Tag / സ്നേഹം

ചോദ്യം : അമ്മേ, ഗുരുക്കന്മാര്‍ ഏതു രീതിയിലാണു ശിഷ്യരെ പരീക്ഷിക്കുന്നതു്? അമ്മ: ഒരു പരീക്ഷയ്ക്കു ജയിക്കുവാന്‍ വേണ്ടപോലെ, പൊതുവായ നിയമങ്ങളൊന്നും അതിനു പറയുവാന്‍ സാധിക്കുകയില്ല. ശിഷ്യന്‍ ജന്മജന്മാന്തരങ്ങളായി സമ്പാദിച്ചിരിക്കുന്ന വാസനകള്‍ക്കനുസരിച്ചാണു ഗുരുക്കന്മാര്‍ അവരെ നയിക്കുന്നതു്. ഒരേ സാഹചര്യത്തില്‍ത്തന്നെ, പലരോടും പലവിധത്തില്‍ പെരുമാറിയെന്നു വരും. അതെന്തിനാണെന്നു സാധാരണ ബുദ്ധിക്കറിയാന്‍ കഴിയില്ല. അതു ഗുരുവിനു മാത്രമേ അറിയൂ. ഓരോരുത്തരിലെയും വാസനകളെ ക്ഷയിപ്പിച്ചു് അവരെ ലക്ഷ്യത്തിലെത്തിക്കുവാന്‍ ഏതു മാര്‍ഗ്ഗമാണു സ്വീകരിക്കേണ്ടതെന്നു തീരുമാനിക്കുന്നതു ഗുരുവാണു്. ആ തീരുമാനത്തിനു വഴങ്ങിക്കൊടുക്കുക. അതൊന്നു മാത്രമേ ശിഷ്യനു […]

ചോദ്യം : ഗുരു സാക്ഷാത്കാരം കിട്ടിയ ആളല്ല എങ്കില്‍, തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചതുകൊണ്ടു് എന്താണു വിശേഷം? ശിഷ്യന്‍ കബളിപ്പിക്കപ്പെടുകയല്ലേയുള്ളൂ? അപ്പോള്‍ ഗുരു സാക്ഷാത്കാരം കിട്ടിയ ആളാണോ, അല്ലയോ എന്നു് എങ്ങനെ അറിയാന്‍ കഴിയും? അമ്മ: അതു പറയാന്‍ പ്രയാസമാണു്. ഇവിടുത്തെ വലിയ നടന്‍ ആരാണെന്നുവച്ചാല്‍ ആ നടനാകാനാണു് എല്ലാവര്‍ക്കും ആഗ്രഹം. അതിനുവേണ്ടി എല്ലാ അഭ്യാസങ്ങളും അവര്‍ ചെയ്യും. ഏതു രീതിയിലും അനുകരിക്കുവാന്‍ ശ്രമിക്കും. ഗുരുക്കന്മാരെ മറ്റുള്ളവര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ പലര്‍ക്കും ഗുരു ചമയുവാന്‍ ആഗ്രഹം […]

ചോദ്യം : നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെ സ്നേഹിക്കണം എന്നു പറഞ്ഞിട്ടു് ഇന്നു് അതു് എത്രപേര്‍ പ്രാവര്‍ത്തികമാക്കുന്നുണ്ടു് ? അമ്മ: മക്കളേ, നിന്നെപ്പോലെ നിൻ്റെ അയല്ക്കാരനെയും സ്നേഹിക്കണമെന്നു പറഞ്ഞതുകൊണ്ടു് ആരും സ്നേഹിക്കുവാന്‍ തയ്യാറാവുകയില്ല. ആരും നന്നാകാന്‍ പോകുന്നില്ല. അതിൻ്റെ പിന്നിലെ തത്ത്വം കൂടി പറഞ്ഞു കൊടുക്കണം. ‘അയലത്തുള്ളവര്‍ സത്‌സ്വഭാവികളാകണേ’ എന്നു് ഈശ്വരനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്കാണു ശാന്തി. ഉദാഹരണത്തിനു്, നമ്മുടെ അടുത്ത വീട്ടില്‍ ഒരു കള്ളനുണ്ടെങ്കില്‍ രാത്രി ഉറങ്ങാന്‍ കഴിയുമോ? വീടു വിട്ടു് ഒരു സ്ഥലത്തും പോകുവാന്‍ സാധിക്കുകയില്ല. ഒരു […]

ചോദ്യം : പ്രവൃത്തിയാണു സ്നേഹത്തിൻ്റെ അഭിവ്യക്തിയെന്നു പറയും. അഹിംസയും കരുണയും പ്രവൃത്തിയില്‍കൊണ്ടുവരുവാനും പ്രചരിപ്പിക്കുവാനുംവേണ്ടി വ്യക്തികള്‍ക്കെന്തു ചെയ്യുവാന്‍ കഴിയും? അമ്മ: നമ്മള്‍ വ്യക്തിബോധം വിട്ടു വിശ്വചൈതന്യത്തിൻ്റെ ഭാഗമാണെന്നറിഞ്ഞു പ്രവര്‍ത്തിക്കണം. അപ്പോള്‍ മാത്രമേ കരുണയും അഹിംസയും പൂര്‍ണ്ണമായി പ്രവൃത്തിയില്‍ കൊണ്ടുവരുവാന്‍ കഴിയുകയുള്ളൂ. ഇതു പെട്ടെന്നു സാധിക്കുന്ന കാര്യമാണോ എന്നു സംശയിക്കാം. പൂര്‍ണ്ണമായും ആ തലത്തിലേക്കുയരുവാന്‍ കഴിഞ്ഞില്ലെങ്കിലും ആ ലക്ഷ്യംവച്ചു നമ്മുടെ കഴിവിനനുസരിച്ചു മറ്റുള്ളവരെ സ്നേഹിക്കുവാനും സേവിക്കുവാനും ശ്രമിക്കാമല്ലോ?

സ്നേഹം: കൈയിലിരുന്നിട്ടും കാണാതെ പോകുന്ന ധനം അതിര്‍വരന്പുകളും വേര്‍തിരിവുകളും ഇല്ലാത്ത അഖണ്ഡമായ ഏകത്വമാണീശ്വരന്‍. ആ ഈശ്വരശക്തി പ്രകൃതിയിലും അന്തരീക്ഷത്തിലും മൃഗങ്ങളിലും മനുഷ്യരിലും ചെടികളിലും വൃക്ഷങ്ങളിലും പക്ഷികളിലും ഓരോ അണുവിലും നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യമറിഞ്ഞാല്‍, നമുക്കു നമ്മെത്തന്നെയും മറ്റുള്ളവരേയും ഈ ലോകത്തെയും സ്നേഹിക്കാന്‍ മാത്രമേ കഴിയൂ. സ്നേഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍ നിന്നുതന്നെയാണ് ഉടലെടുക്കേണ്ടത്. നിശ്ചലമായിരിക്കുന്ന തടാകത്തിലേക്കൊരു കല്ലെടുത്തെറിഞ്ഞാല്‍, ആദ്യത്തെ ചെറുതിര ആ കല്ലിനു ചുറ്റിനുമാണ് പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ആ തിരയുടെ […]