പി.എസ്. നമ്പീശന്‍ പിറവിതന്‍ പുലരിയി, ലാദ്യമാ,’യമ്മേ’യെ-ന്നവിടുത്തെയല്ലയോ ഞാന്‍ വിളിച്ചൂ!ഊഴിയാ,യൂഷ്മളം പുല്കിക്കിടത്തിയ-താമടിത്തട്ടെന്നുമിന്നറിഞ്ഞൂ…ആഴിപോലാര്‍ത്തടിച്ചെന്നെക്കുളിപ്പിച്ചവാത്സല്യമാത്മാവറിഞ്ഞിരുന്നു. സാന്ത്വനക്കൈവിരല്‍ത്തുമ്പായ്,വഴികളെ-ത്താണ്ടുവാന്‍ പിന്നെ നീ കൂടെ വന്നൂഅന്നുതൊട്ടിന്നോളം താളം പിഴയ്ക്കാതെ-യമ്മേയെന്നാമന്ത്രം കേട്ടിരിപ്പൂ… എന്നെയും താങ്ങി നീളുന്ന പഥങ്ങളി-ലന്വേഷണം ഞാന്‍ തുടങ്ങിയപ്പോള്‍ഗര്‍വംകലര്‍ന്ന യുവത്വമധ്യാഹ്നത്തില്‍തോല്‍വിയാല്‍ പാഠം പറഞ്ഞുതന്നുംവേര്‍പ്പില്‍ പൊതിയുന്നൊരധ്വാന ദുഃഖത്തില്‍നിദ്രയായ് സ്വപ്‌നമായ് സ്വാസ്ഥ്യമായുംആന്ധ്യമകറ്റും തിരികളിലക്ഷര-ബോധമായ് പെട്ടെന്നുദിച്ചുണര്‍ന്നുംഅന്നേ മുതല്‍ക്കെൻ്റെ കൂടെ നിന്നീടുന്ന-തമ്മേ,യവിടുന്നു മാത്രമല്ലേ? ആരാണവിടുന്നു? – ചോദ്യത്തിനുത്തരംപാഴിലാണെന്നു വരുന്നനേരം,കേവലം മാനുഷമാതിര്‍രേഖകള്‍ചേരാതെ ഞാന്‍ കുഴങ്ങുന്ന കാലംഭാഷയില്‍, നാനാനിറച്ചാര്‍ത്തിലുള്‍ക്കൊള്ളാ-നാകാതെ തൂലിക സ്തംഭിക്കുമ്പോള്‍അമ്മേ,യവിടുന്നു തൊട്ടടുത്തുണ്ടെന്നൊ-രദ്ഭുതം സാഷ്ടാംഗമായ്പ്പതിക്കെ,തൊട്ടടുത്തല്ലെൻ്റെ ജീവൻ്റെ തുമ്പത്ത്പൂത്തു നില്പൂ നിൻ്റെ സ്നേഹതാരം…യോഗദണ്ഡില്‍നിന്നൊരാല്‍മരച്ഛായയായ്ധ്യാനശംഖില്‍നിന്നു തീര്‍ത്ഥമായിഅമ്മേ,യവിടുന്നപാരതയായെൻ്റെകൂടെയുണ്ടെന്നതേ ബ്രഹ്മതത്ത്വം,ഏഴു […]
Author / kairali
ഇന്നു് നമുക്കു ബാഹ്യകാര്യങ്ങളിലാണു ശ്രദ്ധ കൂടുതലും. ആന്തരികദൃഷ്ടി ഇല്ലെന്നുതന്നെ പറയാം. പത്താംക്ലാസ്സുവരെ കുട്ടികൾക്കു കളികളിലാണു താത്പര്യം. ആ സമയം അച്ഛനമ്മമാരോടുള്ള ഭയം കൊണ്ടാണവർ പഠിക്കുന്നത്. പിന്നീടു് ലക്ഷ്യബോധം വരുമ്പോൾ റാങ്കു മേടിക്കണം, എഞ്ചിനീയറാകണം തുടങ്ങിയ ആഗ്രഹങ്ങൾ വരുമ്പോൾ ഒരു പ്രേരണയും കൂടാതെ അവർ പഠിക്കുന്നു. ഇന്നു നമുക്കു ലക്ഷ്യമുണ്ടെങ്കിലും വാസനകളുടെ ആധിക്യം മൂലം മനസ്സു വഴുതിപ്പോകുന്നു. അങ്ങനെയുള്ള മനസ്സിനെ നിയന്ത്രിക്കണമെങ്കിൽ സദ്ഗുരുവില്ലാതെ പറ്റില്ല. എന്നാൽ ഒരു ഘട്ടം കഴിഞ്ഞാൽപ്പിന്നെ ആരുടെയും ആവശ്യമില്ല. തന്നിൽത്തന്നെയുള്ള ഗുരു ഉണർന്നു കഴിഞ്ഞു. […]
