Category / കവിത

സി ഇ കറുപ്പൻ പാപിയാമെന്നെത്തൊട്ട് ശാന്തനാക്കിയ തൃക്കൈ – പ്പുണ്യത്തെ, യെമ്മട്ടമ്മേ വാഴ്ത്തുവാനിവനാവും ? “ദുഃഖത്തെയോർത്തെൻ കുഞ്ഞേ കേണിടാതൊരുനാളും” ദുഖിതനെനിക്കമ്മ ശാന്തിതൻ മന്ത്രം നല്കി. ഭാരത കുരുക്ഷേത്ര സംഗര ഭൂവിൽ പാർത്ഥ – സാരഥി, കിരീടിക്കു നല്കിയ സന്ദേശം താൻ. “എന്നിലെ ഞാനും, പിന്നെ നിന്നിലെ നീയും സമം ഒന്നാണ് നമ്മൾ നൂനം ഖിന്നത കളഞ്ഞീടൂ” അമൃതാനന്ദം തൂകി യെന്നമ്മ പറഞ്ഞതാ- മഴകാർന്നതാം വാക്യം ജീവനൗഷധമായി. ഭാവസാഗരം കട ന്നെത്തുവാൻ തുണയേകൂ ഭാവതരിണീ ദേവീ കൈവല്യ പ്രദായിനി. […]

മുതുകുളം മാധവൻ പിള്ള കാൽക്കൽ കെട്ടിപിടിച്ച് ഒരു മന്ത്രമെന്ന് കെഞ്ചിയപ്പോൾ മന്ദഹസിച്ചതേയുള്ളൂ – മഹാമായാ ! കെട്ടിപ്പിടിച്ചുവെങ്കിലും ആകാശനീലിമപോലെ അകലെയായിരുന്നു – ആദർശനം ! ഒന്നുകിൽ പ്രപഞ്ചം, അല്ലെങ്കിൽ അമ്മ. രണ്ടുംകൂടി ? ഒരിക്കലും സാദ്ധ്യമല്ല . ഒന്നു മാത്രമേ ലഭിക്കൂ – ഒന്നുമാത്രം ! അമ്മയല്ലാതെ മറ്റാരും സ്വന്തമല്ലെന്ന്, ഹൃദയം പറഞ്ഞപ്പോൾ തൊട്ടുമുന്നിലായിരുന്നു തൊട്ടുരുമ്മിക്കൊണ്ട് – ആദർശനം ! ഉള്ളിൻ്റെ കോണിലെങ്ങോ ചുരുണ്ടുകൂടി ഞാനാരെന്ന് തെല്ലും ബോധമില്ലാതെ ഉറങ്ങിക്കിടന്ന ബ്രഹ്മഭാവത്തെ പ്രണവമന്ത്രത്തിലുണർത്തി മേലോട്ടൊഴുക്കി ആനന്ദത്തിൻ്റെ ദിവ്യ […]

സി. രാധാകൃഷ്ണന്‍ എട്ടും നാലും കൂട്ടിയതപ്പടിതെറ്റിപ്പോയീ ക്ലാസ്സില്‍കിട്ടീ തുടയില്‍ തൊലിയാസകലംപൊട്ടിപ്പോംവരെ പൊടിപൂരം അന്തിക്കമ്മയ്ക്കരികെയെത്തിനൊന്തുവിറച്ചു പരുങ്ങിപൊട്ടിക്കരയാന്‍ നാണിച്ചമ്മയൊ-ടൊട്ടിത്തേങ്ങിയ നേരം അതു പോരെന്നൊരു കൂമന്‍ മൂളിഅതു നേരെന്നൊരു കൂമത്യാരുംകുറ്റിച്ചൂളാനേറ്റുപിടിക്കെമുതുകു തലോടിപ്പാടിത്തന്നുകൗസല്യാസ്തുതി അമ്മ. അതിൻ്റെ താളലയങ്ങളില്‍നിന്നുംപൊങ്ങീലിവനിന്നോളംഎന്തൊരു രസമീയമൃതാനുഭവസുഖ-സുന്ദരമധുരസ്മരണതെളിനീര്‍ച്ചാലിന്നടിയില്‍ നിന്നൊരുവെള്ളാരങ്കല്‍പ്പൊലിമ.

സ്വാമി തുരീയാമൃതാനന്ദ പുരി അന്യനും താനുമെന്നന്തരംഗത്തില്‍ഭിന്നതതോന്നുന്നതന്ധതമാത്രം!അന്യനുമവ്വിധം തോന്നിയാല്‍ പിന്നെഅന്യരല്ലാതാരുമില്ലിവിടെങ്ങും! ദേഹത്തിനാധാരമെന്തെന്നറിഞ്ഞാല്‍ലോകത്തിനാധാരമെന്തെന്നറിയാംഓതവും പ്രോതവുമാണിവിടെല്ലാംഓരോ അണുവിലും ചേതനസ്പന്ദം! അന്യന്‍ തനിക്കാരുമല്ലെന്നു കണ്ടാല്‍അന്യന്റെ നെഞ്ചിലേക്കമ്പുതൊടുക്കാംഅന്യന്‍ സഹോദരനെന്നു കാണുമ്പോള്‍അന്യന്റെ നെഞ്ചിലേക്കന്‍പു ചുരത്തും! അന്യോന്യമൈത്രിയെഴാതെ പോകുമ്പോള്‍ചിന്തയില്‍ നഞ്ചുകലര്‍ന്നെന്നു വ്യക്തം!അന്യനില്‍ തന്മുഖകാന്തി വിരിഞ്ഞാല്‍ചിന്തയില്‍ പീയുഷധാരാഭിഷേകം! അന്യോന്യം ചേതനകണ്ടാദരിക്കെദൈവികമായ്ത്തീരും ലോകമീരേഴും!മൃണ്മയമായ് കാണ്മതേതൊന്നും പിന്നെചിന്മയമായ് കണ്ടു നിര്‍വൃതി നേടാം!

അക്കിത്തം പൃഥ്വീശകലത്തോടു പൃഥ്വിക്കുള്ള കൗതുകംമദീയാന്നമയത്തിന്മേല്‍ പാരുഷ്യമുരസുന്നുവോ?ഇടവപ്പാതി വെള്ളത്തില്‍ കൂളിയിട്ടപ്പോളോര്‍ത്തു ഞാന്‍ബഹിര്‍മുഖ പ്രാണമയഘടാകാശത്തിലെ ത്വര. പിടയ്ക്കുന്നു വലിക്കുന്നു പകലോന്‍ നിറതിങ്കളുംമനോമയത്തിലെത്തേജഃകണത്തിനെ ‘വരൂ വരൂ’കുലുക്കുന്നു വിളിക്കുന്നു നിതാന്തം വായുമണ്ഡലംവിജ്ഞാനമയകോശത്തിന്‍ നിസ്തപ്രേഷണവൃത്തിയെ. ചുംബിച്ചുണര്‍ത്തുന്നു ബഹിരാകാശം മൗനഭാഷയില്‍ആനന്ദമയകോശത്തിന്‍ പഞ്ചസാര പ്രശാന്തിയെഎന്നിട്ടുമീയുഷഃകാല പ്രപഞ്ചഹിമബിന്ദുവില്‍അമ്മ തന്‍ കണ്ണുനീരുപ്പില്‍ മുങ്ങിപ്പൊങ്ങുകയാണു ഞാന്‍.