Tag / സാധന

ഇന്നു ലോകത്തു കഷ്ടപ്പെടുന്നവര്‍ എത്രപേരാണു്! ചികിത്സയേ്ക്കാ മരുന്നിനോ പണമില്ലാതെ സാധുക്കളായ എത്രയോ രോഗികള്‍ വേദന തിന്നു കഴിയുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ എത്രയോ സാധുക്കള്‍ കഷ്ടപ്പെടുന്നു. ഫീസു കൊടുക്കാന്‍ കഴിവില്ലാതെ എത്രയോ കുട്ടികള്‍ പഠിത്തം നിര്‍ത്തുന്നു. നമ്മള്‍ ജോലി ചെയ്തു മിച്ചംവരുത്തുന്ന കാശു് ഈ സാധുക്കളെ സഹായിക്കുന്നതിനുവേണ്ടി ഉപയോഗിക്കാമല്ലോ. നമ്മുടെ അനാഥാലയത്തില്‍ത്തന്നെ പത്തഞ്ഞൂറു കുട്ടികള്‍ പഠിക്കുന്നു. നമ്മള്‍ കഷ്ടപ്പെട്ടും മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറാകണം. എല്ലാവര്‍ക്കും കസേരയില്‍ ഇരുന്നുള്ള ജോലികള്‍ ചെയ്യുവാനാണു താത്പര്യം. ഇതുപോലുള്ള ജോലികള്‍ ചെയ്യുവാന്‍ […]

ചോദ്യം : സാധന ചെയ്യുന്ന പലരിലും ദേഷ്യം കാണുന്നു. അതെങ്ങനെ ഇല്ലാതാക്കാന്‍ കഴിയും? അമ്മ: സാധന ചെയ്തതുകൊണ്ടു മാത്രം കോപത്തെ അതിജീവിക്കുവാന്‍ പറ്റില്ല. ഏകാന്തമായിരുന്നു് , സാധനമാത്രം ചെയ്തു നീങ്ങുന്നവര്‍ മരുഭൂമിയിലെ വൃക്ഷംപോലെയാണു്. അതിനും തണലില്ല. ലോകത്തിനും ഗുണമില്ല. അങ്ങനെയുള്ളവര്‍ ലോകത്തിറങ്ങി, അതിൻ്റെ നടുക്കുനിന്നു് എല്ലാത്തിലും ഈശ്വരനെ കാണുവാനുള്ള ഒരു മനസ്സു വളര്‍ത്തുവാന്‍ ശ്രമിക്കണം. പല പാറക്കല്ലുകള്‍ ഒന്നിച്ചു് ഒരു മിഷ്യനകത്തിട്ടു കറക്കുമ്പോള്‍, പരസ്പരം ഉരസി, അതിൻ്റെ മുനകള്‍ നഷ്ടമായി, നല്ല ആകൃതി കൈക്കൊള്ളുന്നു. അതുപോലെ ലോകത്തിറങ്ങി […]

ചോദ്യം : ഗുരുവിന്റെ സഹായമില്ലാതെ സാധനയും സത്സംഗവുംകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താമോ? (തുടർച്ച) ഏതു സാധനാക്രമമാണു നമുക്കു വേണ്ടതെന്നു നിര്‍ദ്ദേശിക്കുന്നതു ഗുരുവാണു്. നിത്യാനിത്യവിവേചനമാണോ, നിഷ്‌കാമസേവനമാണോ യോഗമാണോ, അതോ ജപവും പ്രാര്‍ത്ഥനയും മാത്രം മതിയോ ഇതൊക്കെ തീരുമാനിക്കുന്നതു ഗുരുവാണു്. ചിലര്‍ക്കു യോഗസാധന ചെയ്യുവാന്‍ പറ്റിയ ശരീരക്രമമായിരിക്കില്ല. ചിലര്‍ അധികസമയം ധ്യാനിക്കുവാന്‍ പാടില്ല. ഇരുപത്തിയഞ്ചുപേരെ കയറ്റാവുന്ന വണ്ടിയില്‍ നൂറ്റിയന്‍പതുപേരെ കയറ്റിയാല്‍ എന്താണു സംഭിക്കുക? വലിയ ഗ്രൈന്‍ഡറുപോലെ ചെറിയ മിക്‌സി പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ല. അധികസമയം തുടര്‍ച്ചയായി പ്ര വര്‍ത്തിപ്പിച്ചാല്‍ ചൂടുപിടിച്ചു എരിഞ്ഞുപോകും. ഓരോരുത്തരുടെയും ശരീരമനോബുദ്ധികളുടെ […]

ചോദ്യം : ഗുരുവിന്റെ സഹായമില്ലാതെ സാധനയും സത്സംഗവുംകൊണ്ടുമാത്രം ലക്ഷ്യത്തിലെത്താമോ? അമ്മ: മോനേ, പുസ്തകം നോക്കി പഠിച്ചതുകൊണ്ടുമാത്രം മെഷീനുകള്‍ റിപ്പയറു ചെയ്യുവാന്‍ കഴിയില്ല. വര്‍ക്കുഷോപ്പില്‍പ്പോയി ജോലി അറിയാവുന്ന ഒരാളുടെ കൂടെനിന്നു പരിശീലനം നേടണം. അവര്‍ ചെയ്യുന്നതു കണ്ടുപഠിക്കണം. അതുപോലെ സാധനയില്‍ ഉണ്ടാകാവുന്ന പ്രതിബന്ധങ്ങളെക്കുറിച്ചു മനസ്സിലാക്കുവാനും അവയെ അതിജീവിച്ചു ലക്ഷ്യത്തിലെത്തുവാനും ഗുരു ആവശ്യമാണു്. ഔഷധങ്ങളുടെ പുറത്തുള്ള ലേബലില്‍ ഉപയോഗക്രമം എഴുതിയിട്ടുണ്ടെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ അതു കഴിക്കുവാന്‍ പാടില്ല. പൊതുവായ നിര്‍ദ്ദേശം മാത്രമാണു ലേബലിലുള്ളതു്. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിയും ശരീരഘടനയും അനുസരിച്ചു് എങ്ങനെ […]

ചോദ്യം : മാതാപിതാക്കളെ സംരക്ഷിക്കേണ്ട മക്കള്‍ അവരെ വിട്ടു് ആശ്രമത്തില്‍ ചേരുന്നതു ശരിയാണോ? അതു സ്വാര്‍ത്ഥതയല്ലേ, വാര്‍ദ്ധക്യത്തില്‍ ആരവരെ ശുശ്രൂഷിക്കും? അമ്മ: മക്കളില്ലാത്തവര്‍ ഈ ലോകത്തു ജീവിക്കുന്നില്ലേ; അവരെ വയസ്സുകാലത്തു് ആരാണു നോക്കുന്നതു്? ഇന്നു് ഒരു കുട്ടി ആശ്രമത്തില്‍ ചേരുന്നതു് അനേകം പേരെ രക്ഷിക്കുന്നതിനു വേണ്ടിയാണു്. ഒരച്ഛനും അമ്മയ്ക്കും വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞു വയ്ക്കുന്നതാണോ, അതോ ജീവിതം ലോകത്തിനു സമര്‍പ്പിക്കുന്നതാണോ സ്വാര്‍ത്ഥത? വീട്ടില്‍ താമസിച്ചാല്‍ ഒരു കുടുംബത്തെ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. ഒരു കുട്ടിക്കു് എം.ബി.ബി.എസ്സിനു പഠിക്കാന്‍ […]