സമസ്തലോകത്തിനായി, ഭാരതത്തിലെ ഋഷിപരമ്പരയ്ക്കും മഹാത്മാക്കള്‍ക്കും സനാതനധര്‍മ്മത്തിനും നല്കുവാനുള്ള കാതലായ സന്ദേശം ഇതാണു്. ഇന്നു, ലോകം കടുത്ത വ്യഥയിലമര്‍ന്നിരിക്കുന്നു. സര്‍വ്വത്ര വ്യാപ്തവും അടിയന്തരശ്രദ്ധ അര്‍ഹിക്കുന്നതുമാണു് ഈ വ്യഥ. നമ്മെ ഗ്രസിച്ചിരിക്കുന്ന ഈ മഹാവ്യഥയുടെ ഭയാനകമായ ആഴം മനസ്സിലാക്കുവാന്‍ ഇന്നത്തെ ലോകത്തിൻ്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ നോക്കിയാല്‍ മതി. മനഃശാന്തി നമുക്കു കൈ വിട്ടുപോയിരിക്കുന്നു. ഭൂഗോളം നശിച്ചുകൊണ്ടിരിക്കുന്നു, അയല്‍വാസികള്‍ പരസ്പരം ഭയന്നു കഴിയുന്നു. പുരുഷന്മാരും സ്ത്രീകളും പരസ്പരം വേര്‍പിരിയുന്നു. കൊച്ചുകുഞ്ഞുങ്ങള്‍ നിസ്സഹായരായി മരിച്ചു വീഴുന്നു. ഇതു് അനുവദിക്കാവുന്നതല്ല! ഭൂമിയുടെ പരിസ്ഥിതി രക്ഷാ സംവിധാനങ്ങളെ […]
Tag / പ്രകൃതി
ഈശ്വരന് പ്രേമമാണു്. ഈ സൃഷ്ടിയുടെ പിന്നിലെ ചൈതന്യമാണു്. സകല ജീവജാലങ്ങളോടുമുള്ള പ്രേമത്തിനും കാരുണ്യത്തിനും പ്രാധാന്യം നല്‍കാത്ത ഒരു മതവും ഇല്ല. പ്രേമമെന്ന ഈ തത്ത്വത്തെ എല്ലാ മതസ്ഥരും അനുഷ്ഠിച്ചിരുന്നെങ്കില്‍ ലോകത്തു കാണുന്ന പ്രശ്നങ്ങളെല്ലാം എന്നേ ഇല്ലാതായേനേ. എല്ലാ ജീവരാശികളും ഈശ്വരൻ്റെ മക്കളാണു്. അവര്‍ പരസ്പരം സ്നേഹിക്കുകയും സഹോദരബുദ്ധിയോടെ സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നതു കാണുവാന്‍ ഈശ്വരന് ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം സൃഷ്ടിച്ച ഭിന്നതകള്‍ കാരണം മനുഷ്യന് ആത്മനാശത്തിലേക്കാണു നീങ്ങി ക്കൊണ്ടിരിക്കുന്നതു്. മാനവസമൂഹത്തിനു സ്നേഹത്തിൻ്റെയും സത്യത്തിൻ്റെയും മാര്‍ഗ്ഗദീപം തെളിക്കുവാന്‍വേണ്ടിയാണു മതങ്ങള്‍ […]
മനസ്സിൻ്റെ നിരന്തരമായ ചലനം നിരന്തരമായ ഓളങ്ങളെ, ചിന്തകളെ സൃഷ്ടിക്കുന്നു. ഈ ചിന്താതരംഗങ്ങള്‍ കാരണം എല്ലാറ്റിനെക്കുറിച്ചുമുള്ള നമ്മുടെ കാഴ്ചപ്പാടു് അവ്യക്തവും അപൂര്‍ണ്ണവുമാകുന്നു. ചഞ്ചലപ്പെടുകയെന്നതു മനുഷ്യ മനസ്സിൻ്റെ സ്വഭാവമാണു്. ഒരു ക്ലോക്കിൻ്റെ പെന്‍ഡുലം കണക്കെ അതു് ഒരു കാര്യത്തില്‍നിന്നു