Tag / ആരോഗ്യം

21 ജൂൺ 2020, അമൃതപുരി ആശ്രമം അന്താരാഷ്ട്ര യോഗദിനത്തിൽ അമ്മ നൽകിയ സന്ദേശത്തിൽ നിന്ന് ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര യോഗദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. ഈ ചുരുങ്ങിയ കാലം കൊണ്ട് ലോകമെങ്ങും യോഗയ്ക്കു ലഭിച്ച അംഗീകാരവും പ്രചാരവും അമ്പരപ്പിക്കുന്നതാണ്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും മാനസികവും ബുദ്ധിപരവുമായ കഴിവുകളുടെ വികാസത്തിനും യോഗ ഏറ്റവും നല്ലതാണെന്ന് ഒട്ടുമിക്ക രാജ്യങ്ങളും അംഗീകരിച്ചുകഴിഞ്ഞു. ആയുര്‍വേദത്തെപ്പോലെ യോഗയും പുരാതന ഭാരതത്തിലെ ഋഷീമാരില്‍ നിന്ന് ലോകത്തിനു ലഭിച്ച അമൂല്യ വരദാനമാണ്. യോഗ എന്ന വാക്കിനര്‍ത്ഥം […]

ഒരു സ്ത്രീ തൻ്റെ കൈക്കുഞ്ഞുമായിവന്നു് അമ്മയെ നമസ്‌കരിച്ചു.മുഷിഞ്ഞവസ്ത്രം, പാറിപ്പറക്കുന്ന മുടി, വിഷാദം തളംകെട്ടി നില്ക്കുന്ന മുഖം. അമ്മ : മോളിന്നു പോകുന്നുണ്ടോ?സ്ത്രീ : ഉണ്ടമ്മേ മൂന്നു ദിവസമായില്ലേ വീട്ടില്‍ നിന്നിറങ്ങിയിട്ട്.അവര്‍ അമ്മയുടെ മാറില്‍ തലചായ്ച്ചു വിതുമ്പിക്കരഞ്ഞു. അമ്മ അവരുടെ മുഖമുയര്‍ത്തി സ്വന്തം കൈകൊണ്ടു കണ്ണുനീര്‍ തുടച്ചു. ”മോളു വിഷമിക്കാതെ എല്ലാം നേരെയാകും.” അമ്മയെ ഒരിക്കല്‍ക്കൂടി നമസ്‌കരിച്ചശേഷം അവര്‍ വെളിയിലേക്കു പോന്നു. ഒരു ഭക്ത: ആ കുട്ടിയെ ഞാനറിയുന്നതാണ്. എത്ര മാറിപ്പോയി. അമ്മ : ആ മോളുടെ ഭര്‍ത്താവിനു […]

സര്‍വ്വരും ഭക്തനാണെന്നു വാഴ്ത്തിയിരുന്ന ഒരാളെക്കാണുവാന്‍ അദ്ദേഹത്തിൻ്റെ ഒരു കൂട്ടുകാരന്‍ ചെന്നു. രാവിലെ എത്തിയതാണു്. അദ്ദേഹത്തെ അന്വേഷിച്ചപ്പോള്‍ കാര്യക്കാരന്‍ പറഞ്ഞു, ഗണപതിപൂജ ചെയ്യുകയാണെന്നു്. അല്പസമയം കഴിഞ്ഞു് ഒന്നുകൂടി ചോദിച്ചു. അപ്പോള്‍ ശിവപൂജയിലാണു്. കൂട്ടുകാരന്‍ മുറ്റത്തു് ഒരു കുഴി കുഴിച്ചു. കുറച്ചുനേരം കഴിഞ്ഞു വീണ്ടും ചോദിച്ചു. ‘ദേവീ പൂജ ചെയ്യുകയാണു്’, കാര്യക്കാരന്‍ പറഞ്ഞു. ഒരു കുഴി കൂടി കുഴിച്ചു. അങ്ങനെ സമയം ഏറെക്കഴിഞ്ഞു. പൂജ എല്ലാം തീര്‍ന്നു് ആളു വെളിയില്‍ വന്നു നോക്കുമ്പോള്‍ മുറ്റത്തു നിറയെ പല കുഴികള്‍. സുഹൃത്തിനോടു […]

പ്രാര്‍ത്ഥന ആശ്രമത്തില്‍ എത്ര വര്‍ഷം വന്നാലും അമ്മയെ എത്ര തവണ ദര്‍ശിച്ചാലും എത്ര പ്രാര്‍ത്ഥിച്ചാലും പ്രയോജനപ്പെടണമെങ്കില്‍ നല്ല കര്‍മ്മംകൂടി ചെയ്യുവാന്‍ തയ്യാറാകണം. മനസ്സിനകത്തുള്ള ഭാരം ഇറക്കിവച്ചുകൊള്ളൂ. എന്നാല്‍, വന്നയുടനെ തിരിച്ചു പോകുന്നതിനെക്കുറിച്ചാണു പലരുടെയും ചിന്ത. അതെന്തു സമര്‍പ്പണമാണു്? മക്കളുടെ ദുഃഖം കാണുമ്പോള്‍ അമ്മ വിഷമിക്കാറുണ്ടു്. എന്നാല്‍, പല മക്കളുടെ കാര്യത്തിലും അമ്മയുടെ ഹൃദയം ഉരുകാറില്ല. മനസ്സു പറയും ”അവന്‍ സ്വാര്‍ത്ഥനാണു്, മിഥ്യാകാര്യങ്ങള്‍ക്കു വേണ്ടി എത്ര പണവും ശക്തിയും നഷ്ടമാക്കുന്നു. ഒരു സ്വാര്‍ത്ഥത പോലും ഉപേക്ഷിക്കുവാന്‍ തയ്യാറാകാത്ത അവര്‍ക്കുവേണ്ടി […]

ചോദ്യം : പരിസ്ഥിതിപ്രശ്‌നം എത്രകണ്ടു് ഗുരുതരമാണു് ? (തുടർച്ച) അമ്മയ്ക്കറിയാം; പണ്ടു് അച്ചുകുത്തിപ്പഴുക്കുന്നതിനു പ്രതിവിധി പശുവിൻ്റെ ചാണകമായിരുന്നു. ഇന്നു ചാണകം ഉപയോഗിച്ചാല്‍ സെപ്റ്റിക്കാകും; ആളു മരിക്കും. ശരീരം അത്ര ദുര്‍ബ്ബലമായി. പ്രതിരോധശക്തിയില്ല. രണ്ടാമതു്, പശുവിൻ്റെ ചാണകത്തിലും വിഷാംശം കലര്‍ന്നു. കാരണം, അതു കഴിക്കുന്നതു കീടനാശിനികള്‍ തളിച്ച കച്ചിയാണു്. പരിസരശുചിത്വത്തിൻ്റെ കാര്യം ഇവിടെ മറ്റു രാജ്യങ്ങളെക്കാള്‍ കഷ്ടമാണു്. ചെരിപ്പിടാതെ വഴിയേ നടക്കാന്‍ പറ്റാത്ത അവസ്ഥയാണു്. റോഡില്‍ തുപ്പാന്‍ ഒരു മടിയുമില്ല. അതില്‍ ചവിട്ടി നടന്നാല്‍ എങ്ങനെ രോഗാണുബാധയുണ്ടാകാതിരിക്കും? പാതയോരത്തു […]