Category / കവിത

സന്താപഹൃത്തിന്നു ശാന്തിമന്ത്രം സന്ദേഹഹൃത്തിന്നു ജ്ഞാനമന്ത്രംസംഫുല്ലഹൃത്തിന്നു പ്രേമമന്ത്രം!അന്‍പാര്‍ന്നൊരമ്മതന്‍ നാമമന്ത്രം! ചെന്താരടികളില്‍ ഞാന്‍ നമിപ്പൂ ചിന്താമലരതില്‍ നീ വസിക്കൂ! സന്ദേഹമില്ലാത്ത ജ്ഞാനമെന്നും സംഫുല്ലഹൃത്തില്‍ തെളിഞ്ഞിടട്ടെ! എന്നോടെനിക്കുള്ള സ്നേഹമല്ല നിന്നോടെനിക്കുള്ള പ്രേമമമ്മേ!അമ്മഹാതൃക്കഴല്‍ത്താരിലല്ലൊ മന്‍മനഃഷട്പദമാരമിപ്പൂ! വാര്‍മഴവില്ലങ്ങു മാഞ്ഞുപോകും വാര്‍തിങ്കള്‍ ശോഭയലിഞ്ഞുതീരും മായുകില്ലാത്മാവിലെന്നുമമ്മ ആനന്ദസൗന്ദര്യധാമമല്ലൊ! -സ്വാമി തുരീയാമൃതാനന്ദ പുരി

മുരളികയിലൊരുഗാനമുണ്ടോ… രാധശ്രുതിമീട്ടിയീണം കൊരുക്കാംയമനുയിലൊഴുക്കുന്ന കമലപത്രത്തിലെചെറുകവിത നീ കാണ്മതുണ്ടോ…? കൃഷ്ണ!മുരളികയിലൊരുഗാനമുണ്ടോ… പടവുകളിലൊരു നനവു കണ്ടാല്‍ നിൻ്റെ പദകമലമലരടികളോര്‍ക്കുംനിറമയമയില്പീലി കണ്ടാല്‍ – നിൻ്റെ കനകമയതിരുമകുടമോര്‍ക്കും! (മുരളികയിലൊരു…) മമമനസി മലിനതയൊഴിഞ്ഞാല്‍ – അതില്‍തവചരണ മലരിതള്‍ വിരിഞ്ഞാല്‍ അതികുതുകമനുഭൂതിമഗ്നതയിലൊരു പുതിയകൊടുമുടിയിലൊരു കൊടിയുയര്‍ന്നാല്‍,യമുനയുടെയോളത്തിലാന്ദോളനം ചെയ്യു- മരയാലിലയെന്നപോലെ അനവരതമുണര്‍വ്വിലതുലാനന്ദലഹരിയുടെ ജലധിയിലനായാസമൊഴുകും! (മുരളികയിലൊരു…) – സ്വാമി തുരീയാമൃതാനന്ദ പുരി

വാത്സല്യവായ്പിലൂടമ്മയീ വിശ്വത്തെആത്മാവിലെന്നെന്നുമോമനിപ്പൂ അശ്രുനീർ വാർക്കാതെ ഓർക്കാവതല്ല, തൻവിശ്രുതമായ മഹച്ചരിതം! ത്യാഗോജ്ജ്വലങ്ങളാം ഭവ്യമുഹൂർത്തങ്ങൾകോർത്തതാണമ്മഹാസച്ചരിതം‘വിസ്മയ’ മെന്നുള്ളൊരൊറ്റവാക്കല്ലാതെകെൽപെഴില്ലന്യവാക്കൊന്നു ചൊല്ലാൻ വെണ്മേഘത്തുണ്ടുപോലുള്ളൊരുടയാട-ത്തുമ്പിനാൽ കണ്ണീർ തുടയ്ക്കുമമ്മ പൊൻകരതാരാൽ തലോടി മനസ്സിന്റെനൊമ്പരമെല്ലാമകറ്റുമമ്മ ! പച്ചിലക്കുമ്പിളിൽ പുഷ്യരാഗംപോലെശുഭ്രസാന്നിദ്ധ്യമെൻഹൃത്തിലമ്മഅക്കാൽച്ചുവട്ടിൽ ഞാനർപ്പിച്ച പുഷ്പങ്ങൾനിത്യവും വാടാതിരുന്നിടട്ടെ! “സ്നേഹനൂലിൽ ചേർത്തു കോർത്ത സൂനങ്ങളായ്മാറേണമാരു” മെന്നമ്മയോതുംസ്നേഹോത്സവത്തിന്റെ കാവ്യാമൃതമാകുംഅമ്മയ്ക്കൊരായിരം ഹൃത്പ്രണാമം! – സ്വാമി തുരീയാമൃതാനന്ദ പുരി

ശുദ്ധാശുദ്ധം ജീവഗുണം.. ഈശ്വരതത്ത്വം പരിശുദ്ധം. വിശുദ്ധരാക്കും മനുജരെ നമ്മൾ.. പ്രശസ്തരാക്കാൻ നോക്കീടും. വിശുദ്ധതത്ത്വ പ്രതിരൂപം.. അശുദ്ധി തീർക്കും നരരൂപം.. അവതാരത്തിൻ മഹിമയെ നമ്മൾ.. അറിയാൻ നിർമ്മലരാകേണം ഭാരതഭൂവിൻ നറുമലരായ്.. ശാന്തിപരത്തും അവനിയിലായ്.. ഇരുളറിയാത്താ പകലോനായ്‌.. വിശുദ്ധി ചൊരിയും നിറകുടമായ്.. പ്രസക്തരായവർ വാഴുന്നു.. വിശുദ്ധരായ് ഹൃദി വിലസുന്നു. – അഭേദാമൃത

അറിയുന്ന പൊരുളല്ല ഞാൻ…. അറിയാത്തൊരന്യവും തെല്ലുമല്ല. ഇരുളല്ല….. ഒളിയല്ല …. വസ്തുവല്ല.. തെളിവാർന്ന ബുദ്ധിയിൽ വെളിവായിടും ദേഹവും ദേഹിയും വന്നു പോകും കാലവും ദേശവും മാറിവരാം.. നിത്യമായ് .. മുക്തമായ്.. സത്തയായി ഭാസിപ്പൂവാത്മാ.. സ്വരൂപമായ് കണ്ണിന്നു കാണുവാനാവതല്ല.. വാക്കിനാൽവെളിവായതൊന്നുമല്ല. പ്രാണന്നു പ്രണനായ് സാക്ഷി സ്വരൂമായ് ഭാസിപ്പുവാത്മാവതേകമായി. –അഭേദാമൃത ചൈതന്യ