(……..ലേഖനത്തിൻ്റെ തുടർച്ച) നിരവധി ഘോരസംഘര്‍ഷങ്ങള്‍ മനുഷ്യവംശം അനുഭവിച്ചു കഴിഞ്ഞു. സ്വന്തം വര്‍ഗ്ഗത്തെ കൂട്ടക്കൊല ചെയ്യുന്ന ഏകജീവി ഭൂമുഖത്തു മനുഷ്യനാണു്. എല്ലാ കൂട്ടക്കൊലകളും അസഹിഷ്ണുതയുടെ ഫലമായിരുന്നു. എന്നിട്ടിപ്പോഴും നാം പഠിച്ചില്ല. അനുഭവത്തില്‍നിന്നു് അറിവു നേടുന്ന ജീവിയാണു മനുഷ്യന് എന്നാണു വച്ചിരിക്കുന്നതു്. പക്ഷേ, ഈ കാര്യത്തില്‍ അതു നടന്നില്ല. പോകെപ്പോകെ കാര്യങ്ങള്‍ കൂടുതല്‍ വഷളായും വരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിട്ടുവീഴ്ചയില്ലായ്മയാണു പൊറുതിയില്ലായ്മയ്ക്കു കാരണം. ഏതു കടുംപിടുത്തവും, അതു പൊതു നന്മയ്ക്കല്ല, തൻ്റെ സ്വകല്പിതമായ പ്രതിച്ഛായ കൂടുതല്‍ വീര്‍ക്കാനാണു് ഉതകുന്നതെങ്കില്‍, […]
Tag / ദേഷ്യം
ആദ്യദർശനം വാഷിങ്ടൺ ഡി.സി.ക്കടുത്തുള്ള ബാൾട്ടിമോർ എന്ന സ്ഥലത്തു താമസിക്കുമ്പോഴാണു ഞാൻ അമ്മയെക്കുറിച്ചു കേൾക്കുന്നതു്. അമ്മയെക്കുറിച്ചു് ആദ്യമായി എന്നോടു പറഞ്ഞയാളെ എനിക്കു പരിചയംപോലുമില്ല. എങ്കിലും അയാൾ എന്നോടു പറഞ്ഞു, ”ഭാരതത്തിൽ നിന്നൊരു മഹാത്മാവു വന്നിട്ടുണ്ടു്. ഞാൻ അവരെ കാണാൻ പോവുകയാണു്.” ”ഓഹോ”, ഞാൻ ചോദിച്ചു, ”എന്താണവരുടെ പേരു്?” അദ്ദേഹം പറഞ്ഞ ആ പേരു് ഒട്ടും എനിക്കു മനസ്സിലായില്ല. എങ്കിലും എനിക്കാകെ മത്തുപിടിച്ചതുപോലെ. ഞാനാകെ വിറയ്ക്കാൻ തുടങ്ങി. വാക്കുകളൊന്നും പുറത്തു വരുന്നില്ല. എൻ്റെ ഭാവമാറ്റം കണ്ടിട്ടു് എന്നോടിതു പറഞ്ഞയാൾ ആകെ […]
ചോദ്യം : അമ്മേ, സാക്ഷാത്കാരം നേടാന്‍ ഗുരുവിൻ്റെ വാക്കനുസരിച്ചു നീങ്ങുക അത്ര മാത്രമേ വേണ്ടതുള്ളോ? അമ്മ: അമ്മ പറഞ്ഞില്ലേ, സാക്ഷാത്കാരമെന്നതു്, എവിടെനിന്നെങ്കിലും വാങ്ങാന്‍ പറ്റുന്ന സാധനമല്ല. നമ്മില്‍ ഇന്നുള്ള ഭാവം ഒന്നു മാറിയാല്‍ മാത്രം മതി. നാം ബദ്ധരാണെന്നാണു് ഇന്നു നമ്മുടെ ചിന്ത. ഒരു കഥ കെട്ടിട്ടില്ലേ? ഒരു പശുവിനെ ദിവസവും തൊഴുത്തില്‍ കെട്ടിയിടാറാണു പതിവു്. പക്ഷേ, ഒരു ദിവസം കെട്ടിയില്ല. തൊഴുത്തില്‍ കയറ്റി വാതിലടച്ചതേയുള്ളൂ. കയറങ്ങനെ വെറുതെയിട്ടിരുന്നു. അടുത്ത ദിവസം വന്നു തൊഴുത്തിൻ്റെ വാതില്‍ തുറന്നു. […]
ചോദ്യം : ചില ഋഷിമാര്‍ കോപിച്ചിരുന്നതായി പറയുന്നുണ്ടല്ലോ? അമ്മ: അവരുടെ ദേഷ്യം മറ്റുള്ളവരുടെ അഹങ്കാരത്തെ ഇല്ലാതാക്കുകയാണു ചെയ്തതു്. അവരുടെ ദേഷ്യവും കാരുണ്യമാണു്. അതു സാധാരണക്കാരുടെ കോപം പോലെയല്ല. ഒരു ഗുരു ദ്വേഷിക്കുന്നതു ശിഷ്യൻ്റെ തമസ്സിനെ അകറ്റാനാണു്. പശു ചെടി തിന്നു നശിപ്പിക്കുന്ന സമയം ”പശുവേ, പശുവേ, ചെടി തിന്നല്ലേ, മാറു്” എന്നിങ്ങനെ പതുക്കെ പറഞ്ഞുകൊണ്ടു ചെന്നാല്‍ പശു മാറില്ല. എന്നാല്‍ ഗൗരവത്തില്‍, ഉച്ചത്തില്‍ ‘ഓടു പശുവേ’ എന്നു പറയുമ്പോള്‍ അതു മാറും. നമ്മുടെ ആ ഗൗരവഭാവം, തിരിച്ചറിവില്ലാത്ത […]
ചോദ്യം : സാധന ചെയ്യുന്ന പലരിലും ദേഷ്യം കാണുന്നു. അതെങ്ങനെ ഇല്ലാതാക്കാന്‍ കഴിയും? അമ്മ: സാധന ചെയ്തതുകൊണ്ടു മാത്രം കോപത്തെ അതിജീവിക്കുവാന്‍ പറ്റില്ല. ഏകാന്തമായിരുന്നു് , സാധനമാത്രം ചെയ്തു നീങ്ങുന്നവര്‍ മരുഭൂമിയിലെ വൃക്ഷംപോലെയാണു്. അതിനും തണലില്ല. ലോകത്തിനും ഗുണമില്ല. അങ്ങനെയുള്ളവര്‍ ലോകത്തിറങ്ങി, അതിൻ്റെ നടുക്കുനിന്നു് എല്ലാത്തിലും ഈശ്വരനെ കാണുവാനുള്ള ഒരു മനസ്സു വളര്‍ത്തുവാന്‍ ശ്രമിക്കണം. പല പാറക്കല്ലുകള്‍ ഒന്നിച്ചു് ഒരു മിഷ്യനകത്തിട്ടു കറക്കുമ്പോള്‍, പരസ്പരം ഉരസി, അതിൻ്റെ മുനകള്‍ നഷ്ടമായി, നല്ല ആകൃതി കൈക്കൊള്ളുന്നു. അതുപോലെ ലോകത്തിറങ്ങി […]