Tag / സ്നേഹം

ചോദ്യം : ഇന്നത്തെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ജനങ്ങള്‍ ആദ്ധ്യാത്മികാചാര്യന്മാരെ സമീപിക്കുന്നതു് അവരെ ബുദ്ധിമുട്ടിക്കുകയാകുമോ ? അമ്മ : നാം വളര്‍ത്തുന്ന ഒരു ചെടി കരിഞ്ഞുപോയാല്‍ നമ്മള്‍ ഇരുന്നു കരഞ്ഞുകൊണ്ടിരിക്കും. അതോര്‍ത്തു കരയാതെ മറ്റൊരു ചെടി വച്ചുപിടിപ്പിക്കുക. ശ്രദ്ധയോടെ, എന്നാല്‍ മമത വയ്ക്കാതെ കര്‍മ്മംചെയ്യുക. ഇതാണു് ആദ്ധ്യാത്മികാചാര്യന്മാര്‍ പറയുന്നതു്. കഴിഞ്ഞതോര്‍ത്തു വിഷമിച്ചു മനുഷ്യന്‍ തളരാന്‍ പാടില്ല. തന്നെപ്പോലെ എല്ലാവരെയും സ്നേഹിക്കാനും തനിക്കുവേണ്ടിച്ചെയ്യുന്ന കര്‍മ്മങ്ങള്‍പോലെ, മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്. ഇതു് ഏതെങ്കിലും സര്‍വ്വകലാശാലയില്‍നിന്നു പഠിക്കുവാന്‍ […]

ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ? അമ്മ : അതിഥിയെ ഈശ്വരനായിക്കരുതി ആദരിക്കാനാണു നമ്മുടെ സംസ്‌കാരം അനുശാസിക്കുന്നതു്. കുടുംബാംഗങ്ങളോടുള്ള സ്നേഹം മമതയില്‍നിന്ന് ഉണ്ടാകുന്നതാണു്. നമ്മളെ വിശാലഹൃദയരാക്കാനതു് ഉപകരിക്കില്ല. എന്നാല്‍, അതിഥിപൂജ പ്രതീക്ഷയില്ലാത്ത സ്നേഹത്തില്‍ നിന്നു് ഉടലെടുക്കുന്നതാണു്. ലോകത്തെ ഒറ്റ കുടുംബമായിക്കണ്ടു സ്നേഹിക്കാനതു നമ്മെ പ്രാപ്തരാക്കുന്നു. വൃക്ഷലതാദികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ദേവതകളുടെയും ദേവവാഹനങ്ങളുടെയും സ്ഥാനമാണു നമ്മള്‍ നല്കിയിരുന്നതു്. വളര്‍ത്തുമൃഗങ്ങളെ ഊട്ടിക്കഴിഞ്ഞിട്ടേ, തുളസിക്കോ, ആലിനോ, കൂവളത്തിനോ വെള്ളമൊഴിച്ചു കഴിഞ്ഞിട്ടേ പണ്ടു വീട്ടുകാര്‍ ആഹാരം കഴിച്ചിരുന്നുള്ളൂ. പൂജാപുഷ്പങ്ങള്‍ക്കായി ഒരു […]

ചോദ്യം : മനുഷ്യനില്‍ ഭയഭക്തി വളര്‍ത്തുന്ന മതത്തെക്കാള്‍ പ്രകൃതിയെക്കുറിച്ചു പഠിക്കുന്ന ആധുനികശാസ്ത്രമല്ലേ അഭികാമ്യമായിട്ടുള്ളതു്? (തുടർച്ച………) ഈശ്വരനോടുള്ള ഭയഭക്തി, നമ്മളിലെ ദൗര്‍ബ്ബല്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നു. ഒരു രോഗിയു ടെ മുന്നില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണം ഇരുന്നാല്‍, കൊതിക്കൂടുതല്‍കൊണ്ടു് അവനതെടുത്തു കഴിക്കും. അതാണു നമ്മുടെ വാസന. അതു കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ചോ മരണത്തെക്കുറിച്ചുപോലുമോ നമ്മള്‍ ചിന്തിക്കുന്നില്ല. നമ്മള്‍ നമ്മളെക്കാള്‍ നമ്മുടെ വാസനയ്ക്കാണു് അടിമപ്പെട്ടു കിടക്കുന്നതു്. ഈ ദുര്‍ബ്ബലതകളെ അതിജീവിക്കുവാന്‍ ഈശ്വരനോടുള്ള ഭയഭക്തി സഹായിക്കുന്നു. വളരെ നാളുകളായി സിഗരറ്റുവലി ശീലമാക്കിയ ഒരാള്‍ ‘ഇനി […]

ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന്‍ നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച) ഒരുവന്റെ ചീത്ത പ്രവൃത്തിയെ മാത്രം ഉയര്‍ത്തിപ്പിടിച്ചു് അവനെ നമ്മള്‍ തള്ളിയാല്‍, ആ സാധുവിന്റെ ഭാവി എന്തായിരിക്കും? അതേസമയം, അവനിലെ ശേഷിക്കുന്ന നന്മ കണ്ടെത്തി അതു വളര്‍ത്താന്‍ ശ്രമിച്ചാല്‍, അതേ വ്യക്തിയെ, എത്രയോ ഉന്നതനാക്കി മാറ്റാന്‍ കഴിയും. ഏതു ദുഷ്ടനിലും ഈശ്വരത്വം ഉറങ്ങിക്കിടക്കുന്നുണ്ടു്. അതു് ഉണര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ വാസ്തവത്തില്‍, നമ്മള്‍ നമ്മളിലെ ഈശ്വരത്വത്തെത്തന്നെയാണു് ഉണര്‍ത്തുന്നതു്. ഒരു […]

ചോദ്യം : സത്യമാണെങ്കിലും അതു വേദനിപ്പിക്കുന്നതാണെങ്കില്‍ പറയാന്‍ പാടില്ല എന്നുപറയുവാന്‍ കാരണമെന്താണു്? അമ്മ ഒരു കഥ ഓര്‍ക്കുകയാണു്. ഒരു ഗ്രാമത്തില്‍ ഒരു ധനികനുണ്ടായിരുന്നു. അദ്ദേഹം ബിസിനസ്സു ചെയ്തു കിട്ടുന്ന ലാഭം മുഴുവനും വര്‍ഷത്തിലൊരു ദിവസം തൻ്റെ അടുത്തു വരുന്ന സാധുക്കള്‍ക്കു ദാനമായി നല്കിയിരുന്നു. ആദ്ധ്യാത്മികകാര്യങ്ങള്‍ ഒരു വിധം നന്നായി അറിയാവുന്ന ഒരാളായിരുന്നു അദ്ദേഹം. ഇതേക്കുറിച്ചു് അദ്ദേഹം പറയും, ”എനിക്കു മുഴുവന്‍ സമയവും സാധന ചെയ്യാന്‍ കഴിയില്ല. ജപധ്യാനങ്ങള്‍ക്കു വളരെക്കുറച്ചു സമയമേ കിട്ടുകയുള്ളൂ. അതിനാല്‍ ബിസിനസ്സില്‍നിന്നു കിട്ടുന്ന ലാഭം […]