ഒരിക്കല്‍ ഒരാള്‍ ഗുരുവിനെ തേടി പുറപ്പെട്ടു. അയാള്‍ക്കു വേണ്ടതു്, തൻ്റെ ഇഷ്ടം അനുസരിച്ചു തന്നെ നയിക്കുന്ന ഒരു ഗുരുവിനെയാണു്. എന്നാലാരുമതിനു തയ്യാറല്ല. അവര്‍ പറയുന്ന ചിട്ടകളൊന്നും അയാള്‍ക്കു സ്വീകാര്യവുമല്ല. അവസാനം ക്ഷീണിച്ചു് ഒരു വനത്തില്‍ വന്നു കിടന്നു. ‘എൻ്റെ ഇഷ്ടത്തിനു നയിക്കാന്‍ കഴിവുള്ള ഒരു ഗുരുവുമില്ല. ആരുടെയും അടിമയാകാന്‍ എനിക്കു വയ്യ. ഞാനെന്തു ചെയ്താലും അതു് ഈശ്വരന് ചെയ്യിക്കുന്നതല്ലേ.’ ഇങ്ങനെ ചിന്തിച്ചുകൊണ്ടു് ഒരു വശത്തേക്കു നോക്കുമ്പോള്‍ അവിടെ ഒരു ഒട്ടകം നിന്നു തലയാട്ടുന്നു. ‘ങാ! ഇവനെ എൻ്റെ […]
Tag / പരിമളം
ചോദ്യം : പ്രസവിക്കാത്ത അമ്മ എങ്ങനെ അമ്മയാകും? എന്തെങ്കിലും പ്രത്യേക ലക്ഷ്യം നേടാനാണോ അമ്മ സമൂഹത്തിൽ പ്രവർത്തിക്കുന്നതു്? അമ്മ: മക്കളേ, അമ്മ എന്നതു നിഷ്കാമത്തിന്റെ പ്രതീകമാണു്. കുഞ്ഞിന്റെ ശരിയായ ഹൃദയമറിഞ്ഞു കുട്ടിക്കുവേണ്ടിയുള്ള ഒരു ജീവിതമാണു മാതാവിന്റെതു്. കുഞ്ഞിന്റെ ഏതു തെറ്റും അമ്മ ക്ഷമിക്കും. കാരണം അറിവില്ലായ്മകൊണ്ടാണു കുഞ്ഞിനു തെറ്റു പറ്റുന്നതെന്നേ അമ്മ കാണുന്നുള്ളൂ. അല്ലാതെ അഹങ്കാരമെന്നു് അമ്മമാർ ചിന്തിക്കുന്നില്ല. ഇതാണു മാതൃത്വം. എന്റെ ജീവിതം ഇതുതന്നെയാണു്. എല്ലാവരും അമ്മയ്ക്കു മക്കളാണു്. ‘മാതൃദേവോ ഭവ’ എന്നാണു ഭാരതത്തിൽ ചെറുപ്പം […]