍ത്തന്നെയുണ്ടു്. പക്ഷേ, അഹംഭാവം കളഞ്ഞു സാധന ചെയ്താലേ അതിനെ അറിയാന്‍ കഴിയൂ. കുട കക്ഷത്തില്‍ വച്ചുകൊണ്ടു്, വെയിലു കാരണം എനിക്കിനി ഒരടികൂടി മുന്നോട്ടു വയ്ക്കാന്‍ വയ്യ, ഞാന്‍ തളരുന്നു എന്നു പറയുന്നതുപോലെയാണു മോളുടെ സ്ഥിതി. കുട നിവര്‍ത്തിപ്പിടിച്ചു നടന്നിരുന്നുവെങ്കില്‍ വെയിലേറ്റു തളരത്തില്ലായിരുന്നു. […]

ചോദ്യം : അമ്മേ, ക്ഷേത്രത്തില്‍ പോകുന്നുണ്ടു്, അമ്മയുടെ അടുത്തു വരുന്നുണ്ടു്, പിന്നെ എന്തിനു ധ്യാനിക്കണം ജപിക്കണം? അമ്മ: മക്കളേ, നിങ്ങള്‍ ഇവിടെ എത്ര വര്‍ഷങ്ങള്‍ വന്നാലും, ക്ഷേത്രത്തില്‍ ആയിരം ദര്‍ശനം നടത്തിയാലും നിങ്ങള്‍ക്കു സമാധാനം കിട്ടുമെന്നു വിചാരിക്കേണ്ടാ. നാല്പതു വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, ഒരു ഫലവുമില്ലെന്നു പറഞ്ഞു് ഈശ്വരനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഹൃദയം ശുദ്ധമായില്ലെങ്കില്‍ യാതൊരു ഫല വുമില്ല. വീട്ടില്‍ച്ചെന്നു ചെയ്യേണ്ട ജോലികളെ ചിന്തിച്ചും, തിരിയെ പോകാനുള്ള ധൃതിവച്ചും വന്നാല്‍ യാതൊരു പ്രയോജനവുമില്ല. ക്ഷേത്രത്തില്‍ ചെന്നാലും, […]

ചോദ്യം: അങ്ങനെയാണെങ്കില്‍ പിന്നെ ശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ലല്ലോ? അമ്മ: വേദാന്തം പഠിക്കുന്നതു നല്ലതാണു്. വളരെ വേഗം ഈശ്വരനിലേക്കെത്താനുള്ള മാര്‍ഗ്ഗം തെളിഞ്ഞു കിട്ടും. ഈശ്വരന്‍ വളരെ അടുത്താണു്, തന്നില്‍ത്തന്നെയാണു്, എന്നു് അവര്‍ക്കറിയാന്‍ കഴിയും. എന്നാല്‍ ഇന്നു പലരും വേദാന്തം വെറും പറച്ചിലില്‍ മാത്രം ഒതുക്കുന്നു; അതവരുടെ പ്രവൃത്തികളില്‍ പ്രതിഫലിക്കുന്നില്ല. തലയില്‍ ചുമക്കാനുള്ള ഭാരമല്ല; മനസ്സിനു പരിശീലിക്കാനുള്ള തത്ത്വമാണു വേദാന്തം. ഇതറിയാത്തതുകൊണ്ടു പലരും അഹങ്കാരികളായി മാറുന്നു. വേദാന്തം ശരിയായി മനസ്സിലാക്കുംതോറും, ഒരുവനില്‍ വിനയം സ്വാഭാവികമായും വരും. താന്‍ ഈശ്വരസ്വരൂപം തന്നെയാണെന്നു് […]

മക്കളെ, ഭാരതം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരമാണല്ലോ ഇത്. പിന്നിട്ടകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമുക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. എന്നാൽ വലിയൊരുവിഭാഗം ജനങ്ങൾ അനുഭവിക്കുന്ന ദാരിദ്ര്യവും നിരക്ഷരതയും പൊതുവെയുള്ള മൂല്യശോഷണവും വിഭാഗീയതയും പ്രശ്നങ്ങളായി അവശേഷിക്കുന്നു. ജനങ്ങളിൽ ആത്മവിശ്വാസവും പ്രയത്നശീലവും ഉണർത്തുകയാണ് ഇതിനുള്ള പരിഹാരം. അതിന് ആദ്യം നമ്മുടെ സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചുമുള്ള അറിവും അഭിമാനവും ജനങ്ങളിൽ വളരണം. ഋഷിമാരുടെ നാടാണ് ഭാരതം. ലോകത്തിനു മുഴുവൻ നന്മയും ശ്രേയസ്സും നൽകുന്ന സംസ്കാരമാണ് അവർ നമുക്കുനൽകിയത്. ഉന്നതമായ തത്ത്വദർശനവും മഹത്തായ മാനുഷികമൂല്യങ്ങളും ആ സംസ്കാരത്തിന്റെ […]