Tag / വിശ്വാസം

ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക അത്ര മാത്രമേ വേണ്ടതുള്ളോ? അമ്മ: അമ്മ പറഞ്ഞില്ലേ, സാക്ഷാത്കാരമെന്നതു്, എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. നമ്മില്‍ ഇന്നുള്ള ഭാവം ഒന്നു മാറിയാല്‍ മാത്രം മതി. നാം ബദ്ധരാണെന്നാണു് ഇന്നു നമ്മുടെ ചിന്ത. ഒരു കഥ കെട്ടിട്ടില്ലേ? ഒരു പശുവിനെ ദിവസവും തൊഴുത്തില്‍ കെട്ടിയിടാറാണു പതിവു്. പക്ഷേ, ഒരു ദിവസം കെട്ടിയില്ല. തൊഴുത്തില്‍ കയറ്റി വാതിലടച്ചതേയുള്ളൂ. കയറങ്ങനെ വെറുതെയിട്ടിരുന്നു. അടുത്ത ദിവസം വന്നു തൊഴുത്തിൻ്റെ വാതില്‍ തുറന്നു. […]

(തുടർച്ച) ചോദ്യം : ഇന്നത്തെ സാമൂഹികപ്രശ്‌നങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം? നമ്മള്‍ ചിന്തിച്ചേക്കാം, അന്ധകാരം നിറഞ്ഞ ഈ സമൂഹത്തില്‍ ഞാന്‍ ഒരാള്‍ ശ്രമിച്ചതുകൊണ്ടു് എന്തു മാറ്റം സംഭവിക്കാനാണെന്നു്. നമ്മുടെ കൈവശം ഒരു മെഴുകുതിരിയുണ്ടു്. മനസ്സാകുന്ന മെഴുകുതിരി അതില്‍ വിശ്വാസമാകുന്ന ദീപം കത്തിക്കുക. അന്ധകാരം നിറഞ്ഞ ഇത്രയധികം ദൂരം, ഈ ചെറിയ ദീപംകൊണ്ടു് എങ്ങനെ താണ്ടാനാകും എന്നു സംശയിക്കേണ്ടതില്ല. ഓരോ അടിയും മുന്നോട്ടു വയ്ക്കുക, നമ്മുടെ പാതയില്‍ പ്രകാശം തെളിഞ്ഞു കിട്ടും. ഒരാള്‍ വളരെ ദുഃഖിതനായി, നിരാശനായി എന്തു […]

ജ്ഞാനമില്ലാതെ എന്തു കര്‍മ്മം? ജ്ഞാനമില്ലാതെ എന്തു കര്‍മ്മം ചെയ്താലും അതു നമ്മെത്തന്നെ നഷ്ടപ്പെടുന്നതിനു തുല്യമാണ്. ഡ്രൈവിങ്ങ് പഠിച്ചു വണ്ടിയോടിച്ചാല്‍ നമ്മള്‍ 98% ലക്ഷ്യത്തില്‍ തന്നെയെത്തും. പക്ഷെ, പഠിക്കാതെ വണ്ടിയോടിക്കാന്‍ ശ്രമിച്ചാല്‍, ആശുപത്രിയിലായിരിക്കും എത്തുന്നത്. ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുക എന്നുള്ളത് ഭൂപടം നോക്കി സഞ്ചരിക്കുന്നതു പോലെയാണ്. ജ്ഞാനം ഇല്ലാത്ത കര്‍മ്മം നമ്മെ വഴിതെറ്റിക്കും. നമുക്ക് അത്യാവശ്യമായി വേണ്ടത് ആത്മവിശ്വാസമാണ്. നമ്മള്‍ ഇരുട്ടുപിടച്ച വഴിയിലൂടെ പോകുകയാണെങ്കില്‍ ഉള്ളില്‍ ഭയം തോന്നിയേക്കാം. എന്നാല്‍ നമ്മുടെ അടുത്ത് ഒരു പോലീസുകാരന്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ […]

ചോദ്യം : വീണുപോയാല്‍ എന്തുചെയ്യും? അമ്മ: വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ടു് അവിടെത്തന്നെ കിടക്കരുതു്. വീഴ്ച്ചയില്‍നിന്നും എഴുന്നേല്ക്കണം. വീണതു് എഴുന്നേല്ക്കാന്‍ വേണ്ടിയാണു്, വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണെന്നു കരുതണം. ജയവും തോല്‌വിയും ജീവിതത്തിന്റെ സ്വഭാവമാണു്. ഇനിയുള്ള ഓരോ ചുവടും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടുവയ്ക്കണം. മഹാത്മാക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണു്. ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കണം. അവ നമുക്കു വിവേകവും സമാധാനവും തരും. ഒപ്പം നമ്മുടെ പ്രയത്‌നവും, അതായതു് സാധനയും ആവശ്യമാണു്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷംവരെ വളരെ ശ്രദ്ധയോടെ നീങ്ങണം […]

ചോദ്യം : അമ്മ കൂടെയുള്ളപ്പോള്‍ എല്ലാ തീര്‍ത്ഥവും ഇവിടെയില്ലേ. എന്നിട്ടും ചിലര്‍ ഋഷികേശിലും ബദരിനാഥിലും മറ്റും പോയല്ലോ. (അമ്മയുടെ ഹിമാലയയാത്രാ പരിപാടി ഉപേക്ഷിച്ചപ്പോള്‍ നിരാശരായ ചില വിദേശഭക്തന്മാര്‍ ഋഷികേശിലും ഹരിദ്വാരിലും മറ്റും തനിച്ചു പോയിരുന്നു.) അമ്മ: അവര്‍ക്കു് അത്ര അര്‍പ്പണമേയുള്ളു. ഒരു മഹാത്മാവിനെക്കുറിച്ചു മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഒരു കുട്ടിയുടെപോലെ നിഷ്‌കളങ്കമായ വിശ്വാസവും സമര്‍പ്പണവും വേണം. ഗുരു സന്നിധിയില്‍ എത്തിച്ചേര്‍ന്നിട്ടും മറ്റു പുണ്യസ്ഥാനങ്ങളും തീര്‍ത്ഥസ്ഥാനങ്ങളും തേടി ഒരാള്‍ പോകുന്നുവെങ്കില്‍ അതിന്റെ അര്‍ത്ഥം അയാളുടെ വിശ്വാസത്തിനു ഉറപ്പു വന്നിട്ടില്ല എന്നാണു്. ഒരാള്‍ക്കു […]