Tag / ശ്രദ്ധ

1985 ജൂണ്‍ 3 തിങ്കള്‍. സമയം പ്രഭാതം. അമ്മയുടെ മുറിയില്‍നിന്നു തംബുരുവിൻ്റെ ശ്രുതിമധുരമായ നാദം വ്യക്തമായിക്കേള്‍ക്കാം. ഒരു ഭക്ത അമ്മയ്ക്കു സമര്‍പ്പിച്ചതാണു് ഈ തംബുരു. ഈയിടെ രാവിലെ ചില ദിവസങ്ങളില്‍ കുറച്ചുസമയം അമ്മ തംബുരുവില്‍ ശ്രുതി മീട്ടാറുണ്ട്. തൊട്ടുവന്ദിച്ചതിനു ശേഷമേ അമ്മ അതു കൈയിലെടുക്കാറുള്ളു. തിരിയെ വയ്ക്കുമ്പോഴും നമസ്‌കരിക്കും. എന്തും ഏതും അമ്മയ്ക്കു് ഈശ്വരസ്വരൂപമാണ്. സംഗീതോപകരണങ്ങളെ സാക്ഷാല്‍ സരസ്വതിയായിക്കാണണം എന്നു് അമ്മ പറയാറുണ്ട്. ഭജനവേളകളില്‍ അമ്മ കൈമണി താഴെ വച്ചാല്‍ ‘വച്ചു’ എന്നറിയാന്‍ സാധിക്കില്ല. അത്ര ശ്രദ്ധയോടെ, […]

സര്‍വ്വരും ഭക്തനാണെന്നു വാഴ്ത്തിയിരുന്ന ഒരാളെക്കാണുവാന്‍ അദ്ദേഹത്തിൻ്റെ ഒരു കൂട്ടുകാരന്‍ ചെന്നു. രാവിലെ എത്തിയതാണു്. അദ്ദേഹത്തെ അന്വേഷിച്ചപ്പോള്‍ കാര്യക്കാരന്‍ പറഞ്ഞു, ഗണപതിപൂജ ചെയ്യുകയാണെന്നു്. അല്പസമയം കഴിഞ്ഞു് ഒന്നുകൂടി ചോദിച്ചു. അപ്പോള്‍ ശിവപൂജയിലാണു്. കൂട്ടുകാരന്‍ മുറ്റത്തു് ഒരു കുഴി കുഴിച്ചു. കുറച്ചുനേരം കഴിഞ്ഞു വീണ്ടും ചോദിച്ചു. ‘ദേവീ പൂജ ചെയ്യുകയാണു്’, കാര്യക്കാരന്‍ പറഞ്ഞു. ഒരു കുഴി കൂടി കുഴിച്ചു. അങ്ങനെ സമയം ഏറെക്കഴിഞ്ഞു. പൂജ എല്ലാം തീര്‍ന്നു് ആളു വെളിയില്‍ വന്നു നോക്കുമ്പോള്‍ മുറ്റത്തു നിറയെ പല കുഴികള്‍. സുഹൃത്തിനോടു […]

ആചാരപ്രഭവോ ധര്‍മ്മഃ • ജന്മദിനസന്ദേശം 1990 • മക്കളേ, അമ്മയുടെ ജന്മദിനത്തിൻ്റെ പേരില്‍ മക്കള്‍ ആനന്ദിക്കുന്നതു കാണുമ്പോള്‍, സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണുമ്പോള്‍ അമ്മയ്ക്കു സന്തോഷമുണ്ടു്. അതില്‍ക്കവിഞ്ഞു് ഈ ആഘോഷങ്ങള്‍ക്കൊണ്ടു് അമ്മയ്ക്കു പ്രത്യേകിച്ചു് ഒരു സന്തോഷവുമില്ല. മക്കളുടെ ആനന്ദം കാണുന്നതിനുവേണ്ടി മാത്രമാണു് അമ്മ ഇതിനൊക്കെ സമ്മതിച്ചതു്. മക്കളേ, നിങ്ങള്‍ പരസ്പരം സ്നേഹിക്കുകയും മറ്റുള്ളവരോടു കരുണ കാട്ടുകയും ചെയ്യുമ്പോഴാണു് അമ്മ യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നതു്. അമ്മയുടെ പാദം കഴുകി പൂജ നടത്തുന്നതിനെക്കാള്‍ അമ്മയ്ക്കു സന്തോഷം മക്കള്‍ അടുത്തുള്ള അഴുക്കുചാലു വൃത്തിയാക്കുന്നതു കാണുന്നതിലാണു്. […]