മറ്റൊന്നിലേക്കു സദാ ചലിച്ചുകൊണ്ടിരിക്കും. ഈ ചലനം അവസാനമില്ലാതെ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. ഒരു നിമിഷം മനസ്സു് (എന്തിനെയെങ്കിലും) ഇഷ്ടപ്പെടുന്നു; അടുത്ത നിമിഷം വെറുക്കുന്നു. ഒരു വസ്തുവിനെ മനസ്സിപ്പോള്‍ കൊതിക്കുന്നു. അടുത്ത നിമിഷം അതേ വസ്തുവില്‍ അതിനു മടുപ്പു വരുന്നു. മനസ്സു് എന്ന […]
ക്ഷേത്രത്തിലും പള്ളിയിലും പോയി ആരാധന നടത്തുന്നതു കൊണ്ടു മാത്രം മതവിശ്വസവും ഭക്തിയും പൂര്‍ണ്ണമാകുന്നില്ല. സര്‍വ്വ ജീവജാലങ്ങളിലും ആത്മാവിനെ, ഈശ്വരനെ ദര്‍ശിക്കുവാന്‍ സാധിക്കണം. അതാണു യഥാര്‍ത്ഥ ഭക്തി. പ്രകൃതിയുടെ ഏകോദ്ദേശ്യം സകല ചരാചരങ്ങളെയും സംരക്ഷിക്കുക എന്നതാണു്. നമുക്കു് ഇക്കാര്യത്തില്‍ പൂര്‍ണ്ണവിശ്വാസം വേണം. ജീവിക്കാന്‍ വേണ്ടി ഒന്നിനെയും ദ്രോഹിക്കാതെ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ നമ്മള് കണ്ടെത്തണം. സ്വന്തം ഉയര്‍ച്ചയ്ക്കു വേണ്ടി മറ്റുള്ളവരെ നശിപ്പിക്കാന്‍ നാം തുനിയരുതു്. ഇതു 21ാം നൂറ്റാണ്ടിൻ്റെ തുടക്കമാണു്. ഈ മത മഹാസമ്മേളനത്തിൻ്റെ വിജയത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രയത്നിച്ച സന്ന്യാസിവര്യന്മാരും […]
ഫാക്റ്ററികളില്‍ നിന്നു് ഉയരുന്ന പുക നമ്മുടെ അന്തരീക്ഷത്തെ എത്ര കണ്ടു മലിനമാക്കിക്കഴിഞ്ഞു? ഫാക്ടറികള്‍ അടച്ചു പൂട്ടണമെന്നല്ല അമ്മ പറയുന്നതു്. അവയില്‍ നിന്നു കിട്ടുന്ന വരുമാനത്തിൻ്റെ ഒരംശമെങ്കിലും പ്രകൃതി സംരക്ഷണത്തിനും പരിസരശുചീകരണത്തിനും ചെലവാക്കുവാന്‍ നമ്മള് തയ്യാറാകണം എന്നു മാത്രം. പണ്ടു വെയിലും മഴയും യഥാ സമയങ്ങളില്‍ വരുകയും ചെടിയുടെ വളര്‍ച്ചയെയും വിളവിനെയും വേണ്ടപോലെ പരിപോഷിപ്പിക്കുകയും ചെയ്തു വന്നിരുന്നു. എല്ലാം പ്രകൃതിയുടെ അനുഗ്രഹത്താല്‍ നടന്നിരുന്നതുകൊണ്ടു് ജലസേചന പദ്ധതികളുടെ പോലും ആവശ്യം അന്നില്ലായിരുന്നു. എന്നാല്‍ ഇന്നു മനുഷ്യന് ധര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്നു വ്യതി […]

Download Amma App and stay connected to Amma