Tag / അമ്മയുടെ ജീവിതം

1985 ജൂണ്‍ 3 തിങ്കള്‍. സമയം പ്രഭാതം. അമ്മയുടെ മുറിയില്‍നിന്നു തംബുരുവിൻ്റെ ശ്രുതിമധുരമായ നാദം വ്യക്തമായിക്കേള്‍ക്കാം. ഒരു ഭക്ത അമ്മയ്ക്കു സമര്‍പ്പിച്ചതാണു് ഈ തംബുരു. ഈയിടെ രാവിലെ ചില ദിവസങ്ങളില്‍ കുറച്ചുസമയം അമ്മ തംബുരുവില്‍ ശ്രുതി മീട്ടാറുണ്ട്. തൊട്ടുവന്ദിച്ചതിനു ശേഷമേ അമ്മ അതു കൈയിലെടുക്കാറുള്ളു. തിരിയെ വയ്ക്കുമ്പോഴും നമസ്‌കരിക്കും. എന്തും ഏതും അമ്മയ്ക്കു് ഈശ്വരസ്വരൂപമാണ്. സംഗീതോപകരണങ്ങളെ സാക്ഷാല്‍ സരസ്വതിയായിക്കാണണം എന്നു് അമ്മ പറയാറുണ്ട്. ഭജനവേളകളില്‍ അമ്മ കൈമണി താഴെ വച്ചാല്‍ ‘വച്ചു’ എന്നറിയാന്‍ സാധിക്കില്ല. അത്ര ശ്രദ്ധയോടെ, […]

ചോദ്യം : ആത്മസാക്ഷാത്കാരത്തിനു പ്രത്യേകിച്ചൊരു ഗുരു ആവശ്യമില്ലെന്നാണോ അമ്മ പറയുന്നതു്? അമ്മ: അങ്ങനെ അമ്മ പറയുന്നില്ല. ജന്മനാ സംഗീതവാസനയുള്ള ഒരാള്‍ പ്രത്യേക പഠനമൊന്നും കൂടാതെ എല്ലാ രാഗങ്ങളും പാടിയെന്നിരിക്കും. അതിനെ അനുകരിച്ചു മറ്റുള്ളവരും പഠിക്കാതെ പാടാന്‍ തുടങ്ങിയാല്‍ എങ്ങനെയുണ്ടാകും? അതിനാല്‍ ഗുരു വേണ്ട എന്നു് അമ്മ പറയില്ല. വേണ്ടത്ര ശ്രദ്ധയുള്ള അപൂര്‍വ്വം ചിലര്‍ക്കു് അങ്ങനെയും ആകാമെന്നേ ഉള്ളൂ. ഏതൊന്നു കാണുമ്പോഴും വിവേകപൂര്‍വ്വം, ശ്രദ്ധാപൂര്‍വ്വം അവയെ വീക്ഷിക്കണം. ഒന്നിനോടും മമതയോ വിദ്വേഷമോവച്ചു പുലര്‍ത്താന്‍ പാടില്ല. അങ്ങനെയാകുമ്പോള്‍ ഏതില്‍നിന്നും നമുക്കു […]

ചോദ്യം : അമ്മയെക്കുറിച്ചു സംസാരിക്കവെ ചിലർ പറയുകയുണ്ടായി, സ്‌നേഹം മർത്ത്യരൂപം പൂണ്ടാൽ എങ്ങനെയിരിക്കുമെന്നറിയണമെങ്കിൽ അമ്മയെ നോക്കിയാൽ മതിയെന്നു്. എന്താണു് ഇതിനെക്കുറിച്ചു് അമ്മയ്ക്കു പറയുവാനുള്ളതു്? അമ്മ: (ചിരിക്കുന്നു) കൈയിലുള്ള നൂറു രൂപയിൽനിന്നും ആർക്കെങ്കിലും പത്തുരൂപാ കൊടുത്താൽ പിന്നീടു തൊണ്ണൂറു രൂപ മാത്രമെ ശേഷിക്കുകയുള്ളു. എന്നാൽ സ്‌നേഹം ഇതുപോലെയല്ല. എത്ര കൊടുത്താലും തീരില്ല. കൊടുക്കുന്തോറും അതേറിക്കൊണ്ടിരിക്കും. കോരുന്ന കിണർ ഊറുംപോലെ. ഇത്ര മാത്രമേ അമ്മയ്ക്കറിയൂ. അമ്മയുടെ ജീവിതം സ്‌നേഹസന്ദേശമായിത്തീരണം. അതു മാത്രമേ അമ്മ ചിന്തിക്കുന്നുള്ളൂ. സ്‌നേഹത്തിനുവേണ്ടിയാണു മനുഷ്യൻ ജനിച്ചതു്, അതിനുവേണ്ടിയാണു […]