ചോദ്യം : ഇന്നത്തെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനുപകരം ജനങ്ങള്‍ ആദ്ധ്യാത്മികാചാര്യന്മാരെ സമീപിക്കുന്നതു് അവരെ ബുദ്ധിമുട്ടിക്കുകയാകുമോ ? അമ്മ : നാം വളര്‍ത്തുന്ന ഒരു ചെടി കരിഞ്ഞുപോയാല്‍ നമ്മള്‍ ഇരുന്നു കരഞ്ഞുകൊണ്ടിരിക്കും. അതോര്‍ത്തു കരയാതെ മറ്റൊരു ചെടി വച്ചുപിടിപ്പിക്കുക. ശ്രദ്ധയോടെ, എന്നാല്‍ മമത വയ്ക്കാതെ കര്‍മ്മംചെയ്യുക. ഇതാണു് ആദ്ധ്യാത്മികാചാര്യന്മാര്‍ പറയുന്നതു്. കഴിഞ്ഞതോര്‍ത്തു വിഷമിച്ചു മനുഷ്യന്‍ തളരാന്‍ പാടില്ല. തന്നെപ്പോലെ എല്ലാവരെയും സ്നേഹിക്കാനും തനിക്കുവേണ്ടിച്ചെയ്യുന്ന കര്‍മ്മങ്ങള്‍പോലെ, മറ്റുള്ളവര്‍ക്കു സേവ ചെയ്യുവാനാണു മഹാത്മാക്കള്‍ പഠിപ്പിക്കുന്നതു്. ഇതു് ഏതെങ്കിലും സര്‍വ്വകലാശാലയില്‍നിന്നു പഠിക്കുവാന്‍ […]

ചോദ്യം : പണ്ടത്തെ യജ്ഞങ്ങളും മറ്റും ഇക്കാലത്തു പ്രയോഗിക്കുവാന്‍ പറ്റുന്നവയാണോ? അമ്മ : പൂജയും ഹോമവും തത്ത്വമറിഞ്ഞു ചെയ്താല്‍ വളരെ നല്ലതാണു്. ഹോമാഗ്നിയില്‍ ദ്രവ്യങ്ങള്‍ ഹോമിക്കുമ്പോള്‍ ഇഷ്ടവസ്തുക്കളോടുള്ള മമതയാണു നമ്മള്‍ അഗ്നിക്കര്‍പ്പിക്കുന്നതെന്ന ഭാവന വേണം. പൂജാവേളയില്‍ ചന്ദനത്തിരി കത്തിക്കുമ്പോള്‍ ഇപ്രകാരം സ്വയം എരിഞ്ഞു ലോകത്തിനു സുഗന്ധം പരത്തുന്നതാകണം തൻ്റെ ജീവിതവുമെന്നു സങ്കല്പിക്കണം. ആരതിക്കു കര്‍പ്പൂരമുഴിയുമ്പോള്‍ തൻ്റെ അഹങ്കാരമാണു തരിപോലും ബാക്കിയാകാതെ പൂര്‍ണ്ണമായും ജ്ഞാനാഗ്നിയില്‍ കത്തിയമരുന്നതെന്നു ഭാവന വേണം. മന്ത്രോച്ചാരണവും ഹോമധൂമവും അവനവൻ്റെ മനഃശുദ്ധിക്കൊപ്പം അന്തരീക്ഷ ശുദ്ധിക്കും സഹായിക്കുന്നു. […]