Author / kairali

ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരാശിയെ അതുല്യമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ചരിത്രപുരുഷനാണ് ശ്രീകൃഷ്ണന്‍. ഭക്തി, സാഹിത്യം, കല രാജ്യതന്ത്രജ്ഞത, തുടങ്ങിയ ജീവിതത്തിൻ്റെ നാനാ മേഖലകളിലും ശ്രീകൃഷണൻ്റെ സാന്നിദ്ധ്യവും സ്വാധീനവും നിറഞ്ഞു നില്‍ക്കുന്നു. ഭഗവാന്‍ അര്‍ജ്ജുനനലൂടെ മനുഷ്യരാശിക്ക് നല്‍കിയ ഭഗവദ്ഗീത സനാതന ധര്‍മ്മത്തിൻ്റെ അടിസ്ഥാന ഗ്രന്ഥമാണ്. മതങ്ങളുടെ അതിര്‍വരമ്പുകള്‍ എല്ലാം അതിക്രമിക്കുന്ന ആദ്ധ്യാത്മശാസ്ത്രം ആണ് അത്. പൂര്‍ണ്ണാവതാരം ആയ ശ്രീകൃഷ്ണന്‍ സാക്ഷാല്‍ ഭഗവാന്‍ തന്നെ ആണെന്ന് ഭാഗവതം പറയുന്നു. അവതാരം എന്നാല്‍ ഇറങ്ങി വരവ് എന്നാണ് അര്‍ത്ഥം. മനുഷ്യ ലോകത്തിലേക്കും, മനുഷ്യ […]

ആന്‍ ഡ്രിസ്‌കോള്‍, യു.എസ്.എ. അതൊരു വെള്ളിയാഴ്ചയായിരുന്നു. 2000 ജൂലായ് 14. സമയം വൈകുന്നേരം 5:45 ആയിക്കാണും. ജോലിയെല്ലാമൊതുക്കി അവധിദിവസങ്ങള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോഴാണു് ആ ഫോണ്‍ സന്ദേശം വന്നതു്. ഞാന്‍ ജോലി ചെയ്യുന്ന ‘പീപ്പിള്‍ മാഗസീനി’ലെ ചീഫു് ആണു വിളിച്ചതു്. അടുത്ത തിങ്കളാഴ്ച ബോസ്റ്റണില്‍ വരുന്ന ഒരു സ്ത്രീയെക്കുറിച്ചു് ഒരു ഫീച്ചര്‍ തയ്യാറാക്കാമോ എന്നാണു ചോദിക്കുന്നതു്; ദിവസം മുഴുവന്‍ വിശ്രമമില്ലാതെ മുന്നിലെത്തുന്നവരെയെല്ലാം ആലിംഗനം ചെയ്യുന്ന ഒരു സ്ത്രീ! ഞാന്‍ ഉടന്‍ സമ്മതിച്ചു. അതൊരു ബുദ്ധിമുട്ടുള്ള കാര്യമാകാന്‍ വഴിയില്ല. അവരേതോ […]

തിരുവോണമെന്നത് മലയാളിക്ക് എന്നും മധുരിക്കുന്ന ഒരു അനുഭവമാണ്, മധുരിക്കുന്ന ഒരു ഓര്‍മ്മയാണ്. എങ്കിലും ഇത്തവണ തിരുവോണ നാളില്‍ മക്കളോടൊപ്പം ഇരിക്കുമ്പോള്‍ അമ്മയ്ക്ക് പൂര്‍ണ്ണമായും ഉള്ളില്‍ സന്തോഷം നിറയുന്നില്ല. കാരണം വര്‍ഷങ്ങളായി അമ്മയോടൊപ്പം തിരുവോണം ആഘോഷിക്കാന്‍ ഓടിയെത്താറുള്ള ഒരുപാട് മക്കള്‍ക്ക് ഇത്തവണ വരാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അമ്മയുടെ മനസ്സ് അവരോടൊപ്പമാണ്, അവരുടെ കൂടെയാണ്. കാലത്തിൻ്റെ ഗതി നമ്മളെല്ലാം അനുസരിച്ചേ മതിയാകൂ, അതിലും ഒരു നന്മയുണ്ട് എന്ന് നമുക്ക് സമാധാനിക്കാം. അമ്മയുടെ എല്ലാ മക്കളുടേയും മുഖങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് […]

ഉഷ്ണ മൂലം പരുന്തുകള്‍ വിണ്ണില്‍‘കൃഷ്ണാ പാഹി’യെന്നുച്ചരിക്കുമ്പോള്‍,കൃഷ്ണന്‍കുട്ടി മുലകുടിക്കുമ്പോള്‍കൃഷ്ണപ്പാട്ടമ്മ നോക്കിവായിപ്പൂ,കൃഷ്ണപ്പാട്ടമ്മ നോക്കിവായിക്കേകൃഷ്ണന്‍കുട്ടിയുടെ ചോദ്യമുദിച്ചു. ”ആനകദുന്ദുഭിക്കര്‍ത്ഥമെന്തമ്മേ,ആനയ്ക്കു കുഞ്ഞിക്കണ്ണായതെന്തമ്മേ,കുതിരയ്ക്കു കൊമ്പു വരാത്തതെന്തമ്മേ,മുതിരയ്ക്കു മോരിണങ്ങാത്തതെന്തമ്മേ?” കൃഷ്ണപ്പാട്ടു മടക്കിവച്ചമ്മകൃഷ്ണന്‍കുട്ടിക്കൊരുമ്മ കൊടുക്കേകൃഷ്ണന്‍കുട്ടിയില്ലമ്മയുമില്ല‘കൃഷ്ണാ പാഹി’ യായ്ത്തീര്‍ന്നു സര്‍വ്വസ്വം. അക്കിത്തം

മക്കളേ, ഈശ്വരനോടു പ്രേമം വന്നുകഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ചിന്തിക്കുവാന്‍ കഴിയില്ല. ‘ഞാന്‍ എത്ര വര്‍ഷമായി ക്ഷേത്രത്തില്‍ പോകുന്നു, പൂജ ചെയ്യുന്നു, ഈശ്വരനെ വിളിക്കുന്നു. എന്നിട്ടും ദുഃഖം ഒഴിഞ്ഞ സമയമില്ല’ എന്നാരെങ്കിലും പറയുന്നുവെങ്കില്‍ അവര്‍ ഇത്രയുംകാലം ഈശ്വരനെ വിളിച്ചിട്ടില്ല. അവരുടെ മനസ്സില്‍ മറ്റെന്തോ ആയിരുന്നു എന്നേ അമ്മ പറയുകയുള്ളൂ. കാരണം ഈശ്വരനോടു പ്രേമം വന്നവനു പിന്നെ ദുഃഖമില്ല. ഈശ്വര പ്രേമത്തില്‍ മുഴുകിയവൻ്റെ ജീവിതത്തില്‍ ആനന്ദം മാത്രമാണുള്ളതു്. അവനു ദുഃഖത്തെക്കുറിച്ചും മറ്റു പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കാന്‍ സമയമെവിടെ? എവിടെയും ഏവരിലും അവന്‍ […]