ചോദ്യം: അമ്മയുടെ ജീവിതത്തിന്റെ സന്ദേശം എന്താണു്? അമ്മ: അമ്മയുടെ ജീവിതംതന്നെ അമ്മയുടെ സന്ദേശം. അതു സ്‌നേഹമാണു്. ചോദ്യം : അമ്മയുടെ സാമീപ്യത്തിൽ എത്താൻ കഴിഞ്ഞിട്ടുള്ളവർക്കെല്ലാം, അമ്മയുടെ സ്‌നേഹത്തെക്കുറിച്ചു് എത്ര പറഞ്ഞാലും മതിയാകുന്നില്ല. ഇതെങ്ങനെ സാധിക്കുന്നു? അമ്മ: അമ്മ അറിഞ്ഞുകൊണ്ടു് ആരെയും പ്രത്യേകിച്ചു സ്‌നേഹിക്കാറില്ല. സ്‌നേഹം എന്നതു സംഭവിക്കുകയാണു്. സ്വാഭാവികമായി അങ്ങനെ ആയിത്തീരുന്നതാണു്. അമ്മയ്ക്കു് ആരെയും വെറുക്കുവാനാവുന്നില്ല. അമ്മയ്ക്കു് ഒരു ഭാഷ മാത്രമേ അറിയുകയുള്ളു. അതു സ്‌നേഹത്തിന്റെ ഭാഷയാണു്. സകലർക്കും മനസ്സിലാകുന്ന ഭാഷയാണതു്. ഇന്നു ലോകം അനുഭവിക്കുന്ന കടുത്ത […]

അമ്മയുടെ മനസ്സില്‍ എന്നും ഓണം ശ്രീജിത്ത് കെ. വാരിയര്‍, മലയാള മനോരമ, 11/9/2005 ആവണിയിലെ പൂവണി പോലെ അമ്മ ചിരിക്കുന്നു. പ്രണവമാകുന്ന പ്രാര്‍ത്ഥനപോലെ, സാഗരത്തിന്റെ സാന്ദ്രമന്ത്രം പോലെ അമ്മ മൊഴിയുന്നു. ഹൃദയവിശുദ്ധിയുടെ ആ ഗംഗോത്രിയില്‍നിന്ന് ഒരു കമണ്ഡലു തീര്‍ത്ഥകണമെങ്കിലും ഏറ്റുവാങ്ങാന്‍ ഭക്തസഹസ്രങ്ങള്‍. മാതാ അമൃതാനന്ദമയീ മഠത്തില്‍ എന്നും തിരുവോണനിലാവാണ്. ഭക്തരാണിവിടെ പൂക്കണി. അവര്‍ തന്നെയാണ് പൂക്കളവും. ഓണക്കളം ഓടിയെത്തി മായ്ച്ചുകളയുന്ന കളിക്കുട്ടിയായി തൊട്ടപ്പുറത്ത് കടല്‍. കാലുഷ്യമില്ലാത്ത കുഞ്ഞിന്റേതെന്നപോലെ, ഈ ഓണത്തുടിപ്പുകള്‍ കണ്ട് ആനന്ദിക്കുന്ന അമ്മ. ഈ കടലിനും […]