ചോദ്യം : അമ്മയെക്കുറിച്ചു സംസാരിക്കവെ ചിലർ പറയുകയുണ്ടായി, സ്നേഹം മർത്ത്യരൂപം പൂണ്ടാൽ എങ്ങനെയിരിക്കുമെന്നറിയണമെങ്കിൽ അമ്മയെ നോക്കിയാൽ മതിയെന്നു്. എന്താണു് ഇതിനെക്കുറിച്ചു് അമ്മയ്ക്കു പറയുവാനുള്ളതു്? അമ്മ: (ചിരിക്കുന്നു) കൈയിലുള്ള നൂറു രൂപയിൽനിന്നും ആർക്കെങ്കിലും പത്തുരൂപാ കൊടുത്താൽ പിന്നീടു തൊണ്ണൂറു രൂപ മാത്രമെ ശേഷിക്കുകയുള്ളു. എന്നാൽ സ്നേഹം ഇതുപോലെയല്ല. എത്ര കൊടുത്താലും തീരില്ല. കൊടുക്കുന്തോറും അതേറിക്കൊണ്ടിരിക്കും. കോരുന്ന കിണർ ഊറുംപോലെ. ഇത്ര മാത്രമേ അമ്മയ്ക്കറിയൂ. അമ്മയുടെ ജീവിതം സ്നേഹസന്ദേശമായിത്തീരണം. അതു മാത്രമേ അമ്മ ചിന്തിക്കുന്നുള്ളൂ. സ്നേഹത്തിനുവേണ്ടിയാണു മനുഷ്യൻ ജനിച്ചതു്, അതിനുവേണ്ടിയാണു […]
Tag / സ്നേഹം
ചോദ്യം: അമ്മയുടെ ജീവിതത്തിന്റെ സന്ദേശം എന്താണു്? അമ്മ: അമ്മയുടെ ജീവിതംതന്നെ അമ്മയുടെ സന്ദേശം. അതു സ്നേഹമാണു്. ചോദ്യം : അമ്മയുടെ സാമീപ്യത്തിൽ എത്താൻ കഴിഞ്ഞിട്ടുള്ളവർക്കെല്ലാം, അമ്മയുടെ സ്നേഹത്തെക്കുറിച്ചു് എത്ര പറഞ്ഞാലും മതിയാകുന്നില്ല. ഇതെങ്ങനെ സാധിക്കുന്നു? അമ്മ: അമ്മ അറിഞ്ഞുകൊണ്ടു് ആരെയും പ്രത്യേകിച്ചു സ്നേഹിക്കാറില്ല. സ്നേഹം എന്നതു സംഭവിക്കുകയാണു്. സ്വാഭാവികമായി അങ്ങനെ ആയിത്തീരുന്നതാണു്. അമ്മയ്ക്കു് ആരെയും വെറുക്കുവാനാവുന്നില്ല. അമ്മയ്ക്കു് ഒരു ഭാഷ മാത്രമേ അറിയുകയുള്ളു. അതു സ്നേഹത്തിന്റെ ഭാഷയാണു്. സകലർക്കും മനസ്സിലാകുന്ന ഭാഷയാണതു്. ഇന്നു ലോകം അനുഭവിക്കുന്ന കടുത്ത […]
ലോകത്ത് ഇന്ന് കൊച്ചു കൊച്ചു ഗ്രാമങ്ങളില്‍വരെ മൊബൈല്‍ഫോണും ഇന്റര്‍നെറ്റുമൊക്കെ എത്തിച്ചേര്‍ന്നിട്ടുണ്ട്. യന്ത്രങ്ങള്‍ യന്ത്രങ്ങളോട് ആശയവിനിമയം ചെയ്യുന്നത് എത്രയോ വര്‍ദ്ധിച്ചെങ്കിലും ഹൃദയം ഹൃദയത്തോട് സംവദിക്കുന്നത് കുറഞ്ഞു കുറഞ്ഞു വരികയാണ്. ഇന്ന് പലരും വസ്തുക്കളെ സ്നേഹിക്കുകയും മനുഷ്യരെ ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ നേരെ തിരിച്ചാണ് വേണ്ടത്. നമ്മള് മനുഷ്യരെ സ്നേഹിക്കുകയും വസ്തുക്കളെ ഉപയോഗിക്കുകയുമാണ് ചെയ്യേണ്ടത്. കൊച്ചു പ്രായത്തില്‍ ‘ഇതെന്റെ അമ്മയാണ്, ഇതെന്റെ അച്ഛനാണ്’ എന്നിങ്ങനെ പറഞ്ഞ് സഹോദരീ സഹോദരന്മാര് പരസ്പരം മത്സരിക്കും. എന്നാല്‍ വളര്‍ന്നു വലുതാകുമ്പോള്‍ അവരുടെ ഭാവം നേരെമറിച്ചാകും. […]
നമ്മള് ആഡംബരത്തിനും മറ്റു് അനാവശ്യകാര്യങ്ങള്‍ക്കും ചെലവുചെയ്യുന്ന
പണമുണ്ടെങ്കില്‍, ഒരാള്‍ക്ക് മരുന്നു വാങ്ങുവാന്‍ കഴിയും, ഒരു കുടുംബത്തിനു് ഒരു
നേരത്തെ ഭക്ഷണത്തിനു മതിയാകും, ഒരു സാധുക്കുട്ടിയുടെ വിദ്യാഭ്യാസത്തിനു നല്കി അതിന്റെ ഭാവി ശോഭനമാക്കുവാന്‍ സാധിക്കും.
സ്നേഹമാണു് അമ്മയുടെ മതം. ഈ അടിസ്ഥാനശിലയുടെ മുകളിലാണു് അമ്മ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സാമൂഹ്യപരിഷ്കരണ- നവോത്ഥാനപ്രവര്‍ത്തനങ്ങളും നടത്തുന്നതു്. എവിടെയൊക്കെ കാരുണ്യവും സഹാനുഭൂതിയും ആവശ്യമുണ്ടോ അവിടെയൊക്കെ അമ്മയുടെ കാരുണ്യം ഒഴുകിയെത്തി നിറയുന്നു- അന്താരാഷ്ട്രതലത്തില്‍പ്പോലും.

Download Amma App and stay connected to Amma