Tag / കുറ്റബോധം

1992 മുതല്‍ അമ്മയും ആശ്രമവുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ ഭാഗ്യംകിട്ടിയവരാണു ഞങ്ങളുടെ കുടുംബക്കാര്‍. ഭൗതികമായും ആത്മീയമായും അമ്മയില്‍നിന്നും കിട്ടിയിട്ടുള്ള അനുഗ്രഹങ്ങള്‍ അനവധിയാണു്. ഓരോ അനുഭവവും അമ്മയോടു്, ഈശ്വരനോടു കൂടുതല്‍ അടുക്കാന്‍ ഞങ്ങളെ സഹായിച്ചു. ഇതില്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സംഭവം എനിക്കൊരിക്കലും മറക്കാനാവാത്തതാണു്. അന്നെനിക്കു് ഇരുപത്തിനാലു വയസ്സുണ്ടു്. ഞാന്‍ ഭര്‍ത്താവിൻ്റെ വീട്ടില്‍ താമസിക്കുന്ന സമയം. അവിടെ എല്ലാവര്‍ക്കും കണ്ണിനസുഖം വന്നു, ചെങ്കണ്ണു്. പെട്ടെന്നു പകരുന്ന അസുഖമാണല്ലോ അതു്. സ്വാഭാവികമായും എൻ്റെ എട്ടുമാസം പ്രായമായ മകനെയും […]

രാത്രി ഭാവദർശനം കഴിഞ്ഞു് അമ്മ കളരിയിൽനിന്നു പുറത്തു വന്നു. എല്ലാവരും അമ്മയുടെ സമീപമെത്തി. മിക്കവരും വെളുപ്പിനുള്ള ബസ്സിനു തിരിയെപ്പോകും. അമ്മയെ ഒരിക്കൽക്കൂടി നമസ്‌കരിക്കുന്നതിനും യാത്ര ചോദിക്കുന്നതിനുമായി അവർ തിരക്കുകൂട്ടി. ഒരു യുവാവു മാത്രം അമ്മയുടെ അടുത്തേക്കു വരാതെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞു ധ്യാനമുറിയുടെ വരാന്തയിലിരിക്കുന്നു. ഒരു ബ്രഹ്മചാരി അദ്ദേഹത്തോടു ചോദിച്ചു. അമ്മയുടെ അടുത്തേക്കു പോകുന്നില്ലേ?യുവാവ്: ഇല്ല ബ്രഹ്മചാരി: എല്ലാവരും അമ്മയെ നമസ്‌കരിക്കുന്നതിനും, അമ്മയോടു സംസാരിക്കുന്നതിനും തിരക്കുകൂട്ടുമ്പോൾ നിങ്ങൾ മാത്രം ഒറ്റയ്ക്കുമാറി ഇരിക്കുന്നതെന്താണ്? യുവാവ് : ഞാനും അവരെപ്പോലെയായിരുന്നു. […]