Tag / സ്നേഹം

സ്നേഹമാണു് അമ്മയുടെ മതം. ഈ അടിസ്ഥാനശിലയുടെ മുകളിലാണു് അമ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യപരിഷ്‌കരണ- നവോത്ഥാനപ്രവര്‍ത്തനങ്ങളും നടത്തുന്നതു്. എവിടെയൊക്കെ കാരുണ്യവും സഹാനുഭൂതിയും ആവശ്യമുണ്ടോ അവിടെയൊക്കെ അമ്മയുടെ കാരുണ്യം ഒഴുകിയെത്തി നിറയുന്നു- അന്താരാഷ്ട്രതലത്തില്‍പ്പോലും.

ഓണം, മനുഷ്യന്‍ ഈശ്വനിലേയ്ക്ക് ഉയര്‍ന്നതിന്‍റെ, നരന്‍ നാരായണനിലേയ്ക്ക് ഉയര്‍ന്നതിന്‍റെ സന്ദേശം കൂടിയാണ്. എല്ലാം സമര്‍പ്പിക്കുന്നവന്‍ എല്ലാം നേടുമെന്ന വലിയ സത്യത്തിന്‍റെ വിളമ്പരമാണ് തിരുവോണം.

നമ്മള്‍ വ്യക്തികളെ സ്‌നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കയുമാണ് വേണ്ടത് എന്നാലിന്ന് നേരേതിരിച്ചാണ് ചെയുന്നത് വ്യക്തികളെ ഉപയോഗിക്കുന്നു, വസ്തുക്കളെ സ്‌നേഹിക്കുന്നു. ഇങ്ങിനെയാല്‍ കുടുംബങ്ങള്‍ തകരും, സമൂഹത്തിന്‍റെ താളലയം നഷ്ടപ്പെടും. – അമ്മ