ഡോ: ടി.വി. മുരളീവല്ലഭന്‍ (2011) അമ്മയെന്ന പദം സുന്ദരവും സുതാര്യവും പൂര്‍ണ്ണവുമാണു്. ദുഃഖമയമായ ജീവിതസാഗരത്തില്‍ സുഖത്തിൻ്റെയും സന്തോഷത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും തുരുത്തുകള്‍ കാണിച്ചുതരുന്നതു് അമ്മയാണു്. കപടലോകത്തില്‍, ആത്മാര്‍ത്ഥമായ ഹൃദയത്തിലൂടെ ലോകത്തിൻ്റെ സുതാര്യതയെ പരിചയപ്പെടുത്തുന്നതു് അമ്മയാണു്. ‘ഓം’ എന്ന പ്രണവ മന്ത്രത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന പദമാണ് അമ്മ. ശബ്ദശാസ്ത്രപ്രകാരം അ, ഉ, മ്, എന്ന മൂന്നു വര്‍ണ്ണങ്ങള്‍ ചേര്‍ന്നാണു് ‘ഓം’ രൂപപ്പെടുന്നതു്. അമ്മയെന്ന വാക്കിലും, അ, മ എന്ന അക്ഷരങ്ങളാണുള്ളതു്. ശബ്ദപ്രപഞ്ചത്തിൻ്റെ പൂര്‍ണ്ണത എങ്ങനെയാണോ പ്രണവ(ഓം)ത്തില്‍ അടങ്ങിയിരിക്കുന്നതു്, അതേപോലെ […]