ഒരിക്കൽ, നൂറുവയസ്സു് പൂർത്തിയാക്കിയ ഒരാളെ അഭിമുഖം ചെയ്യാൻവേണ്ടി ഒരു പത്രക്കാരൻ വന്നു. പത്രക്കാരൻ അദ്ദേഹത്തോടു ചോദിച്ചു, ”ഇത്രയും കാലം ജീവിച്ചതിൽ അങ്ങയ്ക്കു് ഏറ്റവും അഭിമാനകരമായി തോന്നുന്നതെന്താണു്?” ”നൂറുവയസ്സുവരെ ജീവിച്ചിട്ടും എനിക്കു് ഈ ഭൂമിയിൽ ഒരു ശത്രുപോലുമില്ല.” ”ഓ, അങ്ങയുടെ ജീവിതം എത്ര മഹത്തരമായിരിക്കുന്നു! എല്ലാവർക്കും ഇതൊരു മാതൃകയാകട്ടെ! ആട്ടെ, അങ്ങയ്ക്കു് ഇതു് എങ്ങനെ സാധിച്ചു?” ”അതോ! എൻ്റെ ശത്രുവായ ഒരുത്തനെപ്പോലും ഞാൻ ഭൂമിയിൽ ജീവനോടെ വച്ചിട്ടില്ല.” വിനാശകാരികളായ ഇത്തരം വികാരങ്ങൾ തുടച്ചുനീക്കാതെ ലോകത്തിൽ യുദ്ധങ്ങളും ആക്രമണങ്ങളും അവസാനിപ്പിക്കാൻ […]
Tag / കർമ്മം
സ്വാമി തുരീയാമൃതാനന്ദ പുരി കർമ്മവും കർമ്മിയുമൊന്നിച്ചു പോകുന്നുനീളെനിഴൽ,വെയിലെന്നപോലെകാലവും മൃത്യുവുമൊന്നിച്ചുപോകുന്നുവാക്യവുമർത്ഥവുമെന്നപോലെ! ജീവിതത്തോടൊപ്പം മൃത്യുവുമുണ്ടെന്നതത്ത്വമറിഞ്ഞവർക്കത്തലില്ല;മൃത്യുവെന്നാൽ ജീവിതാന്ത്യമ,ല്ലോർക്കുകിൽജീവിതത്തിന്റെ തുടക്കമത്രെ! കർമ്മത്തിനൊത്തപോൽ കാലം പ്രവർത്തിപ്പൂകാലത്തിനൗദാര്യശീലമില്ല;കാലത്തിലെല്ലാം നിഴലിക്കും, നിശ്ചിതകാലം നിലനിന്നു മാഞ്ഞുപോകും! കാലവും മൃത്യുവും നിഷ്പക്ഷരെങ്കിലുംകർമ്മങ്ങൾ കർമ്മിതൻ സ്വേച്ഛപോലെ!കാലത്തിലൂടെ ഫലം കൈവരും; പക്ഷേ,കർമ്മത്തിനൊത്തപോ,ലത്രതന്നെ! ക്രൗര്യമെന്നുള്ളതും കാരുണ്യമെന്നതുംകാലനേത്രത്തിലുലാവുകില്ല;കർമ്മങ്ങൾ പാറ്റിക്കൊഴി,ച്ചതാതിൻഫലംകർമ്മികൾക്കെത്തിപ്പുകാലദൗത്യം! കാലത്തെ ശത്രുവായ് കാണേണ്ട; കണ്ടിടാംശത്രുവും മിത്രവും കർമ്മജാലംമൃത്യുവെ ക്രുദ്ധനായ് കാണേണ്ട; കണ്ടിടാംകർമ്മജാലത്തിൻ ഫലസ്വരൂപം! വാഗതീതപ്പൊരുളാകുമനന്താത്മചേതനമാത്രമെന്നോർക്ക നമ്മൾ!വാക്കും മനസ്സും ലയിച്ചൊടുങ്ങീടവേ‘ആത്മാവുബ്രഹ്മ’മെന്നാഗമോക്തി! കർമ്മം നിയന്ത്രിച്ചാൽ കാലം നിയന്ത്രിക്കാംകാലം നിയന്ത്രിച്ചാൽ മൃത്യു മായുംകാലവും മൃത്യുവും ‘സങ്കല്പ’മാണെന്നുകാണുകിൽ ദർശനം പൂർണ്ണമാകും!
