Tag / മൗനം

ഇക്കാലത്താര്‍ക്കും പ്രേമത്തിന്റെയോ, ധ്യാനത്തിന്റെയോ മൗനം മനസ്സിലാക്കാന്‍ കഴിവില്ല. അവരതിനെ വികല്പമെന്നോ ഭ്രാന്തെന്നോ ഒക്കെ വിളിച്ചേക്കും. ധ്യാനിയുടെ മൗനം എന്തെന്നു കൂടി അവര്‍ക്കറിയില്ല. സാധാരണക്കാര്‍ക്കു വാക്കുകളുടെ ലോകം മാത്രമേ പരിചയമുള്ളൂ. അവിടെ അവരറിയുന്ന സ്നേഹവും വാക്കുകളിലൂടെത്തന്നെ പ്രകടമാക്കുന്ന സ്നേഹമാണ്. പറഞ്ഞറിയിക്കാനാവാത്ത തരം സ്നേഹമുണ്ടെന്നവര്‍ക്കറിയില്ല. സ്നേഹഭാജനവുമായി പരിപൂര്‍ണ്ണ ഐക്യം പ്രാപിച്ചാല്‍പ്പിന്നെ അവിടെന്തു വാക്കുകളാണുള്ളത്? നമ്മള്‍ അവിടെ പ്രശാന്തചിത്തരും മഹാമൗനികളുമായി മാറുന്നു. ഇടതടവില്ലാത്ത ആ ധ്യാനാവസ്ഥയെത്തന്നെയാണു സമാധിയെന്നു പറയുന്നത്.” ഒരു നിമിഷം നിര്‍ത്തിയ ശേഷം അമ്മ തുടര്‍ന്നു, ”പ്രേമഭാജനവുമായി ഒന്നാകുമ്പോള്‍ ഉണ്ടാകുന്ന […]

ഭജന അവസാനിച്ചു. അന്തരീക്ഷം ധ്യാനമഗ്നമായി. അല്പം കഴിഞ്ഞു മക്കളുടെ മുഖകമലങ്ങളിലെ തേന്‍ നുകരാന്‍ മത്സരിച്ചു പറക്കുന്ന രണ്ടു കരിവണ്ടുകളെപ്പോലെ അമ്മയുടെ മിഴികള്‍ ഇളകി. ഒരു ബ്രഹ്മചാരി മെല്ലെ തന്റെ സംശയം അവതരിപ്പിച്ചു. ”അമ്മേ, ഇന്നുച്ചയ്ക്കു അമ്മ പശുവിനു കാടി കൊടുക്കുമ്പോള്‍ സംസാരിക്കാന്‍ വന്നവരോടു പറഞ്ഞില്ലേ, മിണ്ടാതിരിക്കാന്‍. അമ്മ ചെയ്യുന്നതു ജോലിയല്ല . കാടിയിലൂടെ ആ മിണ്ടാപ്രാണികള്‍ക്കു് അമ്മയുടെ സ്നേഹം പകരുകയാണെന്നും പറഞ്ഞല്ലോ. സാധാരണയായി സ്നേഹം വാക്കുകളിലൂടെയല്ലേ പ്രകടിപ്പിക്കുന്നത്. അമ്മ പറയുന്നതു കേട്ടപ്പോള്‍ തോന്നി സംസാരം സ്നേഹം പകരാന്‍ […]