പ്രാര്‍ത്ഥന ആശ്രമത്തില്‍ എത്ര വര്‍ഷം വന്നാലും അമ്മയെ എത്ര തവണ ദര്‍ശിച്ചാലും എത്ര പ്രാര്‍ത്ഥിച്ചാലും പ്രയോജനപ്പെടണമെങ്കില്‍ നല്ല കര്‍മ്മംകൂടി ചെയ്യുവാന്‍ തയ്യാറാകണം. മനസ്സിനകത്തുള്ള ഭാരം ഇറക്കിവച്ചുകൊള്ളൂ. എന്നാല്‍, വന്നയുടനെ തിരിച്ചു പോകുന്നതിനെക്കുറിച്ചാണു പലരുടെയും ചിന്ത. അതെന്തു സമര്‍പ്പണമാണു്? മക്കളുടെ ദുഃഖം കാണുമ്പോള്‍ അമ്മ വിഷമിക്കാറുണ്ടു്. എന്നാല്‍, പല മക്കളുടെ കാര്യത്തിലും അമ്മയുടെ ഹൃദയം ഉരുകാറില്ല. മനസ്സു പറയും ”അവന് സ്വാര്‍ത്ഥനാണു്, മിഥ്യാകാര്യങ്ങള്‍ക്കു വേണ്ടി എത്ര പണവും ശക്തിയും നഷ്ടമാക്കുന്നു. ഒരു സ്വാര്‍ത്ഥത പോലും ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്ത അവര്‍ക്കുവേണ്ടി […]
Tag / കാരുണ്യം
ചോദ്യം : മനുഷ്യന് ഭൂമിയിലെ ജീവൻ്റെ നിലനില്പിനുതന്നെ ഭീഷണിയാകുകയാണോ ? ഒരു നദിയെ നോക്കുക. ഹിമാലയത്തിൻ്റെ നെറുകയില്‍നിന്നു താഴേക്കൊഴുകി സകലരെയും തഴുകിത്തലോടി സമുദ്രത്തില്‍ച്ചെന്നു പതിക്കുന്നു. അതുപോലെ നമ്മളിലെ വ്യക്തിഭാവം പരമാത്മഭാവത്തില്‍ വിലയിക്കണം. അതിനു നമ്മളും ആ നദിയുടെ ഭാവം ഉള്‍ക്കൊള്ളണം. നദിയില്‍ ആര്‍ക്കും കുളിക്കാം; ദാഹശമനം നടത്താം. സ്ത്രീയെന്നോ പുരുഷനെന്നോ നദിക്കു നോട്ടമില്ല. ജാതിയോ മതമോ ഭാഷയോ നദിക്കു പ്രശ്നമില്ല. കുഷ്ഠരോഗിയെന്നോ ആരോഗ്യവാനെന്നോ ദരിദ്രനെന്നോ ധനികനെന്നോ ഗണിക്കാറില്ല. തന്നെ സമീപിക്കുന്ന സകലരെയും തഴുകിത്തലോടി അവരിലെ അഴുക്കു സ്വയം […]
മാർച്ച് 23 2019, അമൃതപുരി മൈസൂർ സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടർ ഓഫ് ലെറ്റേഴ്സ് – ഡി. ലിറ്റ്) ശ്രീ മാതാ അമൃതാനന്ദമയി ദേവിയ്ക്ക് സമ്മാനിച്ചു. മഠത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഹേമന്ത കുമാറില്‍ നിന്നും ഓണററി ഡോക്ടറേറ്റ്(ഓണററി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് – ഡി. ലിറ്റ്) അമ്മ സ്വീകരിച്ചു. “മൈസൂർ സർവകലാശാലയുടെ ചാൻസലർ, വൈസ്ചാൻസലർ, ആദരണീയരായ അധ്യാപകർ തുടങ്ങിയവരോടെല്ലാം ഹൃദയപൂർവം നന്ദി അറിയിക്കുന്നു. ഈ സ്നേഹവും […]
ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന് നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച) ജോലിക്കു് ആളെ ആവശ്യപ്പെട്ടുകൊണ്ടു പത്രങ്ങളില്‍ പരസ്യം ചെയ്യും. ഇന്ന ഡിഗ്രി, സ്വഭാവ സര്‍ട്ടിഫിക്കറ്റു്, ഇത്ര നീളം, വണ്ണം ഇതൊക്കെ ആവശ്യമുണ്ടെന്നു് അതില്‍ കാണിച്ചിരിക്കും. അതനുസരിച്ചു കിട്ടുന്ന അപേക്ഷകരെ ഇന്റര്‍വ്യൂവിനു ക്ഷണിക്കും. ചിലര്‍ എല്ലാറ്റിനും ഉത്തരം പറഞ്ഞു എന്നു വരില്ല. എന്നാല്‍ അങ്ങനെയുള്ള ചിലരെയും എടുത്തു കാണുന്നു. ഇന്റര്‍വ്യൂ ചെയ്ത ആളിന്റെ മനസ്സില്‍ ഉണ്ടായ അലിവാണു് […]
ചോദ്യം : ഈശ്വരൻ്റെ അടുത്തേക്കു് ഒരടി വച്ചാല്‍, അവിടുന്നു് ഇങ്ങോട്ടു നൂറടി വയ്ക്കും എന്നുപറഞ്ഞാല്‍ ഈശ്വരന് നമ്മില്‍നിന്നു് അത്രയകലെയാണെന്നാണോ അര്‍ത്ഥം? (തുടർച്ച) ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്കു് ആത്മകൃപയാണു് ആവശ്യം. അതാണു് അഹങ്കാരമില്ലായ്മ. അതിനാണു് അമ്മ എപ്പോഴും പറയുന്നതു്, ”മക്കളേ, ഒരു തുടക്കക്കാരനായിരിക്കൂ” എന്നു്. ഒരു തുടക്കക്കാരനെന്ന ഭാവം നമ്മുടെ അഹങ്കാരത്തിന്റെ പത്തികളെ ഒതുക്കിവയ്ക്കും. തുടക്കക്കാരനായിരിക്കുക എന്നാല്‍ എന്നും പുരോഗതിയില്ലാതെ ഇരിക്കുക എന്നാണോ അര്‍ത്ഥമാക്കുന്നതെന്നു ചിന്തിക്കാം. സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ജോലി നോക്കുമ്പോള്‍ എങ്ങനെ നീങ്ങണം എന്നു […]

Download Amma App and stay connected to Amma