ശ്രീകുമാരന്‍ തമ്പി തനിച്ചു നില്ക്കുന്നു ഞാന്‍ദുഃഖത്തിന്‍ ഘനീഭൂതവര്‍ഷര്‍ത്തു വിങ്ങിപ്പൊട്ടിപ്പിടയും താഴ്വാരത്തില്‍ പെയ്തൊഴിഞ്ഞെങ്കില്; മേഘതാണ്ഡവം കഴിഞ്ഞെങ്കില്‍തെല്ലൊന്നു മോഹിപ്പിച്ചുമറഞ്ഞൂ മഴവില്ലും! ഇനിയെങ്ങോട്ടേക്കാണീയാത്രയെന്നറിവീല;ഓര്‍ക്കുകില്‍ വാഴ്വേ ലക്ഷ്യ-മില്ലാത്ത തീര്‍ത്ഥാടനം. ഇടയ്ക്കൊന്നിറങ്ങുന്നുവഴിയമ്പലങ്ങളില്‍തുടരും കൂട്ടെന്നോര്‍ത്തുസ്വപ്നങ്ങള്‍ മെനയുന്നു! പാഥേയം പരസ്പരംപങ്കിട്ടു രസിക്കുന്നുപതിയെ, ചിരിപ്പൂക്കള്‍വേര്‍പാടില്‍ കൊഴിയുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവു-മൊരു നാണയത്തിന്നിരു-വശങ്ങള് മാത്രം; സത്യ-മെത്രപേരറിയുന്നു…! അമ്മതന്‍ കൈയില്‍ തൂങ്ങിനടക്കും പൈതല്‍പോലെഖിന്നതയകന്നെൻ്റെവാര്‍ദ്ധക്യം കഴിഞ്ഞെങ്കില്‍! ജ്ഞാനിയല്ല ഞാന്‍; സത്യ-മറിഞ്ഞേന്‍ – അജ്ഞാനമാംനോവിതു തുടര്‍ക്കഥാമേളയായ് തിമിര്‍ക്കുമ്പോള്‍!
Tag / സ്വപ്നം
തിരുവോണമെന്നത് മലയാളിക്ക് എന്നും മധുരിക്കുന്ന ഒരു അനുഭവമാണ്, മധുരിക്കുന്ന ഒരു ഓര്‍മ്മയാണ്. എങ്കിലും ഇത്തവണ തിരുവോണ നാളില്‍ മക്കളോടൊപ്പം ഇരിക്കുമ്പോള്‍ അമ്മയ്ക്ക് പൂര്‍ണ്ണമായും ഉള്ളില്‍ സന്തോഷം നിറയുന്നില്ല. കാരണം വര്‍ഷങ്ങളായി അമ്മയോടൊപ്പം തിരുവോണം ആഘോഷിക്കാന്‍ ഓടിയെത്താറുള്ള ഒരുപാട് മക്കള്‍ക്ക് ഇത്തവണ വരാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും അമ്മയുടെ മനസ്സ് അവരോടൊപ്പമാണ്, അവരുടെ കൂടെയാണ്. കാലത്തിൻ്റെ ഗതി നമ്മളെല്ലാം അനുസരിച്ചേ മതിയാകൂ, അതിലും ഒരു നന്മയുണ്ട് എന്ന് നമുക്ക് സമാധാനിക്കാം. അമ്മയുടെ എല്ലാ മക്കളുടേയും മുഖങ്ങള്‍ മനസ്സില്‍ കണ്ടു കൊണ്ട് […]
കുട്ടിക്കാലം മുതലേ ആദ്ധ്യാത്മികകാര്യങ്ങളില്‍ താത്പര്യമുള്ളവളായിരുന്നു ഞാന്‍. 1993ല്‍ ഞാനൊരു സ്വപ്നം കണ്ടു, ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു സ്വപ്നം. ഞാന്‍ ഏതോ യൂറോപ്യന്‍ നഗരത്തിലാണു്. ആ നഗരത്തിൻ്റെ മദ്ധ്യത്തിലെ മൈതാനത്തിലേക്കു ഞാന്‍ നടക്കുകയാണു്. അവിടെ അനേകം പേര് ഒരു ഭാരതീയ വനിതയുടെ ചുറ്റും കൂടിയിട്ടുണ്ടു്. ആ സ്ത്രീ ആരാണെന്നു് എനിക്കറിയില്ല. പക്ഷേ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ആരോ ആണു് അതു് എന്നെനിക്കു മനസ്സിലായി. ഈ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. ഞാന്‍ ഇതിനുമുന്‍പു കണ്ടിട്ടില്ലാത്ത, എന്നാല്‍ എൻ്റെ ആത്മാവിനു് […]
അമ്മേ, മായ എന്നാല്‍ എന്താണു്? അമ്മ: ശാശ്വതമായ ശാന്തി തരാന്‍ കഴിവില്ലാത്തതെന്തോ അതാണു മായ. ഇന്ദ്രിയങ്ങളെക്കൊണ്ടു ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്കു ശാന്തി തരാന്‍ കഴിയില്ല. അതില്‍നിന്നും ദുഃഖം മാത്രമേ കിട്ടൂ. സത്യത്തില്‍ അവയെല്ലാം സ്വപ്നംപോലെ ഇല്ലാത്തതുമാണു്. ഒരാളിനു പ്രതീക്ഷിക്കാതെ പെട്ടെന്നു ലോട്ടറി അടിച്ചു. ധാരാളം പണം കിട്ടി. അതുപയോഗിച്ചു് അയാള്‍ ആ രാജ്യത്തിലെ സുന്ദരിയായ രാജകുമാരിയെ വിവാഹം കഴിച്ചു. പകുതി രാജ്യം സ്വന്തമാക്കി. ഒരു ദിവസം രാജകുമാരിയും അയാളും കൂടി കുതിരപ്പുറത്തു കൊട്ടാരത്തിനടുത്തുള്ള മലയുടെ മുകളിലൂടെ യാത്ര […]