Author / kairali

ഈശ്വരനോടുള്ള കടമ അമ്മ എപ്പോഴും പറയാറുള്ളതാണു്, നമ്മള്‍ ക്ഷേത്രത്തില്‍ച്ചെന്നു കൃഷ്ണാ…, കൃഷ്ണാ… എന്നു വിളിച്ചു മൂന്നുവട്ടം പ്രദക്ഷിണം വയ്ക്കും. എന്നാല്‍, വാതില്ക്കല്‍ നില്ക്കുന്ന ഭിക്ഷക്കാരന്‍ ‘വിശക്കുന്നേ പട്ടിണിയാണേ’ എന്നുപറഞ്ഞു നിലവിളിച്ചാല്‍ക്കൂടി തിരിഞ്ഞുനോക്കില്ല. ‘ഛേ, മാറിനില്ക്കു്’ എന്നു പറഞ്ഞു പോരുന്നതല്ലാതെ അവരുടെ നേരെ ദയയോടുകൂടി ഒന്നുനോക്കുവാന്‍പോലും തയ്യാറാകുന്നില്ല. ഒരു ഗുരുവിനു് ഒരു ശിഷ്യനുണ്ടായിരുന്നു. എന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതു് ആ ശിഷ്യനു തീരെ ഇഷ്ടമായിരുന്നില്ല. ഇതറിയാവുന്ന ഗുരു ഒരുദിവസം ഭിക്ഷക്കാരന്റെ വേഷത്തില്‍ ശിഷ്യന്റെ വീട്ടില്‍ച്ചെന്നു. ശിഷ്യന്‍ ആ സമയം ഗുരുവിന്റെ […]

വാത്സല്യവായ്പിലൂടമ്മയീ വിശ്വത്തെആത്മാവിലെന്നെന്നുമോമനിപ്പൂ അശ്രുനീർ വാർക്കാതെ ഓർക്കാവതല്ല, തൻവിശ്രുതമായ മഹച്ചരിതം! ത്യാഗോജ്ജ്വലങ്ങളാം ഭവ്യമുഹൂർത്തങ്ങൾകോർത്തതാണമ്മഹാസച്ചരിതം‘വിസ്മയ’ മെന്നുള്ളൊരൊറ്റവാക്കല്ലാതെകെൽപെഴില്ലന്യവാക്കൊന്നു ചൊല്ലാൻ വെണ്മേഘത്തുണ്ടുപോലുള്ളൊരുടയാട-ത്തുമ്പിനാൽ കണ്ണീർ തുടയ്ക്കുമമ്മ പൊൻകരതാരാൽ തലോടി മനസ്സിന്റെനൊമ്പരമെല്ലാമകറ്റുമമ്മ ! പച്ചിലക്കുമ്പിളിൽ പുഷ്യരാഗംപോലെശുഭ്രസാന്നിദ്ധ്യമെൻഹൃത്തിലമ്മഅക്കാൽച്ചുവട്ടിൽ ഞാനർപ്പിച്ച പുഷ്പങ്ങൾനിത്യവും വാടാതിരുന്നിടട്ടെ! “സ്നേഹനൂലിൽ ചേർത്തു കോർത്ത സൂനങ്ങളായ്മാറേണമാരു” മെന്നമ്മയോതുംസ്നേഹോത്സവത്തിന്റെ കാവ്യാമൃതമാകുംഅമ്മയ്ക്കൊരായിരം ഹൃത്പ്രണാമം! – സ്വാമി തുരീയാമൃതാനന്ദ പുരി