അമൃതപ്രിയ 2012 ജീവിതത്തിൻ്റെ അർത്ഥം കുഞ്ഞായിരിക്കുമ്പോൾ മുതലേ ഈ ജീവിതത്തിൻ്റെ അർത്ഥത്തെക്കുറിച്ചു ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ‘ഈശ്വരനിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. ഈശ്വരനുണ്ടായിരുന്നെങ്കിൽ ലോകം ഇങ്ങനെയാകുമായിരുന്നില്ല; ഈ ക്രൂരതയും ദുഃഖവും ചൂഷണവും ഒന്നുമുണ്ടാകുമായിരുന്നില്ല. എന്നാലും ഈ സുന്ദരമായ പ്രകൃതിയും മനുഷ്യൻ കണ്ടുപിടിച്ച കലാരൂപങ്ങളും മനുഷ്യർക്കിടയിലെ അപൂർവ്വമായുള്ള സ്നേഹവുമൊക്കെ ക്രൂരത നിറഞ്ഞ ഈ ലോകത്തെ സുന്ദരമാക്കുന്നുണ്ടു് എന്നു ഞാൻ വിശ്വസിച്ചു. സംഗീതം, സാഹിത്യം, കവിത എല്ലാം എനിക്കിഷ്ടമായിരുന്നു. 1985 ജൂണിൽ ഒരു ദിവസം ഞാൻ ഫ്രാൻസിൽ ട്രെയിൻ കാത്തുനില്ക്കുകയായിരുന്നു. അന്നെനിക്കു് ഇരുപത്തിയേഴു […]
നമ്മുടെ മനസ്സു് ശുദ്ധമാണെങ്കിൽ, ഈശ്വരസ്മരണയോടെയാണു് ഓരോ കർമ്മവും ചെയ്യുന്നതെങ്കിൽ, ക്ഷേത്രത്തിലൊന്നും പോയില്ലെങ്കിലും ഭഗവത്കൃപ നമ്മളിലുണ്ടാകും. മറിച്ചു്, എത്ര തവണ ക്ഷേത്രത്തിൽപ്പോയാലും സ്വാർത്ഥതയും പരനിന്ദയും വിടാൻ കഴിയുന്നില്ലെങ്കിൽ ഒരു പ്രയോജനവുമില്ല. അയൽവാസികളായ രണ്ടു സ്ത്രീകളുണ്ടായിരുന്നു. ഒരു സ്ത്രീ ഭക്തയും മറ്റേ സ്ത്രീ വേശ്യയുമായിരുന്നു. ഭക്ത കൂട്ടുകാരിയോടു പറയും, ”നീ ചെയ്യുന്നതു ശരിയല്ല, മഹാപാപമാണ്. അതു നിന്നെ നരകത്തിലേ എത്തിക്കുകയുള്ളൂ. വേശ്യാസ്ത്രീ എപ്പോഴും കൂട്ടുകാരിയുടെ വാക്കോർക്കും. ഞാൻ എത്ര വലിയ പാപിയാണ്. ജീവിക്കാൻ മറ്റു യാതൊരു മാർഗ്ഗവുമില്ല, അതുകൊണ്ടു ഞാൻ […]
എവിടെപ്പോയാലും ഈശ്വരൻ്റെ നാമം ഒരിക്കലും കൈവിടരുത്. മെറ്റലിൽ അഴുക്കില്ലെങ്കിലേ കോൺക്രീറ്റു് ഉറയ്ക്കൂ. അതുപോലെ നാമജപത്തിലൂടെ ഹൃദയം ശുദ്ധമാക്കിയാലേ ഈശ്വരനെ ഉള്ളിൽ പ്രതിഷ്ഠിക്കാൻ കഴിയൂ. മനസ്സിനെ ശുദ്ധീകരിക്കുവാൻ നാമജപംപോലെ മറ്റൊന്നില്ല. ടീവികേന്ദ്രത്തിൽനിന്നും പരിപാടികൾ അയച്ചാലും ഇവിടെ ടെലിവിഷൻ ഓൺ ചെയ്താലല്ലേ പരിപാടികൾ കാണാൻ കഴിയൂ. അതു ചെയ്യാതെ ഒന്നും കാണുന്നില്ലെന്നു പറഞ്ഞു മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ടു് എന്തു പ്രയോജനം? ഈശ്വരൻ്റെ കൃപ സദാ നമ്മളിലേക്കു പ്രവഹിക്കുന്നു. പക്ഷേ, അതു നമുക്കു പ്രയോജനപ്പെടണമെങ്കിൽ അവിടുത്തെ ലോകവുമായി നമ്മൾ ട്യൂൺ ചെയ്യണം. സൂര്യൻ […]