പ്രപഞ്ചത്തിൽ എല്ലാത്തിനുമൊരു താളമുണ്ടു്. കാറ്റിനും മഴയ്ക്കും കടലിനും തിരമാലകൾക്കും ശ്വാസഗതിക്കും ഹൃദയസ്പന്ദനത്തിനും എല്ലാമുണ്ടൊരു താളം. അതുപോലെ ജീവിതത്തിനുമൊരു താളമുണ്ടു്. നമ്മുടെ ചിന്തയും പ്രവൃത്തിയുമാണു ജീവിതത്തിൻ്റെ താളവും ശ്രുതിയുമായി മാറേണ്ടതു്. ചിന്തയുടെ താളം തെറ്റിയാൽ അതു പ്രവൃത്തിയിൽ പ്രതിഫലിക്കും. അതുപിന്നെ ജീവിതത്തിൻ്റെതന്നെ താളം തെറ്റിക്കും. ആ താളഭംഗം പ്രകൃതിയെ മുഴുവൻ ബാധിക്കും, പ്രകൃതിയുടെയും താളം തെറ്റും. ഇന്നു നമുക്കു ചുറ്റും കാണുന്നതു് അതാണു്. ഇന്നു വായു മലിനമായിക്കൊണ്ടിരിക്കുന്നു, ജലം മലിനമായിക്കൊണ്ടിരിക്കുന്നു, നദികൾ വരളുന്നു, കാടുകൾ നശിക്കുന്നു, പുതിയ രോഗങ്ങൾ […]
Tag / വിഷം
ചോദ്യം : ഇന്നു കുഞ്ഞുങ്ങള്‍പോലും രോഗത്തില്‍നിന്നും വിമുക്തരല്ല. അവര്‍ എന്തു തെറ്റാണു ചെയ്തതു്? അമ്മ: അവരുടെ രോഗത്തിനു് ഉത്തരവാദികള്‍ അവരുടെ മാതാപിതാക്കളാണു്. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച അവരുടെ ബീജത്തില്‍നിന്നുമാണല്ലോ കുട്ടികള്‍ ജനിക്കുന്നതു്. പിന്നെ എങ്ങനെ അസുഖം ബാധിക്കാതിരിക്കും? പശുവിൻ്റെ പാലില്‍പ്പോലും വിഷാംശം കലര്‍ന്നിരിക്കുന്നു. കീടനാശിനികള്‍ തളിച്ച പുല്ലും മറ്റുമാണതു കഴിക്കുന്നതു്. ലഹരികള്‍ ധാരാളമായി കഴിക്കുന്നവരുടെ കുഞ്ഞുങ്ങള്‍ക്കു രോഗം മാത്രമല്ല, അംഗവൈകല്യം വരെ സംഭവിക്കാം. കാരണം അവരുടെ ബീജത്തില്‍ ശരീരനിര്‍മ്മിതിക്കാവശ്യമായ ഘടകങ്ങള്‍ വേണ്ടത്ര കാണില്ല. അധികമായി മരുന്നു […]
ചോദ്യം : എല്ലാറ്റിനും കാരണമായിരിക്കുന്നതു് ഈശ്വരനാണെങ്കില്‍ ഇന്നു കാണുന്ന അനേക രോഗങ്ങള്‍ക്കും കാരണം ഈശ്വരന്‍തന്നെയല്ലേ? അമ്മ: ഈശ്വരനാണു് എല്ലാറ്റിനും കാരണമെങ്കില്‍ എങ്ങനെ ജീവിക്കണം എന്നും അവിടുന്നു പറഞ്ഞുതന്നിട്ടുണ്ടു്. അതാണു മഹാത്മാക്കളുടെ വചനങ്ങള്‍. അതനുസരിക്കാത്തതു മൂലമുണ്ടാകുന്ന കഷ്ടതകള്‍ക്കു് ഈശ്വരനെ പഴി പറഞ്ഞിട്ടു കാര്യമില്ല. ഒരു മെഷീന്‍ വാങ്ങുമ്പോള്‍ അതെങ്ങനെ ശരിയായി പ്രവര്‍ത്തിപ്പിക്കാം എന്നു കാണിക്കുന്ന ഒരു പുസ്തകം കൂടി തരും. അതു വായിക്കാന്‍ മെനക്കെടാതെ സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിപ്പിച്ചാല്‍ അതു ചീത്തയാകും. ടോണിക്കു് ആരോഗ്യം വര്‍ദ്ധിക്കുന്നതിനുള്ളതാണു്. എങ്ങനെ അതു […]
ചോദ്യം : സൈക്യാട്രിസ്റ്റുകള്‍ മനസ്സിന്റെ ഡോക്ടര്‍മാരല്ലേ? അമ്മ: മനസ്സിന്റെ സമനില തെറ്റിയാല്‍ ചികിത്സിക്കാനേ അവര്‍ക്കു സാധിക്കുന്നുള്ളൂ. എന്നാല്‍ അങ്ങനെ സംഭവിക്കാതിരിക്കാന്‍ എങ്ങനെ ജീവിക്കണം എന്നു പഠിപ്പിക്കുന്നവരാണു് ആദ്ധ്യാത്മിക ഗുരുക്കന്മാര്‍. അതിനുവേണ്ടിയുള്ളതാണു ഗുരുകുലങ്ങള്‍. ചോദ്യം : ആഗ്രഹങ്ങളാണു ദുഃഖത്തിനു കാരണമെന്നു പറയുന്നു. എന്നാല്‍ ഇവയെ വെടിയാന്‍ എന്താണൊരു മാര്‍ഗ്ഗം? അമ്മ: നമുക്കു ദ്രോഹം ചെയ്യുന്ന ഒരാളെ അറിഞ്ഞുകൊണ്ടു നമ്മള്‍ കൂടെ താമസിപ്പിക്കുമോ? അറിഞ്ഞുകൊണ്ടു് ഒരു ഭ്രാന്തന്റെ സമീപം കിടന്നുറങ്ങാന്‍ തയ്യാറാകുമോ? ഇല്ല. അവനു സ്ഥിരബുദ്ധിയില്ല; ഏതു നിമിഷവും നമ്മളെ […]
നദിയും സമുദ്രവും മലിനപ്പെടുന്നത് നമ്മുടെ രക്തത്തില്‍ വിഷം കലര്‍ത്തുന്നതിന് തുല്യമാണെന്ന ബോധം നമുക്കുണ്ടാകണം. – അമ്മ