സന്താപഹൃത്തിന്നു ശാന്തിമന്ത്രം സന്ദേഹഹൃത്തിന്നു ജ്ഞാനമന്ത്രംസംഫുല്ലഹൃത്തിന്നു പ്രേമമന്ത്രം!അന്‍പാര്‍ന്നൊരമ്മതന്‍ നാമമന്ത്രം! ചെന്താരടികളില്‍ ഞാന്‍ നമിപ്പൂ ചിന്താമലരതില്‍ നീ വസിക്കൂ! സന്ദേഹമില്ലാത്ത ജ്ഞാനമെന്നും സംഫുല്ലഹൃത്തില്‍ തെളിഞ്ഞിടട്ടെ! എന്നോടെനിക്കുള്ള സ്നേഹമല്ല നിന്നോടെനിക്കുള്ള പ്രേമമമ്മേ!അമ്മഹാതൃക്കഴല്‍ത്താരിലല്ലൊ മന്‍മനഃഷട്പദമാരമിപ്പൂ! വാര്‍മഴവില്ലങ്ങു മാഞ്ഞുപോകും വാര്‍തിങ്കള്‍ ശോഭയലിഞ്ഞുതീരും മായുകില്ലാത്മാവിലെന്നുമമ്മ ആനന്ദസൗന്ദര്യധാമമല്ലൊ! -സ്വാമി തുരീയാമൃതാനന്ദ പുരി
Tag / സ്നേഹം
പരസ്പരം ആദരിക്കുകയും സ്നേഹപൂര്‍വ്വം അംഗീകരിക്കുകയും ചെയ്യാത്തിടത്തോളം, സ്ത്രീ പുരുഷന്മാരുടെ ജീവിതം പാലമില്ലാതെ വേര്‍പെട്ടുകിടക്കുന്ന രണ്ടുകരകളെപ്പോലെയാകും. സ്ത്രീക്കു പുരുഷനിലേക്കും പുരുഷനു സ്ത്രീയിലേക്കും കടന്നുചെല്ലാന്‍ വേണ്ടത്ര ധാരണാശക്തിയും മനഃപക്വതയും വിവേകബുദ്ധിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അതുണ്ടായില്ലെങ്കില്‍, അപശ്രുതിയും അവതാളവും അസ്വസ്ഥതയും സമൂഹജീവിതത്തിൻ്റെ മുഖമുദ്രകളാകും. അസമത്വചിന്തകള്‍ ഉള്ളില്‍ കുടികൊള്ളുന്നിടത്തോളം സമൂഹത്തിൻ്റെ വളര്‍ച്ചയും വികാസവും പാതി കൂമ്പിയ പുഷ്പംപോലെ എന്നും അപൂര്‍ണ്ണമായിരിക്കും. സ്ത്രീയെ സാമ്പത്തികവും ഭരണപരവുമായ കാര്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതു്, സമൂഹത്തിൻ്റെ പകുതി ബുദ്ധിയും ശക്തിയും ഒഴിവാക്കി, പകുതി മാത്രം ഉപയോഗിക്കുന്നതിനു തുല്യമാണു്. ഇത്തരം […]
ഈശ്വരനോടുള്ള കടമ അമ്മ എപ്പോഴും പറയാറുള്ളതാണു്, നമ്മള് ക്ഷേത്രത്തില്‍ച്ചെന്നു കൃഷ്ണാ…, കൃഷ്ണാ… എന്നു വിളിച്ചു മൂന്നുവട്ടം പ്രദക്ഷിണം വയ്ക്കും. എന്നാല്‍, വാതില്ക്കല് നില്ക്കുന്ന ഭിക്ഷക്കാരന് ‘വിശക്കുന്നേ പട്ടിണിയാണേ’ എന്നുപറഞ്ഞു നിലവിളിച്ചാല്‍ക്കൂടി തിരിഞ്ഞുനോക്കില്ല. ‘ഛേ, മാറിനില്ക്കു്’ എന്നു പറഞ്ഞു പോരുന്നതല്ലാതെ അവരുടെ നേരെ ദയയോടുകൂടി ഒന്നുനോക്കുവാന്‍പോലും തയ്യാറാകുന്നില്ല. ഒരു ഗുരുവിനു് ഒരു ശിഷ്യനുണ്ടായിരുന്നു. എന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതു് ആ ശിഷ്യനു തീരെ ഇഷ്ടമായിരുന്നില്ല. ഇതറിയാവുന്ന ഗുരു ഒരുദിവസം ഭിക്ഷക്കാരന്റെ വേഷത്തില്‍ ശിഷ്യന്റെ വീട്ടില്‍ച്ചെന്നു. ശിഷ്യന് ആ സമയം ഗുരുവിന്റെ […]
ചോദ്യം : മനുഷ്യന് ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ? അമ്മ : പ്രകൃതി മനുഷ്യനെ കാത്തുരക്ഷിക്കുമ്പോള്‍ പ്രകൃതിയെ സംരക്ഷിക്കുവാന്‍ അവനും ബാദ്ധ്യസ്ഥനാണു്. മനുഷ്യനില്‍ നിന്നുള്ള തരംഗങ്ങളനുസരിച്ചു സസ്യങ്ങള്‍ പ്രതികരിക്കുമെന്നു് ഇന്നു ശാസ്ത്രം പറയുന്നു. ചെടിയെ നുള്ളാന്‍ ചെന്നാല്‍ അതു വിറയ്ക്കുമെന്നു സയന്‍സ് കണ്ടുപിടിച്ചു. എന്നാല്‍ എത്രയോ വര്ഷങ്ങള്ക്കുമുന്പു ഭാരതത്തിലെ ഋഷീശ്വരന്മാര് ഈ അറിവു് ഉള്‍ക്കൊണ്ടു ജീവിച്ചിരുന്നു. ശകുന്തളയുടെ കഥയറിയില്ലേ, കണ്വമുനിക്കു കാട്ടില്‍നിന്നും കിട്ടിയതാണു ശകുന്തളയെ. ശകുന്തള ആശ്രമത്തില്‍നിന്നു പോകാന്‍ നേരം അവള് ലാളിച്ചു വളര്‍ത്തിയിരുന്ന മുല്ലവള്ളി […]
ചോദ്യം : ഇന്നത്തെ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ജനങ്ങള്‍ ആദ്ധ്യാത്മികാചാര്യന്മാരെ സമീപിക്കുന്നതു് അവരെ ബുദ്ധിമുട്ടിക്കുകയാകുമോ ? അമ്മ : നാം വളര്‍ത്തുന്ന ഒരു ചെടി കരിഞ്ഞുപോയാല്‍ നമ്മള് ഇരുന്നു കരഞ്ഞുകൊണ്ടിരിക്കും. അതോര്‍ത്തു കരയാതെ മറ്റൊരു ചെടി വച്ചുപിടിപ്പിക്കുക. ശ്രദ്ധയോടെ, എന്നാല്‍ മമത വയ്ക്കാതെ കര്‍മ്മംചെയ്യുക. ഇതാണു് ആദ്ധ്യാത്മികാചാര്യന്മാര് പറയുന്നതു്. കഴിഞ്ഞതോര്‍ത്തു വിഷമിച്ചു മനുഷ്യന് തളരാന്‍ പാടില്ല. തന്നെപ്പോലെ എല്ലാവരെയും സ്നേഹിക്കാനും തനിക്കുവേണ്ടിച്ചെയ്യുന്ന കര്‍മ്മങ്ങള്‍പോലെ, മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്. ഇതു് ഏതെങ്കിലും സര്‍വ്വകലാശാലയില്‍നിന്നു പഠിക്കുവാന്‍ […]

Download Amma App and stay connected to Amma