ഇതു ബുദ്ധിയുടെയും യുക്തിയുടെയും ലോകമാണു്. ഹൃദയത്തിൻ്റെ ഭാഷ മനുഷ്യന് മറന്നിരിക്കുന്നു. പരസ്പരം സ്നേഹിക്കുവാനും വിശ്വസിക്കുവാനും ബഹുമാനിക്കുവാനുമുള്ള ഹൃദയത്തിൻ്റെ ഭാഷയാണു് ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതു്. ഒരിക്കല്‍ ഒരു സ്ത്രീ താന്‍ എഴുതിയ കവിത തൻ്റെ ഭര്‍ത്താവിനെ കാണിച്ചു. അവര്‍ ഒരു കവിതയെഴുത്തുകാരിയാണു്. ഭര്‍ത്താവാകട്ടെ ഒരു ശാസ്ത്രജ്ഞനും. ഭാര്യയുടെ നിര്‍ബ്ബന്ധം കാരണം, അദ്ദേഹം കവിത വായിച്ചു. കവിത, ഒരു കുട്ടിയെ വര്‍ണ്ണിച്ചുകൊണ്ടുള്ളതാണു്. മുഖം ചന്ദ്രനെപ്പോലെയിരിക്കുന്നു, കണ്ണുകള്‍ താമരദളങ്ങള്‍ പോലെയാണു്. ഇങ്ങനെ ഓരോ വരിയിലും ഓരോന്നിനെ ഉപമിച്ചു വര്‍ണ്ണിച്ചിരിക്കുകയാണു്. കവിത വായിച്ചിട്ടു്, ഭര്‍ത്താവിൻ്റെ […]
Tag / ബുദ്ധി
ഇന്നത്തെ കുടുംബജീവിതത്തില്‍ പുരുഷന് രണ്ടു് അധികം രണ്ടു് സമം നാലു് എന്നു പറയും. എന്നാല്‍, സ്ത്രീയെ സംബന്ധിച്ചിടത്തോളം രണ്ടു് അധികം രണ്ടു് സമം നാലു മാത്രമല്ല, എന്തുമാകാം. പുരുഷന് ബുദ്ധിയിലും സ്ത്രീ മനസ്സിലുമാണു ജീവിക്കുന്നതു്. ഇതുകേട്ടു പെണ്മക്കള് വിഷമിക്കണ്ട. പുരുഷന്മാരില് സ്ത്രീത്വവും സ്ത്രീകളില്‍ പുരുഷത്വവുമുണ്ടു്. പൊതുവായി പറഞ്ഞാല്‍ പുരുഷൻ്റെ തീരുമാനങ്ങള്‍ ഉറച്ചതാണു്. അതു സാഹചര്യങ്ങള്‍ക്കു സാധാരണ വഴങ്ങിക്കൊടുക്കാറില്ല. മുന്‍പ്രകൃതംവച്ചു് ഓരോ സാഹചര്യങ്ങളില്‍ ഒരു പുരുഷന് എങ്ങനെ പ്രവര്‍ത്തിക്കും എന്നു മുന്‍ കൂട്ടി നിശ്ചയിക്കുവാന്‍ സാധിക്കും. എന്നാല്‍ സ്ത്രീ […]
അമ്പലപ്പുഴ ഗോപകുമാര്‍ അമ്മ അറിയാത്ത ലോകമുണ്ടോഅമ്മ നിറയാത്ത കാലമുണ്ടോഅമ്മ പറയാത്ത കാര്യമുണ്ടോഅമ്മ അരുളാത്ത കര്‍മ്മമുണ്ടോ? അമ്മ പകരാത്ത സ്നേഹമുണ്ടോഅമ്മ പുണരാത്ത മക്കളുണ്ടോഅമ്മ അലിയാത്ത ദുഃഖമുണ്ടോഅമ്മ കനിയാത്ത സ്വപ്നമുണ്ടോ…? അമ്മ തെളിക്കാത്ത ബുദ്ധിയുണ്ടോഅമ്മ ഒളിക്കാത്ത ചിത്തമുണ്ടോഅമ്മ വിളക്കാത്ത ബന്ധമുണ്ടോഅമ്മ തളിര്‍ത്താത്ത ചിന്തയുണ്ടോ…? ഒന്നുമില്ലൊന്നുമില്ലമ്മയെങ്ങുംഎന്നും പ്രകാശിക്കുമാത്മദീപംമണ്ണിലും വിണ്ണിലും സത്യമായിമിന്നിജ്ജ്വലിക്കുന്ന പ്രേമദീപം! കണ്ണിലുള്‍ക്കണ്ണിലാദീപനാളംകണ്ടുനടക്കുവാന്‍ ജന്മമാരേതന്നതാക്കാരുണ്യവായ്പിനുള്ളംഅമ്മേ! സമര്‍പ്പിച്ചു നിന്നിടട്ടെ…!
ശരീരത്തിലോ ബാഹ്യസുഖത്തിലോ ബാഹ്യവസ്തുക്കളെയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം; യഥാര്‍ത്ഥ ജീവിതസുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നതു്. ആ മനസ്സിനെ നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ സകലതും നമ്മുടെ കൈകളില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ നിര്‍ത്തുവാനുള്ള വിദ്യയാണു ശരിയായ വിദ്യ. അതാണു് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈ വിദ്യ അഭ്യസിച്ചാല്‍ മാത്രമേ നമ്മള് നേടിയിട്ടുള്ള മറ്റു വിദ്യകളെ ശരിയായ രീതിയില്‍ പ്രയോഗിക്കുവാന്‍ കഴിയൂ. പണ്ടു ചില കുടുംബങ്ങളില്‍ മുപ്പതും നാല്പതും അന്‍പതും പേരുണ്ടാകും. പരസ്പരം എത്ര ഐക്യത്തോടും സ്നേഹത്തോടും കീഴ്വഴക്കത്തോടും കൂടിയാണവര്‍ കഴിഞ്ഞിരുന്നതു്. […]
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജന്മദേശമായ സോവിയറ്റ് റഷ്യയിൽ, ഭരണത്തിന്റെ സിരാകേന്ദ്രമായ മോസ്കോ നഗരത്തിൽ, 1991 ആഗസ്റ്റിൽ അമ്മയും ബ്രഹ്മചാരിസംഘവും 3 ദിവസം ചെലവഴിച്ചു. സോവിയറ്റ് യൂണിയനിലെ നിരവധി ഭക്തന്മാർ കഴിഞ്ഞ വര്‍ഷംതന്നെ അമ്മയെ അങ്ങോട്ട് ക്ഷണിച്ചിരുന്നു. നിരന്തരമായ അവരുടെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട്, അമ്മ ഇക്കുറി തൻ്റെ അഞ്ചാമത്തെ വിദേശ പര്യടനത്തിന്റെ പരിസമാപ്തി കുറിച്ചത് സോവിയററ് നാട്ടിലാണു്. ആഗസ്ററ് 17-ാം തീയതി അമ്മ മോസ്കോയിലെത്തി. മൂന്നു ദിവസം രാവിലേയും വൈകീട്ടും ഭക്തന്മാർക്ക് ദർശനം നൽകി. അമ്മയും അനുയയികളും ആഗസ്റ്റ് 20-ാം […]