ആചാരപ്രഭവോ ധര്‍മ്മഃ • ജന്മദിനസന്ദേശം 1990 • മക്കളേ, അമ്മയുടെ ജന്മദിനത്തിൻ്റെ പേരില്‍ മക്കള്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍, സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണുമ്പോള്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. അതില്‍ക്കവിഞ്ഞു് ഈ ആഘോഷങ്ങള്‍ക്കൊണ്ടു് അമ്മയ്ക്കു പ്രത്യേകിച്ചു് ഒരു സന്തോഷവുമില്ല. മക്കളുടെ ആനന്ദം കാണുന്നതിനുവേണ്ടി മാത്രമാണു് അമ്മ ഇതിനൊക്കെ സമ്മതിച്ചതു്. മക്കളേ, നിങ്ങള്‍ പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരോടു കരുണ കാട്ടുകയും ചെയ്യുമ്പോഴാണു് അമ്മ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നതു്. അമ്മയുടെ പാദം കഴുകി പൂജ നടത്തുന്നതിനെക്കാള്‍ അമ്മയ്ക്കു സന്തോഷം മക്കള്‍ അടുത്തുള്ള അഴുക്കുചാലു വൃത്തിയാക്കുന്നതു കാണുന്നതിലാണു്. […]

അമ്മയുടെ 66-ാമത് ജന്മദിനത്തിൽ അമ്മ നടത്തിയ സത്‌സംഗത്തിൻ്റെ സംക്ഷിപ്ത രൂപം മക്കളെ എല്ലാവരും ഒത്തൊരുമയോടും സ്നേഹത്തോടും ഇങ്ങനെ ഇരിക്കുന്നതു കാണുമ്പോള്‍, പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഭംഗിയായി കോര്‍ത്തിണക്കിയ മനോഹരമായൊരു പൂമാല പോലെയാണു അമ്മയ്ക്കു തോന്നുന്നതു്. നിങ്ങളുടെ ഈ മനസും സേവനമനോഭാവം മേല്‍ക്കുമേല്‍ വളരട്ടെ, വികസിക്കട്ടെ. അതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകട്ടെ എന്ന് അമ്മ പരമാത്മാവില്‍ സമര്‍പ്പിക്കുന്നു. ഇതൊരു സന്തോഷത്തിൻ്റെ നിമിഷമാണെങ്കിലും, ലോകത്തിൻ്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതിദുരന്തങ്ങളിലും അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും പെട്ടു വലയുന്നവരുടെ ജീവിതം ഓര്‍ക്കുമ്പോള്‍ അമ്മയുടെ ഹൃദയം വേദനിക്കുന്നു. […]

ചോദ്യം : ആദ്ധ്യാത്മികത ഇത്ര വികസിച്ചിട്ടും ഇന്ത്യ ദരിദ്രരാഷ്ട്രമായിരിക്കുന്നതെന്തുകൊണ്ടാണു്? ഭൗതികശ്രേയസ്സിനു് ആദ്ധ്യാത്മികം തടസ്സമാണോ ? ഭൗതികമായും ഭാരതം സമ്പന്നരാജ്യംതന്നെയായിരുന്നു. എന്നാല്‍ ഇവിടെയുള്ളവരില്‍ അഹങ്കാരം വര്‍ദ്ധിക്കാന്‍ തുടങ്ങി. ‘എനിക്കു് അവൻ്റെതുകൂടി വേണമെന്നായി. ഇതു ഭ്രാന്താണു്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി പൊരുതുന്നവര്‍ ഭ്രാന്തന്മാരാണു്. പരസ്പരമുള്ള അസൂയയിലും അഹങ്കാരത്തിലും ഈശ്വരനെ മറക്കാന്‍ തുടങ്ങി. ധര്‍മ്മം വെടിഞ്ഞു. പരസ്പരം കലഹം വര്‍ദ്ധിച്ചു. ഐക്യവും തന്മൂലം ഭൗതികശക്തിയും നഷ്ടമായി. ഇതു് ഇവിടെ മറ്റു രാജ്യക്കാരുടെ ആധിപത്യത്തിനു കാരണമായി. എത്രയോ വര്‍ഷക്കാലം, വിദേശികള്‍ ഭാരതത്തെ അടക്കിവാണു. അവര്‍ നമ്മുടെ […]