മക്കള്‍ നേര്‍വഴിയില്‍ സഞ്ചരിക്കണം എന്നാണു് എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം. അതിനുവേണ്ടി അവര്‍ മക്കളെ നല്ല സ്‌കൂളില്‍ വിടുന്നു, നല്ല നല്ല ഉപദേശങ്ങള്‍ കൊടുക്കുന്നു, ശാസിക്കുന്നു, വേണ്ടി വന്നാല്‍ ശിക്ഷിക്കുന്നു. പണം ഒരു പ്രശ്‌നമാക്കാതെ ഏറ്റവും മുന്തിയ വിദ്യാഭ്യാസം ഉറപ്പാക്കുന്നു. മക്കള്‍ അച്ഛനമ്മമാരുടെ അഭിമാനമായി വളര്‍ന്നു വരും എന്നാണു് ഈ ‘ഇന്‍വെസ്റ്റ് മെൻ്റിൻ്റെ’ പിന്നിലെ വികാരം. സ്വാര്‍ത്ഥതയില്‍ അടിസ്ഥാന പ്പെടുത്തിയ ബന്ധങ്ങളാണു മിക്കതും എന്നതാണു സത്യം. നല്ല നിലയില്‍ പഠിച്ചു വലിയ ശമ്പളവും ജോലിയുമൊക്കെ നേടിയാല്‍ മിഷന്‍ സക്‌സസ്! […]
അമ്മ സേവനത്തിനു് ഇത്ര പ്രാധാന്യം കൊടുക്കുന്നതു് എന്തിനാണു്? തപസ്സും സാധനയുമല്ലേ പ്രധാനം എന്നു പലരും ചോദിക്കാറുണ്ടു്. മക്കളേ, തപസ്സും സാധനയും വേണ്ടെന്നു് അമ്മ ഒരിക്കലും പറയുന്നില്ല. തപസ്സു് ആവശ്യംതന്നെ. സാധാരണക്കാരന്‍ ഒരു ഇലക്ട്രിക്ക് പോസ്റ്റാണെങ്കില്‍ തപസ്വി ഒരു ട്രാന്‍സ്‌ഫോര്‍മര്‍ പോലെയാണു്. അത്രയും കൂടുതല്‍ പേര്‍ക്കു പ്രയോജനം ചെയ്യുന്നു. അതിനു വേണ്ടത്ര ശക്തി തപസ്സിലൂടെ നേടാന്‍ കഴിയും. എന്നാല്‍ പത്തറുപതു വയസ്സായി, ശക്തിയും ആരോഗ്യവും നശിക്കുമ്പോള്‍ ആരംഭിക്കേണ്ട കാര്യമല്ല അതു്. നല്ല ആരോഗ്യവും ഉന്മേഷവും ഉള്ളപ്പോള്‍തന്നെ വേണം, തപസ്സു […]
കരിന്‍ സാന്‍ഡ്‌ബെര്‍ഗ് 1991-ല്‍ ഒരു ഭാരതയാത്ര കഴിഞ്ഞു സ്വീഡനിലേക്കു തിരിച്ചെത്തിയ ഞങ്ങളുടെ സുഹൃത്തു് എന്നെയും ഭര്‍ത്താവു ‘പെര്‍’നെയും അദ്ദേഹത്തിൻ്റെ വീട്ടിലേക്കു ക്ഷണിച്ചു. അദ്ദേഹം ‘അമ്മ’ എന്നു വിളിക്കപ്പെടുന്ന ഒരു ആത്മീയ ഗുരുവിനെ കണ്ടുപോലും! അവരെക്കുറിച്ചു പറയാനാണു് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചതു്. ഞാനും എൻ്റെ ഭര്‍ത്താവും ആത്മീയതയില്‍ താത്പര്യമുള്ളവരായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ ധ്യാനിക്കാറുണ്ടായിരുന്നു. ബംഗാളിലുണ്ടായിരുന്ന ‘ആനന്ദമയി മാ’ എന്ന ഗുരുവിനോടു് എനിക്കു മാനസികമായി വളരെ അടുപ്പം തോന്നിയിരുന്നു. അവര്‍ ജീവിച്ചിരിപ്പില്ല എന്നതു് എനിക്കു വലിയ സങ്കടമായിരുന്നു. സത്യം പറഞ്ഞാല്‍ […]

Download Amma App and stay connected to Amma